Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ ദി ഗ്രേറ്റ്... ഇത്രയും കേമനെ കണ്ടിട്ടില്ല, കാരണം തുറന്നു പറഞ്ഞ് മൈക്കല്‍ ക്ലാര്‍ക്ക്

സിഡ്‌നി: ലോക ക്രിക്കറ്റില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്നു ഓസ്‌ട്രേലിയയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായിരുന്ന മൈക്കല്‍ ക്ലാര്‍ക്ക്. ഒരു റേഡിയോ ചാനലില്‍ സംസാരിക്കവെയാണ് മാസ്റ്റര്‍ ബ്ലാസ്റ്ററെ ക്ലാര്‍ക്ക് വാനോളം പ്രശംസിച്ചത്. റിക്കി പോണ്ടിങ്, ആദം ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡന്‍ തുടങ്ങിയ ബാറ്റിങ് ഇതിഹാസങ്ങള്‍ക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും അവക്കെല്ലാം മുകളിലാണ് സച്ചിന്റെ സ്ഥാനമെന്നു ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി.

sachin

സച്ചിനെക്കൂടാതെ വിന്‍ഡീസ് ഇഇതിഹാസം ബ്രയാന്‍ ലാറ, ശ്രീലങ്കയുടെ ഇതിഹാസ താരം കുമാര്‍ സങ്കക്കാര, ദക്ഷിണാഫ്രിക്കയുടെ മിന്നും ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസ് എന്നിവരെല്ലാം കരിയറില്‍ കത്തി നില്‍ക്കുന്ന കാലത്താണ് ക്ലാര്‍ക്ക് ഓസീസിനായി കളിച്ചത്. 2015ല്‍ അവസാനമായി ഓസ്‌ട്രേലിയ ലോകകപ്പില്‍ ചാംപ്യന്‍മാരായപ്പോള്‍ ടീമിനെ നയിച്ചതും അദ്ദേഹമായിരുന്നു.

ബാറ്റിങില്‍ സച്ചിന്‍ ശരിക്കുമൊരു ക്ലാസ് പ്ലെയറാണെന്നും മറ്റാരും ഈ ലെവലിലെത്തിയിട്ടുണ്ടെന്നു തനിക്കു തോന്നിയിട്ടില്ലെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി. ബാറ്റിങിനായി ക്രീസിലെത്തിയാല്‍ സച്ചിനെ പുറത്താക്കുകയെന്നത് വളരെ ദുഷ്‌കമരായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികത്തികവിന്റെ കാര്യത്തില്‍ താന്‍ കണ്ട ഏറ്റവും മികവുറ്റ ബാറ്റ്‌സ്മാന്‍ സച്ചിനാണെന്ന് സംശയമില്ലാതെ പറയാം. പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റ്‌സ്മാനും അദദ്ദേഹമായിരുന്നു. സാങ്കേതിപരമായി നോക്കിയാല്‍ സച്ചിന് എന്തെങ്കിലുമൊരു വീക്ക്‌നെസ് ഉള്ളതായി തോന്നിയിട്ടില്ല. എന്തെങ്കിലുമൊരു പിഴവ് അദ്ദേഹം വരുത്തുമെന്ന പ്രതീക്ഷയാണ് എതിരേ കളിക്കുന്ന എല്ലാ ടീമുകള്‍ക്കും ഉണ്ടായിരുന്നതെന്നും ക്ലാര്‍ക്ക് വിശദമാക്കി.

clarke

ക്രിക്കറ്റിലെ ദൈവമെന്നു വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍ ബാറ്റിങില്‍ നിരവധി റെക്കോര്‍ഡുകള്‍ കുറിച്ച ശേഷമാണ് 24 വര്‍ഷം നീണ്ടു നിന്ന ഉജ്ജ്വല കരിയറിനു തിരശീലയിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിവിധ ഫോര്‍മാറ്റുകളിലായി 34,000ത്തില്‍ ഏറെ റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. സെഞ്ച്വറികളില്‍ സെഞ്ച്വറി തികച്ച ലോകത്തിലെ തന്നെ ഏക താരവും കൂടിയാണ് സച്ചിന്‍.

അതേസമയം, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് ക്ലാര്‍ക്കിന്റെ സ്ഥാനം. 115 ടെസ്റ്റുകളില്‍ നിന്നും 48.83 ശരാശരിയില്‍ 28 സെഞ്ച്വറികളടക്കം 8643 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഏകദിനത്തിലം മികച്ച പ്രകടനമാണ് ക്ലാര്‍ക്ക് കാഴ്ചവച്ചിട്ടുള്ളത്. 245 ഏകദിനങ്ങളില്‍ നിന്നും 44.59 ശരാശരിയില്‍ 7981 റണ്‍സാണ് താരത്തിന്റെ സന്വാദ്യം.

Story first published: Friday, April 10, 2020, 14:39 [IST]
Other articles published on Apr 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+