ഷഹ്സാദിന്‍റെ ചീട്ട് കീറി അഫ്ഗാന്‍, ഇനിയൊരു വര്‍ഷം ഗ്രൗണ്ട് കാണില്ല!! ഇതാണ് കാരണം...
കാബൂള്‍: മുന്‍ വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായിരുന്ന മുഹമ്മദ് ഷഹ്‌സാദിന്റെ ചീട്ട് കീറി അഫ്ഗാനിസ്താന്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഒരു വര്‍ഷത്തേക്ക് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. നേരത്തേ ചില വിവാദങ്ങള്‍ക്കു തുടക്കമിട്ടതിന്റെ പേരില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നോട്ടപ്പുള്ളിയായി താരം മാറിയിരുന്നു.
ഇംഗ്ലണ്ടില്‍ സമാപിച്ച കഴിഞ്ഞ ഏകദിന ലോകകപ്പിനിടെയാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കുന്ന ചില ആരോപണങ്ങള്‍ ഷഹ്‌സാദ് ഉന്നയിച്ചത്. ടീമില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷമായിരുന്നു താരം അധികൃതര്‍ക്കെതിരേ രംഗത്തു വന്നത്.

സസ്‌പെന്‍ഷനു കാരണം
അച്ചടക്കലംഘനം നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) ഷഹ്‌സാദിനെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും താരത്തെ വിലക്കിയത്. ഇതാദ്യമായല്ല താരത്തിനു നേരെ നടപടിയുണ്ടാവുന്നത്. നേരത്തേ ഷഹ്‌സാദുമായുള്ള കരാര്‍ അനിശ്ചിത്കാലത്തേക്കു ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുക കൂടി ചെയ്തതോടെ താരത്തിന്റെ കരിയര്‍ തന്നെ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.

എസിബിയുടെ വിശദീകരണം
ഷഹ്‌സാദിനെ സസ്‌പെന്‍ഡ് ചെയ്തതിനു അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ വിശദീകരണം ഇങ്ങനെയാണ്- നേരത്തേയും എസിബിയുടെ അച്ചടക്ക നിയമങ്ങള്‍ ഷഹ്‌സാദ് ലംഘിച്ചിട്ടുണ്ട്. താരങ്ങള്‍ക്കു വേണ്ടിയുള്ള എസിബിയുടെ പെരുമാറ്റച്ചട്ടവും അദ്ദേഹം പാലിക്കുന്നില്ല. എസിബിയുടെ അനുമതിയുണ്ടെില്‍ മാത്രമേ ഒരു അഫ്ഗാന്‍ താരത്തിനു രാജ്യത്തിനു പുറത്തേക്കു പോവാന്‍ കഴിയൂ. എന്നാല്‍ ഇതു ലംഘിച്ചു ഷഹ്‌സാദ് പല തവണ രാജ്യം വിട്ടു പോയിട്ടുണ്ടെന്നും എസിബി വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

രാജ്യത്തു തന്നെ പരിശീലനം നടത്താം
രാജ്യത്തിന് അകത്തു തന്നെ അഫ്ഗാന്‍ താരങ്ങള്‍ക്കു മികച്ച പരിശീലനം നടത്താനുള്ള സൗകര്യങ്ങള്‍ എസിബി ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടി ്താരങ്ങള്‍ വിദേശത്തേക്കു പോവേണ്ട ആവശ്യമില്ല. എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് ഷഹ്‌സാദ് പല തവണ വിദേശത്തേക്കു പോയിട്ടുള്ളതെന്നും എസിബി ചൂണ്ടിക്കാട്ടുന്നു.
പാകിസ്താനിലെ പെഷാവറിലാണ് ഷഹ്‌സാദ് പരിശീലം നടത്താറുള്ളത്. കരാര്‍ റദ്ദാക്കപ്പെടാതിരിക്കണമെങ്കില്‍ അഫ്ഗാനിലേക്കു തിരിച്ചുവരാന്‍ കഴിഞ്ഞ വര്‍ഷം എസിബി താരത്തോടു നിര്‍ദേശിച്ചിരുന്നു.
ലോകകപ്പിനിടെ ഒഴിവാക്കി
ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ മാത്രമാണ് ഷഹസാദിനു അഫ്ഗാനു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചത്. പരിക്കു കാരണം താരം പിന്‍മാറുകയാണെന്നായിരുന്നു ബോര്‍ഡ് അറിയിച്ചത്. എന്നാല്‍ പരിക്കില്ലെന്നും ബോര്‍ഡ് ടീമില്‍ നിന്നും തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും ആരോപിച്ച് ഷഹ്‌സാദ് രംഗത്തു വന്നിരുന്നു.
അഫ്ഗാന്‍ ടീം സെലക്ഷനില്‍ പക്ഷപാദിത്വമുണ്ടെന്നും ഇഷ്മുള്ളവരെ തിരുകിക്കയറ്റാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications