തോല്‍വിക്ക് പുറമേ പിഴയും, ധോണി മറക്കാന്‍ ആഗ്രഹിക്കുന്ന ദിവസം!
മുംബൈ: ഐ പി എല്‍ ക്വാളിഫൈയറില്‍ മുംബൈ ഇന്ത്യന്‍സിനോട് 25 റണ്‍സ് തോല്‍വി. 187 റണ്‍സ് ചേസ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ ഗോള്‍ഡന്‍ ഡക്ക്. ഇതെല്ലാം പോരാഞ്ഞ് കളിക്ക് ശേഷം 10 ശതമാനം പിഴ. ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിയുടെ സമയം ശരിയല്ല എന്ന് ആരായാലും പറഞ്ഞുപോകും. ധോണി മറക്കാനാഗ്രഹിക്കുന്ന ഒരു ദിവസമാകും പോയ ചൊവ്വാഴ്ച എന്നതുറപ്പ്.
അംപയറുടെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയതിനാണ് മാച്ച് റഫറി രഞ്ജന്‍ മദുഗല്ലെ ധോണിക്ക് പിഴ വിധിച്ചത്. മാച്ച് ഫീസിന്റെ പത്ത് ശതമാനമാണ് പിഴ. ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്തിനെതിരെ എല്‍ ബി ഡബ്ല്യു വിളിച്ച അംപയര്‍ ഇല്ലിംഗ് വര്‍തിനെതിരെയായിരുന്നു ധോണിയുടെ ദേഷ്യം. കളിക്ക് ശേഷം നടത്തിയ പ്രതികരണത്തിലാണ് അംപയറുടെ തീരുമാനത്തോടുള്ള ദേഷ്യം ധോണി വെളിപ്പെടുത്തിയത്.

ഞങ്ങളുടെ ബാറ്റിംഗ് വേണ്ടത്ര നന്നായില്ല. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഡ്വെയ്ന്‍ സ്മിത്തിന്റെ പുറത്താകല്‍ ഭീകരമായിരുന്നു. ഏത് നിലവാരം വെച്ച് നോക്കിയാലും അംപയറുടെ തീരുമാനം ശരിയായില്ല എന്നും ധോണി പറഞ്ഞു. അംപയറെ പരസ്യമായി കുറ്റപ്പെടുത്തിയതിന് ധോണിക്ക് മാച്ച് റഫറി പിഴയും വിധിച്ചു. ലസിത് മലിംഗയുടെ ഒന്നാമത്തെ ഓവറിലാണ് ലെഗ് സ്റ്റംപിന് വെളിയില്‍ പോയ പന്തില്‍ അംപയര്‍ ഔട്ട് വിധിച്ചത്.
അതേസമയം ബാറ്റിംഗിനിടെ ഓവര്‍ സ്മാര്‍ട്ടാകാന്‍ ശ്രമിച്ച ചെന്നൈ താരം ആര്‍ അശ്വിനെ കാണികള്‍ കൂവി. ലെന്‍ഡല്‍ സിമ്മണ്‍സ് 30 വാര സര്‍ക്കിളിന് പുറത്ത് നിന്നും അകത്തേക്ക് നടന്നുവരുന്നത് അംപയറെ കാണിച്ചു കൊടുക്കുകയായിരുന്നു അശ്വിന്‍. ബൗളര്‍ റണ്ണപ്പ് തുടങ്ങിക്കഴിഞ്ഞ് ഫീല്‍ഡര്‍ ഇത്തരത്തില്‍ നടന്നുകയറാന്‍ പാടില്ലാത്തതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications