Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയുടെ 'തിരക്കഥ' പൊളിച്ച് ബാന്‍ക്രോഫ്റ്റ്, പന്ത് ചുരണ്ടല്‍ പലര്‍ക്കും അറിയാമായിരുന്നു!

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ കോളിളക്കമുണ്ടാക്കിയ പന്തില്‍ കൃത്രിമം കാണിക്കല്‍ വിവാദത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇതുമായി ബന്ധപ്പെട്ട് നേരത്തേ ശിക്ഷിക്കപ്പെട്ട മുന്‍ ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റിന്റെ പുതിയ വെളിപ്പെടുത്തല്‍. 2018ല്‍ മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിലായിരുന്നു സംഭവം.

അന്നു ടീമിന്റെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിന്റെ മൗനാനുവാദത്തോടെ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്നു ബാന്‍ക്രോഫ്റ്റ് ഉരക്കടലാസ് കൊണ്ട് ബോളില്‍ കൃത്രിമം കാണിച്ചുവെന്നതായിരുന്നു കുറ്റം. ഇതേ തുടര്‍ന്നു സ്മിത്ത്, വാര്‍ണര്‍ എന്നിവരെ ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നു. മാത്രമല്ല സ്മിത്തിനെയും വാര്‍ണറെയും ദേശീയ ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും രണ്ടു വര്‍ഷത്തേക്കും വിലക്കിയിരുന്നു.

1

ഈ മൂന്നു പേര്‍ക്കുമല്ലാതെ ടീമിലെ മറ്റാര്‍ക്കും പന്തില്‍ കൃത്രിമം നടത്തിയ കാര്യം അറിയില്ലായിരുന്നുവെന്നും അതിനാല്‍ അവര്‍ക്കെതിരേ നടപടിയെടുക്കില്ലെന്നുമായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചത്. സംഭവത്തിനു പിന്നാലെ തുടര്‍ന്നുള്ള മാസങ്ങളില്‍ ഓസീസ് ടീം കോച്ച് ഡാരന്‍ ലേമാന്‍, പരിശീലകസംഘത്തിലുണ്ടായിരുന്ന പാറ്റ് ഹൊവാര്‍ഡ്, ക്രിക്കറ്റ് ഓസ്‌ട്രേലിയ ബോര്‍ഡംഗം മാര്‍ക്ക് ടെയ്‌ലര്‍ എന്നിവര്‍ രാജിവച്ചിരുന്നു.

എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറാക്കിയ ഈ തിരക്കഥ ശരിയല്ലെന്നും ടീമിലെ പലര്‍ക്കും ഇക്കാര്യംെ അറിയാമായിരുന്നുവെന്നുമാണ് ബാന്‍ക്രോഫ്റ്റ് തുറന്നു പറഞ്ഞിരിക്കുന്നത്. വിവാദത്തിനു ശേഷം സ്മിത്ത്, വാര്‍ണര്‍ എന്നിവര്‍ ദേശീയ ടീമില്‍ മടങ്ങിയെത്തിയപ്പോള്‍ ഓപ്പണര്‍ കൂടിയായ ബാന്‍ക്രോഫ്റ്റിന് പിന്നീട് അവസരം ലഭിച്ചിട്ടില്ല. നിലവില്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ഡര്‍ഹാം ടീമിനു വേണ്ടി കളിക്കുകയാണ് 28 കാരനായ താരം.

2

പന്ത് ചുരണ്ടലിനെക്കുറിച്ച് ഓസീസ് ബൗളര്‍മാരുള്‍പ്പെടെ പലര്‍ക്കും അന്നു അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തിയ ബാന്‍ക്രോഫ്റ്റ് പക്ഷെ ആരുടെയും പേര് പരാമര്‍ശിച്ചില്ല. ഞാന്‍ ബോളില്‍ കൃത്രിമം കാണിച്ചത് ബൗളര്‍മാര്‍ക്കു മുന്‍തൂക്കം ലഭിക്കുന്നതിനു വേണ്ടിയായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ക്കു ഇതേക്കുറിച്ച് അറിയുകയും ചെയ്യുമായിരുന്നുവെന്നു ബാന്‍ക്രോഫ്റ്റ് പറഞ്ഞു. മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, മിച്ചെല്‍ മാര്‍ഷ് എന്നിവരായിരുന്നു അന്നു ഓസീസ് ടീമിലെ ബൗളര്‍മാര്‍.

Story first published: Saturday, May 15, 2021, 18:27 [IST]
Other articles published on May 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+