ഇന്ത്യ vs ഓസ്‌ട്രേലിയ: ഏകദിന പരമ്പര ആര്‍ക്ക്? ഇര്‍ഫാന്റെ പ്രവചനം തള്ളി പോണ്ടിങ്... കപ്പ് ഇവര്‍ നേടും

മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു ചൊവ്വാഴ്ച തുടക്കം കുറിക്കാനിരിക്കെ വിജയികളെ പ്രവചിച്ചു രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഓസീസ് നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ റിക്കി പോണ്ടിങ്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യയും ഓസീസും കൊമ്പുകോര്‍ക്കുന്നത്. ചൊവ്വാഴ്ച മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മല്‍സരം.
രണ്ടാം ഏകദിനം 17ന് രാജ്‌കോട്ടിലും അവസാനത്തേത് 19ന് ബെംഗളൂരുവിലും നടക്കും. ഈ വര്‍ഷം ഇന്ത്യയെ സംബന്ധിച്ച് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന പരമ്പര കൂടിയാണ് ഓസീസിനെതിരേയുള്ളത്. പരമ്പരയിലെ മൂന്നു മല്‍സരങ്ങളും ഡേ നൈറ്റായിരിക്കും.

ഓസ്‌ട്രേലിയ നേടും
ഇന്ത്യക്കെതിരേയുള്ള ഏകദിന പരമ്പര ഓസ്‌ട്രേലിയ നേടുമെന്നാണ് പോണ്ടിങ് പ്രവചിച്ചിരിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര 2-1ന് ഓസീസ് കൈക്കലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം നാട്ടില്‍ ഓസീസിനോടേറ്റ പരമ്പരയിലെ തോല്‍വിക്കു പകരം ചോദിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്ത്യ കളിക്കുക. പക്ഷെ ഇന്ത്യക്കു അതിനു കഴിയില്ലന്നും പരമ്പര ഇത്തവണയും ഓസീസ് സ്വന്തമാക്കുമെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയ ആത്മവിശ്വാസത്തില്‍
വലിയ ആത്മവിശ്വാസത്തോടെയാണ് ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലെത്തിയിരിക്കുന്നതെന്നു പോണ്ടിങ് അഭിപ്രായപ്പെട്ടു. ലോകകപ്പിലെയും ടെസ്റ്റ് പരമ്പരകളിലെയും മികച്ച പ്രകടനം ഓസീസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയും ഇപ്പോള്‍ മികച്ച ഫോമിലാണ്. കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഓസീസിനെതിരേ ഇന്ത്യ തോല്‍വിയേറ്റു വാങ്ങിയിരുന്നു. അന്നത്തെ പരാജയത്തിനു പ്രായശ്ചിത്തം ചെയ്യാനായിരിക്കും ഇന്ത്യയുടെ ശ്രമം. പക്ഷെ പരമ്പര ഓസീസ് 2-1ന് നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലബ്യുഷെയ്ന്‍ തിളങ്ങും
ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ബാറ്റിങ് പ്രകടനം നടത്തുന്ന മാര്‍നസ് ലബ്യുഷെയ്‌ന് ഇന്ത്യക്കെതിരേയുള്ള ഏകദിന പരമ്പരയിലും തിളങ്ങാന്‍ കഴിയുമെന്നു പോണ്ടിങ് പറഞ്ഞു. ഇതാദ്യമായാണ് താരം ഏകദിന ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
ഓസീസിനു വേണ്ടി മധ്യനിരയില്‍ നിര്‍ണായക താരമായി ലബ്യുഷെയ്ന്‍ മാറും. സ്പിന്നിനെതിരേ നന്നായി ബാറ്റ് ചെയ്യുന്ന് താരമാണ് അദ്ദേഹം. കൂടാതെ വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിലും മിടുക്കനാണ് ലബ്യുഷെയ്ന്‍. മാത്രമല്ല ലെഗ് സ്പിന്നറായും ടീമിനു താരത്തെ ഉപയോഗിക്കാന്‍ സാധിക്കുമെന്നും പോണ്ടിങ് വ്യക്തമാക്കി.

ലാങര്‍ ഒപ്പമില്ല
മുഖ്യ കോച്ച് ജസ്റ്റില്‍ ലാങറില്ലാതെയാണ് ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയെ നേരിടാന്‍ എത്തിയിരിക്കുന്നത്. ചെറിയൊരു ബ്രേക്കെടുത്ത അദ്ദേഹം ടീമില്‍ നിന്നുമാറി നില്‍ക്കുകയായിരുന്നു. ലാങറുടെ അഭാവത്തില്‍ സീനിയര്‍ അസിസ്റ്റന്റായ ആന്‍ഡ്രു മക്‌ഡൊണാള്‍ഡിലായിരിക്കും മുഖ്യ പരിശീലകന്റെ താല്‍ക്കാലിക ചുമതല. മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ കൂടിയായ മക്‌ഡൊണാള്‍ഡിനു മുഖ്യ കോച്ചായുള്ള ആദ്യത്തെ ദൗത്യം കൂടിയാണ് ഇന്ത്യക്കെതിരേയുള്ള ഏകദിന പരമ്പര.

ഇര്‍ഫാന്‍ പഠാന്‍ ഇന്ത്യക്കൊപ്പം
നേരത്തേ ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ വിജയികളെ പ്രവചിച്ചിരുന്നു. പരമ്പര ഇന്ത്യ നേടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ആത്മവിശ്വാസത്തിന്റെയും കളി മിടുക്കിന്റെയും കാര്യത്തില്‍ ഇന്ത്യ തന്നെയാണ് ഓസീസിനേക്കാള്‍ മുകളിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പരമ്പരയില്‍ മല്‍സരഫലം നിര്‍ണയിക്കുന്നതില്‍ പിച്ചുകള്‍ നിര്‍ണായകമായി മാറുമെന്നും പഠാന്‍ അഭിപ്രായപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications