Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ മനപ്പൂര്‍വ്വം മോശമായി കളിച്ചു, പേരുകള്‍ വെളിപ്പെടുത്തുമെന്ന് മുന്‍ അഫ്ഗാന്‍ നായകന്‍

കാബൂള്‍: ടീമംഗങ്ങള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഗുല്‍ബദിന്‍ നയ്ബ് രംഗത്ത്. ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. ദയനീയ പ്രകടനമായിരുന്നു അഫ്ഗാന്‍ ടൂര്‍ണമെന്റില്‍ കാഴ്ചവച്ചത്. ഒരു മല്‍സരത്തില്‍ പോലും ജയിക്കാനാവാതെ അവര്‍ക്കു നാട്ടിലേക്കു മടങ്ങേണ്ടി വരികയായിരുന്നു. താന്‍ ക്യാപ്റ്റനായതു കൊണ്ടു മാത്രമാണ് കളിക്കാര്‍ മോശമായി കളിച്ചതെന്നും അഴിമതികളാണ് ഇപ്പോള്‍
നടക്കുന്നതെന്നും ഓരോരുത്തരുടെയും പേര് ലോകത്തോടു വിളിച്ചു പറഞ്ഞ് നാണം കെടുത്തുമെന്നും നയ്ബ് മുന്നറിയിപ്പ് നല്‍കി.

naib

തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് താരം ഞെട്ടിക്കുന്ന ആരോപണം ഉന്നയിച്ചത്. പ്രിയപ്പെട്ട അഫ്ഗാനികളെ, ടീമിലെ എതെങ്കിലും കളിക്കാരനുമായോ ബോര്‍ഡുമായോ എന്തെങ്കിലും വ്യക്തിപരമായ പ്രശ്‌നമുള്ളതു കൊണ്ടല്ല താന്‍ പരസ്യമായി ഇങ്ങനെ പറയുന്നത്. അഴിമതിക്കു കൂട്ടുനില്‍ക്കുകയും രാജ്യത്തെയും, ഇവിടുത്തെ ജനങ്ങളെയും, ക്രിക്കറ്റിനെയും ചതിച്ച ഓരോരുത്തരുടെയും പേര് താന്‍ പുറത്തുവിടുമെന്ന് നയ്ബ് ട്വീറ്റ് ചെയ്തു.

എന്തുകൊണ്ടാണ് ഇവര്‍ക്കെതിരേ താന്‍ നേരത്തേ പരസ്യമായി പ്രതികരിക്കാതിരുന്നതെന്നു നിങ്ങളില്‍ പലരും ചോദിച്ചേക്കാം. എന്നാല്‍ ടീമില്‍ ശുദ്ധികലശം നടത്തുമെന്നും അധികം വൈകാതെ തന്നെ തെറ്റുകാരായവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ബന്ധപ്പെട്ടവര്‍ തനിക്കു ഉറപ്പു നല്‍കിയിരുന്നു. ക്രിക്കറ്റ് ബോര്‍ഡിലും മാനേജ്‌മെന്റിലുമെല്ലാം സ്വാധീനമുള്ള ചില ഉന്നതതല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ടീമിലെ ഈ കോക്കസിന് അടുത്ത ബന്ധമുണ്ട്. താന്‍ ക്യാപ്റ്റനായതു കൊണ്ടാണ് ലോകകപ്പില്‍ മോശമായി കളിച്ചതെന്നു ചില കളിക്കാര്‍ ബോര്‍ഡിനു മുമ്പില്‍ തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും കുറ്റക്കാര്‍ക്കെതിരേ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കളിക്കാരുടെ മാത്രമല്ല, കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബോര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവരുടെയല്ലാം വിവരങ്ങള്‍ പുറത്തു വിടുമെന്നും നയ്ബ് ട്വിറ്ററില്‍ കുറിച്ചു. അഫ്ഗാന്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി കഴിഞ്ഞ ദിവസം മുന്‍ നായകന്‍ കൂടിയായ അസ്ഗര്‍ അഫ്ഗാനെ നിയമിച്ചുരുന്നു.

Story first published: Friday, December 13, 2019, 17:33 [IST]
Other articles published on Dec 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+