For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി ഗാംഗുലിയെപ്പോലെ, അടുത്ത 5-6 സൂപ്പര്‍ താരങ്ങളെ ഇന്ത്യക്കു സമ്മാനിക്കും- ഇര്‍ഫാന്‍ പഠാന്‍

ഗാംഗുലിയുമായി പല സാമ്യതകളും കോലിക്കുണ്ടെന്നു ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി

1

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മില്‍ പല സമാനതകളുമുണ്ടെന്നു ചൂണ്ടിക്കാട്ടി മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ അഞ്ചോ ആറോ ഭാവി സൂപ്പര്‍ താരങ്ങളെ കോലി സമ്മാനിക്കുമെന്നും അതിനുള്ള തയ്യാറെടുപ്പുകളാണ് അദ്ദേഹം നടത്തുന്നതെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

യുവതാരങ്ങളെ ഏറെ പിന്തുണയ്ക്കുകയും വളര്‍ത്തിക്കൊണ്ടു വരികയും ചെയ്തിരുന്ന ക്യാപ്റ്റനായിരുന്നു ഗാംഗുലി. കോലിയും ഇപ്പോള്‍ ഇതാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും മുന്‍ ഓള്‍റൗണ്ടര്‍ അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് കണക്ടഡെന്ന ഷോയില്‍ സംസാരിക്കവെയാണ് ഇര്‍ഫാന്‍ കോലിയെ പ്രശംസിച്ചത്. ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ ഗ്രേയം സ്വാനും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഉദാഹരണം റിഷഭ് പന്ത്

ഉദാഹരണം റിഷഭ് പന്ത്

യുവതാരങ്ങള്‍ക്കു കോലി നല്‍കുന്ന പിന്തുണയ്ക്കു ഉദാഹരണമായി ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടിയത് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയാണ്. ഒരു വാര്‍ത്താസമ്മേളനത്തില്‍ പന്തിനെക്കുറിച്ച് ആരോ മോശമായി സംസാരിച്ചത് ഓര്‍മയുണ്ട്.
അന്ന് കോലിയുടെ മറുപടി താന്‍ പന്തിനൊപ്പമാണെന്നായിരുന്നു. ഓരോ ഇന്ത്യക്കാരനും മാധ്യമങ്ങളും പന്തിനെ പിന്തുണയ്ക്കണമെന്നും കോലി ആഗ്രഹിക്കുന്നു. കാരണം പന്തിന്റെ പ്രതിഭയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. യുവതാരങ്ങളെ പിന്തുണയ്ക്കുകയെന്നത് കോലിയുടെ സ്വഭാവത്തിന്റെ ഭാഗമാണെന്നും ഇര്‍ഫാന്‍ വിശദമാക്കി.

ദാദയെപ്പോലെ ടീമിനെയുണ്ടാക്കും

ദാദയെപ്പോലെ ടീമിനെയുണ്ടാക്കും

താന്‍ പിന്തുണ നല്‍കുന്ന താരങ്ങളെക്കുറിച്ചും കോലി നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ദാദ മികച്ച യുവതാരങ്ങള കണ്ടെത്തി ശക്തമായൊരു ടീമിനെ വാര്‍ത്തെടുത്തതു പോലെ കോലിയും അഞ്ച്- ആറ് ഭാവി സൂപ്പര്‍ താരങ്ങളെ തയ്യാറാക്കിയെടുമെന്ന കാര്യത്തില്‍ തനിക്കു സംശയമില്ലെന്നും ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു.
യുവതാരങ്ങളുടെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച് മതിയായ അവസരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടു വരികയെന്നത് കോലിയുടെയും സെലക്ടര്‍മാരുടടെയും ഉത്തരവാദിത്വമാണെന്നും ഇര്‍ഫാന്‍ പറഞ്ഞു.

യുവിക്കു ഗാംഗുലി നല്‍കിയ പിന്തുണ

യുവിക്കു ഗാംഗുലി നല്‍കിയ പിന്തുണ

യുവതാരങ്ങളുടെ കാര്യത്തില്‍ ക്യാപ്റ്റനും സെലക്ടര്‍മാര്‍ക്കുമായിരിക്കും ഏറ്റവും വലിയ ഉത്തരവാദിത്വം. യുവരാജ് സിങ് ഇന്ത്യന്‍ ടീമിലെത്തിയിരുന്ന സമയത്ത് ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ 19-20 മാത്രമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. എന്നാല്‍ അന്നത്തെ ക്യാപ്റ്റനായിരുന്ന ഗാംഗുലി അദ്ദേഹത്തെ പിന്തുണച്ചു കൊണ്ടിരുന്നു. അത്ര നന്നായി പെര്‍ഫോം ചെയ്യാതിരുന്നിട്ടും യുവിയുടെ പ്രതിഭ തിരിച്ചറിഞ്ഞാണ് അദ്ദേഹം പിന്തുണച്ചതെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.

മോശം പ്രകടനങ്ങള്‍

മോശം പ്രകടനങ്ങള്‍

യുവരാജ് തന്റെ രണ്ടാമത്തെ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ 70 പ്ലസ് സ്‌കോര്‍ നേടിയിരുന്നു. എന്നാല്‍ പിന്നീട് കുറച്ചു മല്‍സരങ്ങളില്‍ കാര്യമായ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. കുറേക്കാലത്തേക്കു യുവിക്കു ഫിഫ്റ്റി പോലും നേടാനായില്ലെന്നു നിങ്ങള്‍ക്കു കണക്കുകള്‍ നോക്കിയാല്‍ മനസ്സിലാവും.
എന്നാല്‍ ടീം സെലക്ഷന്‍ യോഗത്തില്‍ യുവി ടീമില്‍ വേണമെന്ന ആവശ്യത്തില്‍ ഗാംഗുലി ഉറച്ചുനിന്നു. യുവിയെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും ഭാവിയിലേക്കു അവനെ തയ്യാറാക്കണമെന്നും ഗാംഗുലി വ്യക്തമാക്കിയതായി ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 21, 2020, 11:07 [IST]
Other articles published on Jul 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+