ഓസീസിനു മുന്നില്‍ ഇന്ത്യ മുട്ടുമടക്കുമോ ?ഏകദിന പരമ്പര ആരു നേടും... ഇര്‍ഫാന്റെ പ്രവചനം
മുംബൈ: ശ്രീലങ്കയ്‌ക്കെതിരേയുള്ള ടി20 പരമ്പരയിലാണ് ടീം ഇന്ത്യ ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നതെങ്കിലും യഥാര്‍ഥ വെല്ലുവിളി വരാനിരിക്കുന്നതേയുള്ളൂ. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പര വിരാട് കോലിക്കും സംഘത്തിനും അഗ്നിപരീക്ഷ തന്നെയായിരിക്കും. ഈ മാസം 14നാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു തുടക്കമാവുക.
മികച്ച ഫോമില്‍ കളിക്കുന്ന ഓസീസിനെ തകര്‍ത്ത് പരമ്പര കൈക്കലാക്കണമെങ്കില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യക്കു പുറത്തെടുക്കേണ്ടി വരും. ഇന്ത്യ- ഓസീസ് ഏകദിന പരമ്പരയില്‍ ആരാവും വിജയികളാവുകയെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

പരമ്പര ഇന്ത്യ നേടും
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ നേടുമെന്നാണ് ഇര്‍ഫാന്റെ പ്രവചനം. കഴിവിന്റെയും ആത്മവിശ്വാസത്തിന്റെയും കാര്യത്തില്‍ ഓസീസിനേക്കാള്‍ മുന്‍തൂക്കം ഇന്ത്യക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന ഏകദിന പരമ്പരയിലെ വിജയികളെ തീരുമാനിക്കുന്നതില്‍ പിച്ചുകള്‍ നിര്‍ണായകമായി മാറും. നിലവിലെ ഇന്ത്യന്‍ ടീമിന്റെ മധ്യനിര മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതാണ് ഓസീസിനെതിരേ ഇന്ത്യയെ ഫേവറിറ്റുകളാക്കുന്നതെന്നും ഇര്‍ഫാന്‍ വിലയിരുത്തി.

മുമ്പ് അങ്ങനെ ആയിരുന്നില്ല
നേരത്തേ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നില്ല. അന്ന് ഓസ്ട്രലിയയായിരുന്നു ഏറ്റവും കേമന്‍മാര്‍. അവര്‍ക്കൊപ്പമെത്താനിയിരുന്നു അപ്പോള്‍ ഇന്ത്യ ശ്രമിച്ചു കൊണ്ടിരുന്നതെന്നു ഇര്‍ഫാന്‍ പറയുന്നു.
ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് വളരെയധികം മാറിക്കഴിഞ്ഞു. പ്രതിഭയുടെ കാര്യത്തിലും ആത്മവിശ്വാസത്തിന്റെ കാര്യത്തിലുമെല്ലാം നമ്മള്‍ അവരേക്കാള്‍ മുകളിലാണാണെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ ഇര്‍ഫാന്‍ വിശദമാക്കി.

ഓസ്‌ട്രേലിയയിലെ പിച്ച്
ഓസ്‌ട്രേലിയയിലെ പിച്ചിലേക്കു വരികയാണെങ്കില്‍ അവിടെ ഇന്ത്യക്കു മുന്‍തൂക്കം പ്രവചിക്കാന്‍ സാധിക്കില്ലെന്നു ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയിലെ പിച്ചുകള്‍ തീര്‍ത്തും വ്യത്യസ്തമാണ്. അത്തരം കടുപ്പമുള്ള, ബൗണ്‍സുള്ള പിച്ചുകളില്‍ കളിച്ചുള്ള അനുഭവസമ്പത്ത് ഇന്ത്യന്‍ താരങ്ങള്‍ക്കു കുറവാണെന്നും അടുത്തിടെ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.ടി20 ലോകകപ്പിനു പിന്നാലെയാണ് ഓസ്ട്രലിയയില്‍ ഇന്ത്യ പരമ്പര കളിക്കുന്നത്.

തുടക്കം ഓസ്‌ട്രേലിയയില്‍
തന്നെ സംബന്ധിച്ചു കരിയറില്‍ വഴിത്തിരിവുണ്ടായത് ഓസ്‌ട്രേലിയയില്‍ വച്ചാണെന്നു ഇര്‍ഫാന്‍ പറഞ്ഞു. കരിയറിലെ ആദ്യത്തെ വിക്കറ്റ് അവിടെ വച്ച് നേടിയത് മറക്കാന്‍ കഴിയില്ല. 21 വര്‍ഷങ്ങള്‍ക്കു ശേഷം ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കു ടെസ്റ്റ് ജയം സമ്മാനിക്കുന്നതില്‍ പങ്കാളിയാവാനും സാധിച്ചു. പെര്‍ത്തിലെ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതും തന്നെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തതും പ്രിയപ്പെട്ട ഓര്‍മകളിലൊന്നാണെന്നും താരം വ്യക്തമാക്കി.

ജനുവരി 14 മുതല്‍
ജനുവരി 14 (ചൊവ്വാഴ്ച) മുതലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടം.
രണ്ടാം ഏകദിനം 17ന് വെള്ളിയാഴ്ച രാജ്‌കോട്ടിലും മൂന്നാം ഏകദിനം 19ന് ഞായറാഴ്ച ബെംഗളൂരുവിലും അരങ്ങേറും. മൂന്നു മല്‍സരങ്ങളും ഡേ-നൈറ്റായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications