Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ സെവന്‍... ബാറ്റിങില്‍ ഇവരാണ് കേമന്‍മാര്‍, ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍- ക്ലാര്‍ക്ക്

clarke

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍മാരിലൊരാളും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായിരുന്ന മൈക്കല്‍ ക്ലാര്‍ക്ക് തനിക്കു പ്രിയപ്പെട്ട ഏഴു ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയെന്നു വെളിപ്പെടുത്തി. തനിക്കൊപ്പവും തനിക്കെതിരേയും കളിച്ചിട്ടുള്ള താരങ്ങളെ മാത്രമേ ക്ലാര്‍ക്ക് പരിഗണിച്ചിട്ടുള്ളൂ. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ സുവര്‍ണ കാലഘട്ടത്തില്‍ കളിക്കാന്‍ സാധിച്ചിട്ടുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് ക്ലാര്‍ക്ക്.

2003ല്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം 10 വര്‍ഷത്തിലേറെക്കാലം ലോക ക്രിക്കറ്റില്‍ സജീവമായിരുന്നു. റിക്കി പോണ്ടിങ്, ആദം ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡന്‍, ഡാമിയേന്‍ മാര്‍ട്ടിന്‍ തുടങ്ങിയ ഓസീസിന്റെ ഇതിഹാസ താരങ്ങള്‍ക്കൊപ്പം അദ്ദേഹം കളിക്കുകയും ചെയ്തിരുന്നു. നിലവില്‍ ഓസീസ് ടീമിന്റെ ഭാഗമായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കൊപ്പവും ഡ്രസിങ് റൂം പങ്കിട്ട താരമാണ് ക്ലാര്‍ക്ക്.

രണ്ടു ഇന്ത്യന്‍ താരങ്ങള്‍

ക്ലാര്‍ക്ക് തിരഞ്ഞെടുത്ത ഏഴു മികച്ച ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തില്‍ ഇന്ത്യയുടെ രണ്ടും ഉള്‍പ്പെട്ടിട്ടുണ്ട്. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരാണ് ക്ലാര്‍ക്കിന്റെ ഇന്ത്യന്‍ ഫേവറിറ്റുകള്‍.
താന്‍ കണ്ടതില്‍ വച്ച് ഏറ്റവും സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് സച്ചിനെന്നു ക്ലാര്‍ക്ക് പറയുന്നു. സച്ചിനെ പുറത്താക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന് എന്തെങ്കിലുമൊരു വീക്ക്‌നെസ് ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. സച്ചിന്‍ എന്തെങ്കിലും പിഴവ് വരുത്താണ് തങ്ങള്‍ കാത്തിരുന്നിട്ടുള്ളതെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.
നിലവില്‍ മൂന്നു ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കോലിയാണ്. സെഞ്ച്വറികളോടുള്ള പ്രണയമാണ് സച്ചിനും കോലിയും തമ്മിലുള്ള സാമ്യമായി തനിക്കു തോന്നിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ലാറ, സങ്കക്കാര

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാര എന്നിവരാണ് ക്ലാര്‍ക്കിനു പ്രിയപ്പെട്ട മറ്റു ബാറ്റ്‌സ്മാന്‍മാര്‍.
കരിയറില്‍ തനിക്കു ഏറ്റവും പ്രിയപ്പെട്ട താരം ലാറയായിരുന്നുവെന്ന് ക്ലാര്‍ക്ക് വെളിപ്പെടുത്തി. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയും സ്പിന്നര്‍മാര്‍ക്കെതിരേയും മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിരുന്നതെന്നും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി.
പ്രതിഭാസമെന്നാണ് സങ്കക്കാരയെ അദദ്ദേഹം വിശേഷിപ്പിച്ചത്. മൂന്നാം നമ്പറാണ് ബാറ്റ് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പൊസിഷന്‍. ലോകകപ്പില്‍ ഹാട്രിക്ക് സെഞ്ച്വറികളാണ് അദ്ദേഹം നേടിയത്. ക്രിക്കറ്റിലെ ജെന്റില്‍മാന്‍ കൂടിയായിരുന്നു സങ്കക്കാരയെന്നും ക്ലാര്‍ക്ക് വിലയിരുത്തി.

പോണ്ടിങ്, എബിഡി, കാലിസ്

ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്, ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസ്, സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് എന്നിവരെയും ക്ലാര്‍ക്ക് തന്റെ ഫേവറിറ്റ് ലിസ്റ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്.
താന്‍ ഒരുമിച്ച് കളിച്ചിട്ടുള്ള ഓസീസ് താരങ്ങളില്‍ ഏറ്റവും കേമന്‍ പോണ്ടിങായിരുന്നു. ഹെയ്ഡന്‍, സ്മിത്ത്, വാര്‍ണര്‍, ഗില്‍ക്രിസ്റ്റ് എന്നിവരും കഴിവുള്ളവരാണ്. ഏതു കാലഘട്ടത്തില്‍ കളിച്ചുവെന്നതാണ് പോണ്ടിങിനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നതെന്നും ക്ലാര്‍ക്ക് പറയുന്നു.
ദക്ഷിണാഫ്രിക്കന്‍ ടീമിലേക്കു ഡിവില്ലിയേഴ്‌സ് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരിക്കും സൂപ്പര്‍ സ്റ്റാറാണ് അദ്ദേഹം. ലോകത്തെ ഏതു ഗ്രൗണ്ടിലും എബിഡിക്കു റണ്‍സെടുക്കാന്‍ സാധിക്കുമെന്നും ക്ലാര്‍ക്ക് വിലയിരുത്തി.
താന്‍ എതിരേ കളിച്ചവരില്‍ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ കാലിസാണ്. ഓസ്‌ട്രേലിയക്കെതിരേ അദ്ദേഹമുണ്ടാക്കിയ ഇംപാക്ട് വലുതായിരുന്നു. തങ്ങളുടെ ബൗളിങ് ആക്രമണത്തിനെതിരേ കാലിസ് അവിശ്വസനീയമാംവിധമാണ് റണ്‍സ് അടിച്ചുകൂട്ടിയതെന്നും ക്ലാര്‍ക്ക് വിശദമാക്കി.

Story first published: Tuesday, April 7, 2020, 12:33 [IST]
Other articles published on Apr 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+