Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ അവര്‍ക്കായി കളിക്കാത്തില്‍ നിരാശ... പ്രിയ ടീം അതു തന്നെ, വെളിപ്പെടുത്തി യുവി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ ലിസ്‌റ്റെടുത്താല്‍ അക്കൂട്ടത്തില്‍ ടോപ്പ് ഫൈവില്‍ തന്നെ സൂപ്പര്‍ താരം യുവരാജ് സിങുമുണ്ടാവും. നിരവധി മല്‍സരങ്ങളാണ് യുവിയുടെ മാസ്മരിക പ്രകടനം ഇന്ത്യയെ രക്ഷിച്ചിട്ടുള്ളത്. ഏറ്റവും അവസാനം 2011ലെ ലോകകപ്പില്‍ ഇന്ത്യക്കു രണ്ടാം ലോകകിരീടം നേടിത്തന്നതും യുവിയായിരുന്നു.

അടുത്തിടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും അദ്ദേഹം വിരമിച്ചിരുന്നു. ദേശീയ ടീമിലേക്കു ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഉറപ്പായതോടെയായിരുന്നു ഇത്. ഐപിഎല്ലിലും യുവി മിന്നും താരമായിരുന്നു. 12 സീസണുകളിലായി ആറു വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിക്കാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായിട്ടുണ്ട്.

എവിടെയും ഉറച്ചു നില്‍ക്കാനായില്ല

എവിടെയും ഉറച്ചു നില്‍ക്കാനായില്ല

ഐപിഎല്ലില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിക്കൊപ്പം കൂടുതല്‍ കാലം ഉറച്ചു നില്‍ക്കാന്‍ തനിക്കു കഴിയാത്തതില്‍ കുറ്റബോധമുണ്ടെന്ന് യുവി വെളിപ്പെടുത്തി. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്താണ് അതിനുള്ള കാരണമെന്ന് അറിയില്ല. ഒരു ഫ്രാഞ്ചൈസിക്കു വേണ്ടിയും കൂടുതല്‍ കാലം കളിക്കാനായില്ല. ഒന്നോ, രണ്ടോ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും യുവി പറയുന്നു.

കെകെആറിന് വേണ്ടി കളിക്കാനായില്ല

കെകെആറിന് വേണ്ടി കളിക്കാനായില്ല

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി ഐപിഎഎല്ലില്‍ കളിക്കുകയെന്നത് തന്റെ വലിയ സ്വപ്‌നമായിരുന്നുവെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതിനു കഴിഞ്ഞില്ലെന്നും യുവി വ്യക്തമാക്കി.
കെകെആറിനൊപ്പം ചേരേണ്ടതായിരുന്നു.
പക്ഷെ ലേലത്തില്‍ അവസാന നിമിഷം അവസരം നഷ്ടമായി. കരിയറിലെ ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യമായിരുന്നു ഇത്. തുടര്‍ന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയത്. ഐപിഎല്ലില്‍ താന്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയതും ആര്‍സിബിക്കു വേണ്ടിയായിരുന്നുവെന്നും യുവി പറഞ്ഞു.

രണ്ടു കിരീട വിജയങ്ങള്‍

രണ്ടു കിരീട വിജയങ്ങള്‍

ഐപിഎല്ലില്‍ രണ്ടു ടീമുകള്‍ക്കൊപ്പം കിരീട വിജയത്തില്‍ പങ്കാളിയാവാന്‍ യുവിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പവും കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവുമാണ് അദ്ദേഹം കിരീടമുയര്‍ത്തിയത്.
ഐപിഎല്ലില്‍ കിരീടം നേടാന്‍ കഴിഞ്ഞത് വലിയ കാര്യം തന്നെയാണ്. വ്യത്യസ്ത ടീമുകള്‍ക്കു വേണ്ടി കളിക്കാന്‍ കഴിഞ്ഞു. ഇവരില്‍ മുംബൈക്കും ഹൈദരാബാദിനുമൊപ്പം ചാംപ്യന്‍മാരായത് മഹത്താ അനുഭവമാണെന്നും യുവി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, July 10, 2019, 19:57 [IST]
Other articles published on Jul 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+