Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യ കാത്തിരിക്കുന്ന നാലാം നമ്പര്‍... അവനേക്കാള്‍ കേമനില്ല. ചൂണ്ടിക്കാട്ടി മുന്‍ ഓസീസ് താരം

കിങ്‌സ്റ്റണ്‍: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തലവേദനയായ നാലാം നമ്പറില്‍ താരത്തെ നിര്‍ദേശിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ താരം ബ്രാഡ് ഹോഗ്. അണ്ടര്‍ 19 ടീമിലെ മുന്‍ താരവും ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമിന്റെ ഭാഗവുമായ ശുഭ്മാന്‍ ഗില്ലിനെയാണ് നാലാം നമ്പര്‍ പൊസിഷനിലേക്ക് ഹോഗ് നിര്‍ദേശിച്ചിരിക്കുന്നത്.

ഇന്ത്യ കളിപ്പിക്കണം

ഇന്ത്യ കളിപ്പിക്കണം

വിന്‍ഡീസിനെതിരേ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ ഗില്ലിനെ എങ്ങനെയെങ്കിലും ഉള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കണമെന്ന് ട്വിറ്ററിലൂടെ ഹോഗ് ആവശ്യപ്പെട്ടു.
മറ്റൊരു ഡബിള്‍ സെഞ്ച്വറി കൂടി ഗില്‍ നേടിയിരിക്കുന്നു. ഏകദിനത്തിനുള്ള സംഘത്തില്‍ ഗില്ലിനെ കളിപ്പിച്ചാല്‍ അത് ഇന്ത്യന്‍ മധ്യനിരയെ കരുത്തുറ്റതാക്കും. ജൂനിയറിനെ എടുക്കൂയെന്നായിരുന്നു ഹോഗിന്റെ ട്വീറ്റ്.

സമ്മര്‍ദ്ദം അതിജീവിക്കും

സമ്മര്‍ദ്ദം അതിജീവിക്കും

ഇന്ത്യക്ക് ഏറെ ആശങ്കയുള്ള നാലാം നമ്പറിലേക്ക് ഏറ്റവും യോജിച്ച താരമാണ് ഗില്‍. ഈ റോളിലെ സമ്മര്‍ദ്ദം ഏറ്റെടുക്കാമന്‍ താരത്തിനു കഴിയുമെന്ന് ഉറപ്പുണ്ട്. ഉത്തരവാദിത്വത്തോടെ കളിച്ച് ടീമിന് മുതല്‍ക്കൂട്ടാവാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ് ഗില്ലെന്നും ഹോഗ് ചൂണ്ടിക്കാട്ടി.

നിരാശ പ്രകടിപ്പിച്ച ഗില്‍

നിരാശ പ്രകടിപ്പിച്ച ഗില്‍

ഇന്ത്യന്‍ എയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടും വിന്‍ഡീസിനെതിരേയുള്ള സീനിയര്‍ ടീമിലേക്കു തന്നെ പരിഗണിക്കാതിരുന്നതില്‍ നിരാശയുണ്ടെന്നു ഗില്‍ നേരത്തേ പ്രതികരിച്ചിരുന്നു. ടീമില്‍ അവസരം ലഭിക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഒഴിവാക്കപ്പെട്ടതില്‍ നിരാ
നാണ്. എങ്കിലും തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നടത്തിയാല്‍ സീനിയര്‍ ടീമിലെത്താനാവുമെന്ന് ഉറപ്പുണ്ടെന്നും ഗില്‍ വ്യക്തമാക്കിയിരുന്നു.

ഗംഭീറിന്റെ റെക്കോര്‍ഡ് തകര്‍ത്തു

ഗംഭീറിന്റെ റെക്കോര്‍ഡ് തകര്‍ത്തു

വിന്‍ഡീസ് എയ്‌ക്കെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയ്ക്കു വേണ്ടി ഡബിള്‍ സെഞ്ച്വറി നേടിയ ഗില്‍ മുന്‍ താരം ഗൗതം ഗംഭീറിന്റെ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. വിദേശത്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിനാണ് അദ്ദേഹം അവകാശിയായത്.

Story first published: Saturday, August 10, 2019, 12:27 [IST]
Other articles published on Aug 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+