Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇത് അവസാന അവസരം, ഇനി കണ്ടെന്നു വരില്ല!! ഇവര്‍ക്ക് ക്ലൈമാക്‌സ് സീസണ്‍?

മുംബൈ: ഐപിഎല്ലിന്റെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സീസണ്‍ ചില താരങ്ങളുടെ അവസാനത്തേത്ത് ആയിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഒരുപക്ഷെ അടുത്ത സീസണില്‍ ഇവരില്‍ പലരെയും ക്രിക്കറ്റ് പ്രേമികള്‍ ഐപിഎല്ലില്‍ കാണില്ല. ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ചില താരങ്ങളും ഇക്കൂട്ടത്തിലുണ്ട്.

പ്രായത്തേക്കാളുപരി ഈ സീസണിലെ മോശം പ്രകടനമാണ് ഈ താരങ്ങളുടെയെല്ലാം ഐപിഎല്‍ ഭാവി അനിശ്ചിതത്വത്തിലാക്കിയത്. ഇത്തരത്തില്‍ ഈ സീസണിനു ശേഷം ഫ്രാഞ്ചൈസികള്‍ 'ചീട്ട് കീറാന്‍' സാധ്യതയുള്ള പ്രധാനപ്പെട്ട താരങ്ങള്‍ ആരാക്കെയാണെന്നു നോക്കാം.

ഡാനിയേല്‍ ക്രിസ്റ്റ്യന്‍ (ഡല്‍ഹി)

ഡാനിയേല്‍ ക്രിസ്റ്റ്യന്‍ (ഡല്‍ഹി)

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓള്‍റൗണ്ടര്‍മാരിലൊരാളായ ഓസ്‌ട്രേലിയന്‍ ഡാനിയേല്‍ ക്രിസ്റ്റ്യന്‍ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമാണ്. ദേശീയ ടീമിനായി അത്ര ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ട്വന്റി20 ചാംപ്യന്‍ഷിപ്പുകളിലെ മിന്നും താരമാണ് അദ്ദേഹം. എന്നാല്‍ ഈ സീസണിലെ ഐപിഎല്ലില്‍ ക്രിസ്റ്റ്യന്‍ വന്‍ ഫ്‌ളോപ്പായി മാറിക്കഴിഞ്ഞു.
സീസണില്‍ വെറും നാലു മല്‍സരങ്ങളിലാണ് അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. ഇവയില്‍ വെറും 26 റണ്‍സും നാലു വിക്കറ്റുകളുമാണ് ക്രിസ്റ്റ്യനു നേടാനായത്. ബാറ്റിങിനൊപ്പം ബൗളിങിലും ഫ്‌ളോപ്പായതോടെ താരത്തെ ഡല്‍ഹി പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കുകയും ചെയ്തു. 35 കാരനായ ക്രിസ്റ്റ്യന് ഇനിയൊരു ഐപിഎല്ലില്‍ കളിക്കാനുള്ള അവസരമുണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

 ബെന്‍ ലോഗ്ലിന്‍ (രാജസ്ഥാന്‍)

ബെന്‍ ലോഗ്ലിന്‍ (രാജസ്ഥാന്‍)

ബിഗ് ബാഷ് ട്വന്റി 20 ലീഗിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ബെന്‍ ലോഗ്ലിന് പക്ഷെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മികച്ച പ്രകടനം നടത്താനായിട്ടില്ല. ഈ സീസണില്‍ വെറും അഞ്ചു മല്‍സരങ്ങളിലാണ് താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. അഞ്ചു വിക്കറ്റുകളും ലോഗ്ലിന്‍ നേടിയിട്ടുണ്ട്. മികച്ച ഇന്‍സ്വിങറുകളും ഔട്ട് സ്വിങറുകളെല്ലാം എറിയാന്‍ സാധിക്കുന്നുണ്ടെങ്കിലും ഒട്ടേറെ റണ്‍സ് വിട്ടുകൊടുക്കുന്നുവെന്നതാണ് താരത്തിന്റെ പ്രധാന വീക്ക്‌നെസ്.
യുവ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ തകര്‍പ്പന്‍ ബൗളിങ് നടത്തി ടീമില്‍ സ്ഥാനമുറപ്പിച്ചതോടെ ലോഗ്ലിന് പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താവുകയും ചെയ്തു.
ഈ വര്‍ഷം ഒക്ടോബറില്‍ 36 വയസ്സ് തികയുന്ന ലോഗ്ലിന് അടുത്ത സീസണിലെ ഐപിഎല്ലില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.

ഇമ്രാന്‍ താഹിര്‍ (ചെന്നൈ)

ഇമ്രാന്‍ താഹിര്‍ (ചെന്നൈ)

വിക്കറ്റ് നേട്ടത്തിനു ശേഷമുള്ള ആഹ്ലാദ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരങ്ങളിലൊരാളാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പമാണ് താഹിര്‍. ഒരു കോടി രൂപയ്ക്കാണ് ലേലത്തില്‍ താഹിറിനെ സിഎസ്‌കെ സ്വന്തമാക്കിയത്.
എന്നാല്‍ സ്പിന്നര്‍മാരൊരു ഒരു നിര തന്നെയുള്ളതിനാല്‍ ചെന്നൈ ടീമില്‍ അദ്ദേഹത്തിനു വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല. ഇതുവരെ കളിച്ച ആറു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റാണ് താഹിറിനു നേടാനായത്.
ടീമില്‍ ഇപ്പോള്‍ തന്നെ മികച്ച സ്പിന്നര്‍മാര്‍ ഉള്ളതിനാല്‍ അടുത്ത സീസണിലെ ഐപിഎല്‍ ആവുമ്പോഴേക്കും 40 വയസ്സ് പൂര്‍ത്തിയാവുന്ന താഹിറിനെ ചെന്നൈ തഴയാനാണ് സാധ്യത.

 മിച്ചെല്‍ ജോണ്‍സന്‍ (കൊല്‍ക്കത്ത)

മിച്ചെല്‍ ജോണ്‍സന്‍ (കൊല്‍ക്കത്ത)

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരിലൊരാളായ മിച്ചെല്‍ ജോണ്‍സന്‍ ഇപ്പോള്‍ പഴയ ഫോമിന്റെ ഏഴയലത്തു പോലും വരില്ല. ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമാണ് അദ്ദേഹം. പരിക്കേറ്റ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ പകരക്കാരനെന്നോണമാണ് ജോണ്‍സനെ കെകെആര്‍ ടീമിലേക്കു കൊണ്ടുവന്നത്. സ്റ്റാര്‍ക്ക് പരിക്കു മൂലം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയെങ്കിലും അഭാവം നികത്താന്‍ ജോണ്‍സനു സാധിച്ചിട്ടില്ല.
താളം കണ്ടെത്താനാവാതെ പാടുപെടുന്ന ജോണ്‍സന് പലപ്പോഴും പകരക്കാരുടെ ബെഞ്ചിലാണ് സ്ഥാനം. സീസണില്‍ ഇതുവരെ കളിച്ച ആറു മല്‍സരങ്ങളില്‍ നിന്നും രണ്ടു വിക്കറ്റ് മാത്രമേ പേസര്‍ക്കു നേടാനായിട്ടുള്ളൂ. 10ല്‍ കൂടുതല്‍ റണ്‍സ് വീതം അദ്ദേഹം വിട്ടുകൊടുക്കുകയും ചെയ്തു. ഈ വര്‍ഷം നവംബറില്‍ 37 വയസ്സ് പൂര്‍ത്തിയാവുന്ന ജോണ്‍സനെ ഇനിയൊരു ഐപിഎല്ലില്‍ കാണാനാവില്ല.

ബ്രെന്‍ഡന്‍ മക്കുല്ലം (ബംഗ്ലൂര്‍)

ബ്രെന്‍ഡന്‍ മക്കുല്ലം (ബംഗ്ലൂര്‍)

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ കന്നി സെഞ്ച്വറിക്ക് അവകാശിയായ ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് താരമായ ബ്രെന്‍ഡന്‍ മക്കുല്ലവും ഒരു പക്ഷെ അവസാന സീസണായിരിക്കും ഇത്തവണ കളിക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമാണ് അദ്ദേഹം. പക്ഷെ പഴയ മക്കുല്ലത്തിന്റെ നിഴല്‍ മാത്രമാണ് ഇതുവരെ കണ്ടത്.
പ്രഥമ ഐപിഎല്ലില്‍ 158 റണ്‍സുമായി റെക്കോര്‍ഡിട്ട മക്കുല്ലത്തിന് ഈ സീസണില്‍ ആറു മല്‍സരങ്ങളില്‍ നിന്നും ഇത്രയും റണ്‍സെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഖേദകരം. 21.16 ശരാശരിയില്‍ 127 റണ്‍സാണ് മക്കുല്ലത്തിന്റെ സമ്പാദ്യം. സപ്തംബറില്‍ 37 തികയുന്ന മക്കുല്ലത്തിനും ഇനിയൊരു ഐപിഎല്ലില്‍ അങ്കത്തിനു ബാല്യമുണ്ടാവില്ല.

Story first published: Wednesday, May 9, 2018, 12:17 [IST]
Other articles published on May 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+