For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: അമ്മയുമായുള്ള ഫോണ്‍ കോള്‍ പ്രചോദനമായി, ശ്രദ്ധ ഒന്നില്‍ മാത്രമായിരുന്നു- സിറാജ് പറയുന്നു

ഗാബ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ പേസര്‍ അഞ്ചു വിക്കറ്റെടുത്തിരുന്നു

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പ്രമുഖരുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങ് ആക്രണത്തിനു ചുക്കാന്‍ പിടിച്ച പുതുമുഖ പേസര്‍ മുഹമ്മദ് സിറാജ് ഇതിനകം താരപദവിയിലേക്കുയര്‍ന്നു കഴിഞ്ഞു. മറ്റൊരു താരത്തിനുമുണ്ടായിട്ടില്ലാത്ത വെല്ലുവിളികളിലൂടെയാണ് അദ്ദേഹത്തിനു മുന്നോട്ടു പോവേണ്ടി വന്നത്. എന്നാല്‍ ഈ പ്രതിസന്ധികളെയെല്ലാം മനക്കരുത്തും പോരാട്ടവീര്യവും കൊണ്ട് സിറാജ് മറികടന്നു.

ബ്രിസ്ബണിലെ ഗാബയില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു. ഇതോടെ 13 വിക്കറ്റുകളുമായി പരമ്പരയില്‍ ഇന്ത്യയിലെ വിക്കറ്റ് വേട്ടക്കാരനായി സിറാജ് മാറി. മികച്ച പ്രകടനത്തിനു പ്രചോദനമായത് എന്താണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഹൈദരാബാദ് താരം.

പിതാവിന്റെ വിയോഗവും വംശീയാധിക്ഷേപവും

പിതാവിന്റെ വിയോഗവും വംശീയാധിക്ഷേപവും

കഴിഞ്ഞ വര്‍ഷം നവംബറില്‍ സിറാജിന്റെ പിതാവ് അന്തരിച്ചിരുന്നു. അപ്പോള്‍ താരം ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ബയോ ബബ്‌ളിനകത്ത് ആയിരുന്നതിനാല്‍ സിറാജിന് സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനായില്ല.
സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ രണ്ടും മൂന്നും ദിവസങ്ങളില്‍ സിറാജിനു കാണികളില്‍ നിന്നും വംശീയാധിക്ഷേപം നേരിടേണ്ടി വന്നു. ഇതേ തുടര്‍ന്നു ഇന്ത്യന്‍ ടീം ഔദ്യോഗികമായി പരാതിയും നല്‍കിയിരുന്നു. ഗാബ ടെസ്റ്റിനിടെയും നാലാം ദിനം കാണികളില്‍ ഒരു വിഭാഗം സിറാജിനെ അധിക്ഷേപിച്ചിരുന്നു.

അമ്മയുടെ ഫോണ്‍ കോള്‍

അമ്മയുടെ ഫോണ്‍ കോള്‍

അമ്മയുമായി ഫോണില്‍ സംസാരിച്ചതോടെയാണ് തനിക്കു മികച്ച പ്രകടനം നടത്താന്‍ പ്രചോദനം ലഭിച്ചതെന്നു സിറാജ് വെളിപ്പെടുത്തി. ഗാബ ടെസ്റ്റിന്റെ നാലാം ദിനത്തിലെ കളി അവസാനിച്ച ശേഷം വിര്‍ച്വല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു താരം.
അഞ്ചു വിക്കറ്റ് വീഴ്ത്താനായതില്‍ നന്ദിയുണ്ട്, പിതാവിന്റെ വിയോഗത്തിനു ശേഷം എന്നെ സംബന്ധിച്ച് സാഹചര്യം വളരെ കടുപ്പമേറിയതായിരുന്നു. എന്നാല്‍ വീട്ടിലേക്കു ഫോണില്‍ വിളിച്ച് അമ്മയുമായി സംസാരിച്ച ശേഷം എനിക്കു കുറച്ച് ആത്മവിശ്വാസം ലഭിച്ചു. അമ്മയുമായി സംസാരിച്ചത് മാനസികമായും എന്നെ കൂടുതല്‍ കരുത്തനാക്കി. പിതാവിന്റെ ആഗ്രഹം നിറവേറ്റുന്നതിലായിരുന്നു തന്റെ ശ്രദ്ധയെന്നും സിറാജ് വിശദമാക്കി.

ദൈവത്തിനു നന്ദി

ദൈവത്തിനു നന്ദി

ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചതില്‍ ദൈവത്തിനു നന്ദി പറയുകയാണ്. ഞാന്‍ ടെസ്റ്റില്‍ രാജ്യത്തിനു വേണ്ടി കളിക്കുകയെന്നത് അച്ഛന്റെയും ആഗ്രഹമായിരുന്നു.
ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഒത്തിരി സന്തോഷിക്കുമായിരുന്നു. എങ്കിലും അച്ഛന്റെ അനുഗ്രഹം എനിക്കൊപ്പമുണ്ടാവുമെന്നറിയാം. സ്വന്തം പ്രകടനത്തില്‍ തനിക്കു വാക്കുകള്‍ ലഭിക്കുന്നില്ലെന്നും സിറാജ് കൂട്ടിച്ചേര്‍ത്തു.

അശ്വിനെ പിന്നിലാക്കി

അശ്വിനെ പിന്നിലാക്കി

ഗാബ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ അഞ്ചു വിക്കറ്റ് നേട്ടത്തോടെ ആര്‍ അശ്വിനെ പിന്തള്ളിയാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ വിക്കറ്റുകളെടുത്ത താരമായി സിറാജ് മാറിയത്. 12 വിക്കറ്റുകളായിരുന്നു വെറ്ററന്‍ ഓഫ് സ്പിന്നറായ അശ്വിന്റെ സമ്പാദ്യം. കരിയറിലെ ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ ടീമിനായി കൂടുതല്‍ വിക്കറ്റെടുത്ത ബൗളറാവാന്‍ കഴിഞ്ഞത് പേസര്‍ക്ക് കരിയറിലുടനീളം അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണ്.
ഈ പരമ്പരയില്‍ ഇന്ത്യക്കായി അഞ്ചു വിക്കറ്റെടുത്ത ഒരേയൊരു ബൗളറെന്ന നേട്ടവും കൂടി സിറാജ് തന്റെ പേരില്‍ കുറിച്ചിരുന്നു. ഇതു കൊണ്ടും തീര്‍ന്നില്ല. ഗാബയില്‍ ഒരിന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളറുടെ മികച്ച നാലാമത്തെ അഞ്ചു വിക്കറ്റ് പ്രകടനം കൂടിയായിരുന്നു പേസറുടേത്. 73 റണ്‍സിനായിരുന്നു സിറാജ് അഞ്ചു പേരെ പുറത്താക്കിയത്.

Story first published: Monday, January 18, 2021, 15:56 [IST]
Other articles published on Jan 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+