Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: കൊലമാസ് എന്‍ട്രി... ഇതാണ് അരങ്ങേറ്റം, കന്നി സീസണില്‍ തന്നെ കൈയടി

ദില്ലി: ഐപിഎല്ലിന്റെ ഈ സീസണില്‍ പല താരങ്ങള്‍ക്കും കന്നി സീസണ്‍ കൂടിയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം നിരവധി വിദേശ താരങ്ങളും ഇത്തവണ ഐപിഎല്ലില്‍ തുടക്കം കുറിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ എല്ലാവര്‍ക്കും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ലെന്നു കാണാം. ചിലര്‍ ഇപ്പോഴും സൈഡ് ബെഞ്ചില്‍ ഇരിക്കുമ്പോള്‍ മറ്റു ചിലര്‍ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ടീമില്‍ സ്ഥാനനമുറപ്പിച്ചിരിക്കുകയാണ്.

ഇത്തരത്തില്‍ കന്നി ഐപിഎല്ലില്‍ തന്നെ കൈയടി വാങ്ങി ടീമില്‍ സ്ഥിര സാന്നിധ്യമായി മാറിയ വിദേശ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

എവിന്‍ ലൂയിസ് (മുംബൈ)

എവിന്‍ ലൂയിസ് (മുംബൈ)

ഇന്ത്യക്കെതിരേ 48 പന്തില്‍ സെഞ്ച്വറി നേടിയതോടെ വാര്‍ത്തകളില്‍ ഇടംപിടിച്ച വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലൂയിസിന് ഐപിഎല്ലില്‍ ഇതു കന്നി സീസണാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണറായ ലൂയിസ് മികച്ച പ്രകടനമാണ് ടീമിനായി നടത്തിക്കൊണ്ടിരിക്കുന്നത്. അരങ്ങേറ്റ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനതിരേ ഗോള്‍ഡന്‍ ഡെക്കുമായാണ് തുടങ്ങിയതെങ്കിലും പിന്നീട് താരം ശക്തമായ തിരിച്ചുവരവ് തന്നെ നടത്തി.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയിലാണ് ലൂയിസിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് കണ്ടത്. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായ മുംബൈയെ 65 റണ്‍സെയുത്ത ലൂയിസ് കളിയിലേക്കു തിരിച്ചുകൊണ്ടുവരികയായിരുന്നു.

മുജീബുര്‍ റഹ്മാന്‍ (പഞ്ചാബ്)

മുജീബുര്‍ റഹ്മാന്‍ (പഞ്ചാബ്)

അഫ്ദഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്റെ വഴിയെ ഐപിഎല്ലിലെത്തിയ മറ്റൊരു സ്പിന്നറാണ് മുജീബുര്‍ റഹ്മാന്‍. 17 കാരനായ താരം കന്നി സീസണില്‍ തന്നെ പഞ്ചാബിനായി തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ മുജീബ് തന്റെ ആദ്യ ഐപിഎല്‍ കളിക്കുകയാണെന്ന് ആരും വിശ്വസിക്കുകയില്ല. അത്രയേറെ ആത്മവിശ്വാസത്തോടെയുള്ള പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.
പഞ്ചാബ് ഈ സീസണില്‍ കളിച്ച ഏഴു മല്‍സരങ്ങളിലു മുജീബ് ടീമിലുണ്ടായിരുന്നു. 6.5 റണ്‍സ് ശരാശരിയില്‍ ഏഴു വിക്കറ്റുകളും താരം നേടി. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയെ ബൗള്‍ഡാക്കിയ മുജീബിന്റെ പന്തിനെ ടൂണമെന്റിലെ തന്നെ പന്തെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ജോഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍)

ജോഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍)

ഐപിഎല്ലിന്റെ ഈ സീസണില്‍ ഏവരും ഉറ്റുനോക്കിയ അരങ്ങേറ്റമായിരുന്നു യുവ പേസര്‍ ജോഫ്ര ആര്‍ച്ചറുടേത്. എന്നാല്‍ പരിക്കുമൂലം രാജസ്ഥാന്‍ റോയല്‍സ് താരം കൂടിയായ ആര്‍ച്ചര്‍ക്ക് ആദ്യത്തെ ചില മല്‍സരങ്ങള്‍ നഷ്ടമായി. എന്നാല്‍ ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുമെന്ന ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന വിധം ഉജ്ജ്വല അരങ്ങേറ്റമായിരുന്നു താരത്തിന്റേത്.
മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മല്‍സരത്തില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമായാണ് ആര്‍ച്ചര്‍ കളംവിട്ടത്.
സീസണില്‍ ഇതുവരെ മൂന്നു മല്‍സരങ്ങള്‍ കളിച്ച താരം ഏഴു റണ്‍സ് ശരാശരിയില്‍ ഏഴു വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു.
ബൗളിങില്‍ താളം കണ്ടെത്താനാവാതെ വിഷമിച്ച രാജസ്ഥാന് പുതിയ ഊര്‍ജം നല്‍കുന്നതാണ് ആര്‍ച്ചറുടെ സാന്നിധ്യം.

Story first published: Friday, May 4, 2018, 15:52 [IST]
Other articles published on May 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+