Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓള്‍ ടൈം 'ശത്രു' ഇലവന്‍, ആരെയും തോല്‍പ്പിക്കും! ഇന്ത്യയുടെ 2 പേര്‍, തിരഞ്ഞെടുത്ത് മുന്‍ താരം

siddle

സിഡ്‌നി: കളിച്ചിരുന്ന കാലത്തു തനിക്കെതിരേ എതിര്‍ ടീമിലുണ്ടായിരുന്ന താരങ്ങളെ ഉള്‍പ്പെടുത്തി ഓള്‍ ടൈം ഓപ്പോസിറ്റ് ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ പേസര്‍ പീറ്റര്‍ സിഡ്ല്‍. കഴിഞ്ഞ വര്‍ഷമായിരുന്നു സിഡ്ല്‍ ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. താന്‍ തിരഞ്ഞെടുത്ത ഈ 'ശത്രു' ഇലവന്‍ ലോകത്തില്‍ എവിടെ, ആര്‍ക്കെതിരേ കളിച്ചാലും ജയിക്കുമെന്ന് തനിക്കുപ്പുണ്ടെന്നു സിഡ്ല്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ ഓസീസിനായി നിരവധി മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഈ രണ്ടു ടീമുകളില്‍ നിന്നുള്ളവര്‍ക്കാണ് സിഡ്‌ലിന്റെ ഇലവനില്‍ ആധിപത്യം. പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ് തുടങ്ങിയ ടീമുകളുടെ ഒരു താരം പോലും പേസറുടെ ഇലവനില്‍ ഇടം പിടിച്ചിട്ടില്ല.

ദക്ഷിണാഫ്രിക്കന്‍ ആധിപത്യം

ദക്ഷിണാഫ്രിക്കന്‍ ആധിപത്യം

സിഡ്‌ലിന്റെ ഇലവനില്‍ ഏറ്റവുമധികം ആധിപത്യമുള്ളത് ദക്ഷിണാഫ്രിക്കയ്ക്കാണ്. അവരുടെ നാലു കളിക്കാരാണ് ഇലവനിലെത്തിയത്. ഇംഗ്ലണ്ടില്‍ നിന്നു മൂന്നു പോരും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യ, ശ്രീലങ്ക എന്നിവരാണ് ഇലവനില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ച മറ്റു ടീമുകള്‍. ഇന്ത്യയുടെയും ശ്രീലങ്കയുടെയും രണ്ടു വീതം കളിക്കാര്‍ക്കാണ് അവസരം ലഭിച്ചത്. ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുമാണ് ഇന്ത്യയില്‍ നിന്നു അവസരം ലഭിച്ചവര്‍.

ഓപ്പണര്‍മാര്‍

ഓപ്പണര്‍മാര്‍

ഇംഗ്ലണ്ടിന്റെ മുന്‍ നായകനും ടെസ്റ്റിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനുമായ അലെസ്റ്റര്‍ കുക്കും ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും റണ്‍ മെഷീനുമായ ഗ്രേയം സ്മിത്തുമാണ് സിഡ്‌ലിന്റെ ഇലവനു വേണ്ടി ഓപ്പണര്‍മാരായി കളിക്കുക.
രണ്ട് ഇടം കൈയന്‍മാരും മഹാന്‍മാരായ താരങ്ങളാണ്. മികച്ച ക്യാപ്റ്റന്‍മാരുമായിരുന്നു ഇരുവരും. എപ്പോള്‍ എതിരേ കളിച്ചാലും മികച്ച പ്രകടനം നടത്തിയിട്ടുള്ളവരാണ് ഇവരെന്നും സിഡ്ല്‍ ചൂണ്ടിക്കാട്ടി.

സങ്കക്കാര, സച്ചിന്‍, എബിഡി, കാലിസ്

സങ്കക്കാര, സച്ചിന്‍, എബിഡി, കാലിസ്

ശ്രീലങ്കയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ കുമാര്‍ സങ്കക്കാരയാണ് ടീമിലെ മൂന്നാമന്‍. പക്ഷെ വിക്കറ്റ് കീപ്പറായല്ല, മറിച്ച് ബാറ്റ്‌സ്മാനായാണ് സങ്കക്കാരയെ താന്‍ ഉള്‍പ്പെടുത്തിയതെന്നു സിഡ്ല്‍ പറഞ്ഞു,
നാലാം നമ്പറില്‍ ഇന്ത്യന്‍ ബാറ്റിങ് ജീനിയസ് സച്ചിന്‍ കളിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മിസ്റ്റര്‍ 360യെന്നറിയപ്പെടുന്ന ബാറ്റിങ് സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് അഞ്ചാം നമ്പറിലും ദക്ഷിണാഫ്രിക്കയുടെ തന്നെ ഇതിഹാസ ഓള്‍റൗണ്ടറും മുന്‍ നായകനുമായിരുന്ന ജാക്വിസ് കാലിസ് ആറാം നമ്പറിലും കളിക്കും.

വിക്കറ്റ് കാക്കാന്‍ ധോണി

വിക്കറ്റ് കാക്കാന്‍ ധോണി

സങ്കക്കാര ടീമിലുണ്ടെങ്കിലും വിക്കറ്റ് കീപ്പറുടെ ചുമതല കൂടി സിഡ്ല്‍ നല്‍കിയത് ധോണിക്കാണ്. പിന്നീട് ബൗളര്‍മാരുടെ ഊഴമാണ്. മൂന്നു പേസര്‍മാരും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമാണ് ബൗളിങ് കൈകാര്യം ചെയ്യുക.
ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസ് ജോടികളായ ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയുടെ പ്രമുഖ താരം ഡെയ്ല്‍ സ്റ്റെയ്‌നിനുമാണ് പേസ് ബൗളിങിന്റെ ചുമതല. ശ്രീലങ്കയുടെ രംഗന ഹെരാത്താണ് ഇലവനിലെ ഏക സ്പിന്നര്‍.

സിഡ്‌ലിന്റെ ഓള്‍ടൈം ഓപ്പോസിറ്റ് ടെസ്റ്റ് ഇലവന്‍

സിഡ്‌ലിന്റെ ഓള്‍ടൈം ഓപ്പോസിറ്റ് ടെസ്റ്റ് ഇലവന്‍

അലെസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്), ഗ്രേയം സ്മിത്ത് (ദക്ഷിണാഫ്രിക്ക), കുമാര്‍ സങ്കക്കാര (ശ്രീലങ്ക), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ), എബി ഡിവില്ലിയേഴ്‌സ്), ജാക്വിസ് കാലിസ് (ദക്ഷിണാഫ്രിക്ക), എംഎസ് ധോണി (ഇന്ത്യ), സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്), ഡെയ്ല്‍ സ്‌റ്റെയ്ന്‍ (ദക്ഷിണാഫ്രിക്ക), രംഗന ഹെരാത്ത് (ശ്രീലങ്ക), ജെയിംസ് ആന്‍ഡേഴ്‌സന്‍ (ഇംഗ്ലണ്ട്).

Story first published: Wednesday, April 22, 2020, 18:13 [IST]
Other articles published on Apr 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+