For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നു മാസം, ടീം ഇന്ത്യക്കു 5 മോശം റെക്കോര്‍ഡുകള്‍!! ഗംഭീറിന്റെ പോക്ക് ശരിയല്ലേ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി എത്തിയിരിക്കുന്ന ഗൗതം ഗംഭീറിന്റെ പോക്ക് ശരിയായ ദിശയില്‍ തന്നെയാണോയെന്ന സംശയത്തിലാണ് ഇപ്പോള്‍ ആരാധകര്‍. കാരണം അദ്ദേഹം കോച്ചായ ശേഷം സമ്മിശ്രമായ പ്രകടനമാണ് ടീം നടത്തിക്കൊണ്ടിരിക്കുന്നതെന്നു കാണാം. ഏറ്റവും അവസാനമായി ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഞെട്ടിക്കുന്ന തോല്‍വി ഇന്ത്യന്‍ ടീമിനെ ശരിക്കും ഉലച്ചിരിക്കുകയാണ്.

ഇതോടെ പരമ്പരയിലെ അടുത്ത രണ്ടു മല്‍സരങ്ങളും ഇന്ത്യക്കു ഏറെ നിര്‍ണായകമായി മാറുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാക്കിയതിനു പിന്നാലെയാണ് മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയത്. തുടര്‍ന്നാണ് ജൂലൈ ആദ്യ വാരം ഗംഭീര്‍ ഈ റോളിലേക്കു വരുന്നത്.

ഇതിനകം മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹത്തിനു കീഴില്‍ ടീം കളിച്ചു കഴിഞ്ഞു. ഇവയില്‍ ചില വലിയ വിജയങ്ങളോടൊപ്പം വലിയ നാണക്കേടുകളും ടീമിനു നേരിട്ടിട്ടുണ്ട്. ഗംഭീര്‍ പരിശീലകനായതിനു ശേഷം ഇന്ത്യ കുറിച്ചിട്ടുള്ള അഞ്ചു മോശം റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

GAUTAM GAMBHIR

ലങ്കയ്‌ക്കെതിരായ തോല്‍വി

ഗൗതം ഗംഭീറിനു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പര ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടിലായിരുന്നു. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്കായിരുന്നെങ്കിലും ഏകദിനത്തില്‍ വലിയ ഷോക്കാണ് നേരിട്ടത്.

2-0നു ഇന്ത്യയെ ലങ്കന്‍ ടീം അട്ടിമറിക്കുകയായിരുന്നു. 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലങ്ക്‌ക്കെതിരേ ഒരു പരമ്പര ഇന്ത്യ കൈവിട്ടത്. അതിനു മുമ്പ് 1997ലായിരുന്നു ഇത്തരമൊരു തിരിച്ചടി ഇന്ത്യക്കു നേരിട്ടത്.

ഒരു ഏകദിന ജയം പോലുമില്ല

ഈ വര്‍ഷം ഇന്ത്യന്‍ ടീം കളിച്ചത് ഒരേയൊരു ഏകദിന പരമ്പരയാണ്. ശ്രീലങ്കയുമായുള്ള ഈ പരമ്പര 2-0നു ഇന്ത്യ കൈവിടുകയും ചെയ്തു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ കളി ടൈയിലും കലാശിച്ചിരുന്നു. ഈ വര്‍ഷം ഇനി ഇന്ത്യക്കു ഏകദിനങ്ങളുമില്ല.

ഇതോടെ ഒരു ഏകദിന ജയം പോലുമില്ലാതെ 2024 ഇന്ത്യക്കു അവസാനിപ്പിക്കേണ്ടി വരും. 45 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇതു സംഭവിക്കുന്നത്. ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഇതു ഗൗതം ഗംഭീറിനും നാണക്കേടായിരിക്കും.

ന്യൂസിലാന്‍ഡിനോടു തോറ്റു

ന്യൂസിലാന്‍ഡുമായി ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റിലെ പരാജയം ഇന്ത്യക്കു വലിയ ക്ഷീണം തന്നെയാണ്. കാരണം 36 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കിവികളോടു സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് മല്‍സരം ഇന്ത്യ കൈവിട്ടത്.

1988ലായിരുന്നു ഇതിനു മുമ്പ് ന്യൂസിലാന്‍ഡിനെതിരേ ഒരു ടെസ്റ്റില്‍ ഇന്ത്യക്കു തോല്‍വി നേരിട്ടത്. അന്നു കിവികളെ നയിച്ചത് ഇന്ത്യയുടെ മുന്‍ കോച്ച് കൂടിയായ ജോണ്‍ റൈറ്റുമായിരുന്നു.

ബെംഗളൂരുവില തോല്‍വി

ബെംഗളൂരു ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനോടു നേരിട്ട ഇന്ത്യയുടെ തോല്‍വിക്കു മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. 19 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ഗ്രൗണ്ടില്‍ ഇന്ത്യ ഒരു ടെസ്റ്റില്‍ തോല്‍വിയറിഞ്ഞത്.

2005ല്‍ ചിരവൈരികളായ പാകിസ്താനോടു 168 റണ്‍സിനു തോറ്റിനു ശേഷ ഈ വേദിയില്‍ ഇന്ത്യ പരാജയമറിഞ്ഞിരുന്നില്ല. ഈ റെക്കോര്‍ഡും ഗൗതം ഗംഭീറിന്റെ ടീം നഷ്ടപ്പെടുത്തിയിരിക്കുകയാണ്.

ROHIT SHARMA GAUTAM GAMBHIR

ഏറ്റവും ചെറിയ സ്‌കോര്‍

ഗൗതം ഗംഭീര്‍ കോച്ചായതിനു ശേഷമുള്ള ഇന്ത്യയുടെ അഞ്ചാമത്തെ റെക്കോര്‍ഡ് ടെസ്റ്റിലെ ഏറ്റവും ചെറിയ ടീം ടോട്ടലാണ്. ന്യൂസിലാന്‍ഡുമായുള്ള ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ വെറും 46 റണ്‍സിനാണ് ടീം പുറത്തായത്.

സ്വന്തം നാട്ടില്‍ ഇത്ര ചെറിയൊരു സ്‌കോറില്‍ ഇന്ത്യന്‍ ടീം ഓള്‍ഔട്ടായത് ഇതാദ്യമായിട്ടാണ്. മാത്രമല്ല നാട്ടില്‍ ഒരിന്നിങ്‌സില്‍ 50ല്‍ താഴെ റണ്‍സിനു ഇന്ത്യ പുറത്തായതും ആദ്യമായിട്ടായിരുന്നു.

Story first published: Tuesday, October 22, 2024, 14:11 [IST]
Other articles published on Oct 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+