Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാ വോണിന്റെ ലോക ഏകദിന ഇലവന്‍... ഇന്ത്യയില്‍ നിന്ന് രണ്ടു പേര്‍, ടീമിനെ കാണാം

സിഡ്‌നി: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ലോകം നിശ്ചലമായി മാറിയതോടെ സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരങ്ങളുടെ നിരയില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ സ്പിന്നറായ ഷെയ്ന്‍ വോണുമുണ്ട്. തനിക്കു പ്രിയപ്പെട്ട താരങ്ങളെയും ഇലവനെയുമെല്ലാം തിരഞ്ഞെടുക്കുന്ന തിരക്കിലാണ് അദ്ദേഹം.

ഏകദിനത്തിലെ ലോക ഇലവനെ കഴിഞ്ഞ ദിവസം വോണ്‍ തിരഞ്ഞടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇത്. താന്‍ കളിച്ചിരുന്ന കാലഘട്ടത്തില്‍ തനിക്കെതിരേ കളിച്ചിട്ടുള്ള ടീമിലുള്ളവരെ മാത്രമേ അദ്ദേഹം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്നതാണ് ശ്രദ്ധേയം. വോണിന്റെ ലോക ഇലവനില്‍ ഇന്ത്യയില്‍ നിന്നു രണ്ടു താരങ്ങള്‍ക്കു മാത്രമാണ് നറുക്കുവീണത്.

സച്ചിനും സെവാഗും

ലോക ക്രിക്കറ്റില്‍ ഒരു കാലഘട്ടത്തിലെ സ്വപ്‌ന ഓപ്പണിങ് ജോടികളായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗുമാണ് വോണിന്റെ ഇലവനിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.
താന്‍ തിരഞ്ഞെടുത്ത ലോക ഇലവന്‍ വളരെ മികച്ചതാണെന്ന് വോണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ ടീമിലേക്ക് നിങ്ങളൊന്നു നോക്കൂ, എത്ര ഗംഭീരമായ ഇലവനാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക ക്രിക്കറ്റിലെ സമാനതകളില്ലാത്ത ബൗളിങ് വിസ്മയമെന്നാണ് വോണ്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഓസ്‌ട്രേലിയക്കു വേണ്ടി 194 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം 293 വിക്കറ്റുകളെടുത്തിട്ടുണ്ട്. 1999ലെ ലോകകപ്പില്‍ ഓസീസിനെ ചാംപ്യന്‍മാരാക്കുന്നതില്‍ വോണ്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. 20 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ അദ്ദേഹം കൊയ്തത്.

രണ്ടു പേര്‍ വീതം

വോണിന്റെ ലോക ഇലവനില്‍ രണ്ടില്‍ കൂടുതല്‍ താരങ്ങള്‍ ഒരു രാജ്യത്തു നിന്നും ഉള്‍പ്പെട്ടിട്ടില്ലെന്നു കാണാം. ഇന്ത്യയില്‍ നിന്നു മാത്രമല്ല വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ ടീമുകളില്‍ നിന്നുള്ള രണ്ടു വീതം ഇതിഹാസ താരങ്ങള്‍ കൂടി ലോക ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡില്‍ നിന്നും ഒരാളും ടീമിലെത്തി. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ഒരു താരത്തെപ്പോലും വോണ്‍ പരിഗണിച്ചില്ല.

വോണിന്റെ ലോക ഇലവന്‍

വോണിന്റെ ലോക ഇലവന്‍

വീരേന്ദര്‍ സെവാഗ് (ഇന്ത്യ), സനത് ജയയസൂര്യ (ശ്രീലങ്ക), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ), ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്), കെവിന്‍ പീറ്റേഴ്‌സന്‍ (ഇംഗ്ലണ്ട്), കുമാര്‍ സങ്കക്കാര (വിക്കറ്റ് കീപ്പര്‍, ശ്രീലങ്ക), ആന്‍ഡ്രു ഫ്‌ളിന്റോഫ് (ഇംഗ്ലണ്ട്), വസീം അക്രം (പാകിസ്താന്‍), ഡാനിയേല്‍ വെറ്റോറി (ന്യൂസിലാന്‍ഡ്), ഷുഐബ് അക്തര്‍ (പാകിസ്താന്‍), കേട്‌ലി ആംബ്രോസ് (വെസ്റ്റ് ഇന്‍ഡീസ്).

Story first published: Wednesday, April 8, 2020, 11:35 [IST]
Other articles published on Apr 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+