ധോണിക്കും ഫ്ളെമിങിനും നന്ദി... സിഎസ്കെ മാസാണ്, മറ്റൊരു ഫ്രാഞ്ചൈസിയും ക്ഷമിക്കില്ല! - വാട്സന്‍
സിഡ്‌നി: ഐപിഎല്ലില്‍ തന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും നായകന്‍ എംഎസ് ധോണി, കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് എന്നിവര്‍ക്കു നന്ദി അറിയിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍. ധോണിയും ഫ്‌ളെമിങും അര്‍പ്പിച്ച വിശ്വാസത്തിന് താന്‍ എക്കാലവും കടപ്പെട്ടിരിക്കുന്നതായി ഇന്‍സ്റ്റഗ്രാം ലൈവില്‍ അദ്ദേഹം പറഞ്ഞു.
2016ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐപിഎല്ലില്‍ സജീവമാണ് വാട്‌സന്‍. നിവലില്‍ സിഎസ്‌കെയുടെ ഓപ്പണര്‍ കൂടിയായ അദ്ദേഹം പുതിയ സീസണിനു തയ്യാറെടുക്കവെയാണ് കൊറോണ വൈറസ് ടൂര്‍ണമെന്റ് അനിശ്ചിതത്വത്തിലാക്കിയത്. 2018ല്‍ സിഎസ്‌കെ ഐപിഎല്ലില്‍ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയപ്പോള്‍ വാട്‌സന്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

2018ലെ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു വാട്‌സന്‍ കാഴ്ചവച്ചത്. 15 മല്‍സരങ്ങളില്‍ നിന്നും 555 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ടീമിന്റെ കിരീടവിജയത്തിനു ചുക്കാന്‍ പിടിച്ചിരുന്നു. എന്നാല്‍ സിഎസ്‌കെ ഫൈനലിലെത്തിയ കഴിഞ്ഞ സീസണില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ വാട്‌സനായില്ല. സീസണിന്റെ ആദ്യപകുതിയില്‍ ഫ്‌ളോപ്പായി മാറിയ അദ്ദേഹം ഫൈനലുള്‍പ്പെടെ അവസാന മല്‍സരങ്ങളിലാണ് ഫോമിലേക്കുയര്‍ന്നത്. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സിഎസ്‌കെയെ ജയത്തിന് തൊട്ടരികിലെത്തിക്കാനും വാട്‌സനായിരുന്നു.

10 മല്‍സരങ്ങളില്‍ ടീമിനു വേണ്ടി സ്‌കോര്‍ ചെയ്യാന്‍ കഴിയാതിരുന്നിട്ടും ഞാന്‍ സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. ധോണിയും ഫ്‌ളെമിങും തന്നിലര്‍പ്പിച്ച വിശ്വാസമായിരുന്നു ഇതിനു കാരണം. ഇരുവരോടും താന്‍ കടപ്പെട്ടിരിക്കുന്നു. മറ്റേതെങ്കിലും ഫ്രാഞ്ചൈസി ആയിരുന്നെങ്കില്‍ തന്നെ എന്നോ ഒഴിവാക്കുമായിരുന്നു. മോശം ഫോമിലാണെങ്കിലും ഏതു താരത്തില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടുവരാന്‍ സിഎസ്‌കെയ്ക്കു സാധിക്കുന്നതായും വാട്‌സന്‍ പറഞ്ഞു.
മുംബൈയോട് സിഎസ്‌കെ ഒരു റണ്ണിനു തോറ്റ ഫൈനലില്‍ വാട്‌സന്‍ 59 പന്തില്‍ 80 റണ്‍സ് അടിച്ചെടുത്തിരുന്നു. എന്നാല്‍ റണ്ണൗട്ടിലൂടെ അദ്ദേഹം മടങ്ങിയത് കളിയില്‍ വഴിത്തിരിവാകുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ നന്നായി ബാറ്റ് ചെയ്‌തെങ്കിലും ആദ്യത്തെ മല്‍സരങ്ങളിലൊന്നും പ്രതീക്ഷിച്ചതു പോലെ സ്‌കോര്‍ ചെയ്യാനായില്ല. കുറച്ചു കളി കൂടി കഴിഞ്ഞാല്‍ സിഎസ്‌കെ തന്നെ ഒഴിവാക്കുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. പിന്നീടാണ് എല്ലാം മാറിമറിഞ്ഞത്. ഇതു ഏതെങ്കിലുമൊരു ഘട്ടത്തില്‍ സംഭവിക്കുമെന്ന് താന്‍ കരുതിയിരുന്നു. ധോണിക്കും ഫ്‌ളെമിങിനും അന്ന് നന്ദി അറിയിച്ചിരുന്നു.
അവര്‍ പറഞ്ഞത് നിങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്കു സംശയം ഇല്ലായിരുന്നുവെന്നായിരുന്നു. ഇത് കേട്ടപ്പോള്‍ വലിയ ആത്മവിശ്വാസവും സന്തോഷവും തോന്നി. 10 അടി ഉയരം വച്ചതു പോലെയാണ് അനുഭവപ്പെട്ടത്. ഇതാണ് മികച്ച ലീഡര്‍ഷിപ്പിന്റെ കരുത്ത്. എക്കാലവും ധോണിയോടും ഫ്‌ളെമിങിനോടും താന്‍ കടപ്പെട്ടിരിക്കുമെന്നും വാട്‌സന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications