ആഷസ് 2019: ഇതാണ് കാത്തിരുന്ന ആഷസ്... 47 വര്‍ഷത്തിനു ശേഷമാദ്യം, ത്രില്ലടിച്ച് ക്രിക്കറ്റ് ലോകം
ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിന്റെ യഥാര്‍ഥ മാജിക്ക് ലോകത്തിനു കാണിച്ചു തന്നെ ആഷസ് പരമ്പരയായിരുന്നു ഇത്തവണത്തേത്. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തോല്‍ക്കാതിരുന്ന അപൂര്‍വ്വ പരമ്പരകളിലൊന്നെന്ന പ്രത്യേകതയും ഇത്തവണത്തെ ആഷസിനുണ്ട്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ഒരു ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞപ്പോള്‍ ശേഷിച്ച നാലെണ്ണത്തില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും രണ്ടെണ്ണത്തില്‍ വീതം ജയിച്ചു കയറുകയായിരുന്നു.
എങ്കിലും കഴിഞ്ഞ തവണത്തെ ആഷസില്‍ ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞുവെന്നതിനാല്‍ ഓസ്ട്രലിയ തന്നെ ട്രോഫി നിലനിര്‍ത്തുകയായിരുന്നു. 47 വര്‍ഷത്തിനു ശേഷമാണ് ഒരു ആഷസ് പരമ്പര സമനിലയില്‍ അവസാനിച്ചത് എന്നതും മറ്റൊരു പ്രത്യേകതയാണ്.

1972നു ശേഷമാദ്യം
ആഷസിലെ മുന്‍ പരമ്പരകളിലേക്ക് കണ്ണോടിക്കുകയാണെങ്കില്‍ ഓരോന്നിലും ഏതെങ്കിലുമൊരു ടീം വിജയികളായിട്ടുണ്ട്. എന്നാല്‍ ഇത്തവണയാണ് ഇതിനൊരു മാറ്റം വന്നത്. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഒരുപോലെ മികച്ചുനിന്ന പരമ്പരയായിരുന്നു ഇത്.
1972നു ശേഷം ആദ്യമായാണ് ഒരു ആഷസ് പരമ്പര സമനിലയില്‍ കലാശിച്ചത്. ഇത്തവണത്തേതു പോലെ അന്നും പരമ്പരയ്ക്കു വേദിയായത് ഇംഗ്ലണ്ടായിരുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ നടന്ന ആഷസില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും അഞ്ചു വീതം പരമ്പരകളില്‍ ജയിച്ചിരുന്നു.

സ്മിത്തും സ്റ്റോക്‌സും കസറി
ഓസ്‌ട്രേലിയക്കു വേണ്ടി മുന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തും ഇംഗ്ലണ്ടിനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സും കസറിയ പരമ്പര കൂടിയായിരുന്നു. സ്മിത്ത് ഓസീസിന്റെ പ്ലെയര്‍ ഓഫ് ദി സീരീസായപ്പോള്‍ ഇംഗ്ലണ്ടിന്റെ പ്ലെയര്‍ ഓഫ് ദി സീരിസ് സ്റ്റോക്‌സായിരുന്നു.
774 റണ്‍സാണ് പരമ്പരയില്‍ സ്മിത്ത് വാരിക്കൂട്ടിയത്. അതേസമയം, സ്റ്റോക്‌സ് ബാറ്റിങിനൊപ്പം ബൗളിങിലും മികച്ചുനിന്നു. 440 റണ്‍സുമായി ബാറ്റിങില്‍ മിന്നിയ സ്റ്റോക്‌സ് എട്ടു വിക്കറ്റെടുത്ത് ബൗളിങിലും നിര്‍ണായക സംഭാവന നല്‍കി.

ആദ്യ ജയം ഓസീസിന്
പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഏകപക്ഷീയമായ ജയമായിരുന്നു ഓസ്ട്രലിയയുടേത്. ബെര്‍മിങ്ഹാം ടെസ്റ്റില്‍ 251 റണ്‍സിനാണ് ഇംഗ്ലണ്ട് നാണംകെട്ടത്. രണ്ടാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞപ്പോള്‍ മൂന്നാം ടെസ്റ്റില്‍ സ്‌റ്റോക്‌സിന്റെ ഹീറോയിസം തോല്‍വിയുടെ വക്കില്‍ നിന്ന് ഇംഗ്ലണ്ടിനു ത്രസിപ്പിക്കുന്ന ജയം നേടിക്കൊടുത്തു. ഒരു വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയം കൊയ്തത്. നാലാം ടെസ്റ്റില്‍ 185 റണ്‍സിന്റെ ജയവുമായി ഓസീസ് വീണ്ടും തിരിച്ചുവന്നപ്പോള്‍ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് 135 റണ്‍സിന്റെ ജയവുമായി മറുപടി നല്‍കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications