
ഇത്തവണ ഹൈദരാബാദിനെതിരെ
ഹൈദരാബാദിനെതിരെയുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ധോണി അമ്പയറിംഗില്‍ ചൂടായത്. 11 പന്തില്‍ ഹൈദരാബാദിന് 25 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ശാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ പന്ത് ഓഫ് സൈഡിന് പുറത്ത് കൂടി പോയി. ആ പന്ത് വൈഡ് ലൈന്‍ കഴിഞ്ഞെന്ന് ഉറപ്പായിരുന്നു. അമ്പയര്‍ പോള്‍ റെയ്ഫല്‍ വൈഡ് വിളിക്കാന്‍ വേണ്ടി കൈ ഉയര്‍ത്തിയെങ്കിലും ധോണിയുടെ നിരാശയും ദേഷ്യവും കലര്‍ന്ന ഭാവപ്രകടനത്തില്‍ അദ്ദേഹം പകച്ചുപോയി. തുടര്‍ന്ന് വൈഡ് വിളിക്കാനുള്ള തീരുമാനം മാറ്റുകയായിരുന്നു. വാര്‍ണര്‍ ഡഗൗട്ടിലിരുന്ന് ഇതിനെതിരെ ദേഷ്യപ്പെടുന്നതും കാണാം.

തുടക്കം രാജസ്ഥാനെതിരെ
രാജസ്ഥാനെതിരെയുള്ള മത്സരത്തിലായിരുന്നു ധോണി ഇത്തവണ ആദ്യമായി ക്യാപ്റ്റന്‍ കൂള്‍ അല്ലാതായി മാറിയത്. സിഎസ്‌കെ എറിഞ്ഞ 18ാം ഓവറിലായിരുന്നു സംഭവം. അമ്പയര്‍ ഷംസുദീന്‍ ടോം കറന്‍ ഔട്ടാണെന്ന് വിധിച്ചിരുന്നു. എന്നാല്‍ രാജസ്ഥാന്‍ ഈ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ റിവ്യൂ ബാക്കിയില്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ പന്ത് പാഡില്‍ തട്ടിയാണ് ക്യാച്ചായത്. ബാറ്റില്‍ തട്ടിയിരുന്നില്ല. അമ്പയര്‍മാര്‍ സ്വന്തം തീരുമാനപ്രകാരം തേര്‍ഡ് അമ്പയറോട് റിവ്യൂവിന് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ധോണി ഇതിലും കയര്‍ക്കുന്നതാണ് കണ്ടത്. റിവ്യൂ ബാക്കിയില്ലെങ്കില്‍ എങ്ങനെയാണ് തേര്‍ഡ് അമ്പയര്‍ക്ക് ഔട്ടായത് പരിശോധിക്കാനാവുകയെന്ന് ധോണി ചോദിച്ചിരുന്നു. ഈ ഇടപെടല്‍ വിവാദമാവുകയും ചെയ്തു.

ജയ്പൂരില്‍ വെച്ച്
2019ന്റെ ഐപിഎല്ലിലാണ് ധോണിയുടെ ദേഷ്യം എല്ലാവരെയും ഭയപ്പെടുത്തി. രാജസ്ഥാനെതിരെയുള്ള സിഎസ്‌കെയുടെ പോരാട്ടത്തിലായിരുന്നു ഈ ദേഷ്യം കണ്ടത്. അവസാന ഓവറില്‍ 18 റണ്‍സായിരുന്നു വിജയിക്കാന്‍ സിഎസ്‌കെയ്ക്ക് വേണ്ടിയിരുന്നത്. സ്റ്റോക്‌സ് ധോണിയെ പുറത്താക്കിയ ശേഷം അവസാനം മൂന്ന് പന്തില്‍ ജയിക്കാന്‍ എട്ട് റണ്‍സെന്ന നിലയിലെത്തി. ഇതിനിടെ ഒരു ഫുള്‍ ടോസ് മിച്ചല്‍ സാന്റ്‌നര്‍ക്ക് നേരെ സ്‌റ്റോക്‌സ് എറിഞ്ഞിരുന്നു. എന്നാല്‍ ഇത് നോബോള്‍ അമ്പയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ് വിളിച്ചില്ല. ഇതോടെ ധോണി കളത്തിലേക്ക് ഇറങ്ങി വന്നു. അമ്പയര്‍മാരോട് തര്‍ക്കിക്കുന്നതാണ് പിന്നീട് കണ്ടത്. ധോണിയുടെ തീരുമാനം വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ സിഎസ്‌കെ മത്സരം വിജയിച്ചു. കളിക്ക് ശേഷം ധോണി അമ്പയര്‍മാരോട് മാപ്പുപറയുകയും ചെയ്തു.

ഇന്ത്യന്‍ ടീമിലുള്ളപ്പോഴും
ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോഴും ധോണിയുടെ ദേഷ്യം ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്. 2015ല്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു സംഭവം. ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ 2-1ന് മുന്നില്‍ നില്‍ക്കുകയാണ്. മത്സരം ജയിച്ചാല്‍ പരമ്പര തുല്യമാക്കാം. അമ്പയര്‍ വിനീത് കുല്‍ക്കര്‍ണി ഫര്‍ഹാന്‍ ബെഹര്‍ദീനെതിരെയുള്ള വിക്കറ്റ് കീപ്പര്‍ അനുവദിച്ചിരുന്നില്ല. ബൗളറായ ഹര്‍ഭജന്‍ സിംഗ് ഈ ഔട്ടിനായി കാര്യമായി വാദിച്ചിരുന്നില്ല. എന്നാല്‍ ധോണി കടുത്ത അപ്പീല്‍ നടത്തിയിരുന്നു. ഔട്ട് വേണമെന്ന വാശിയിലായിരുന്നു ധോണി. ഔട്ട് തെറ്റായ തീരുമാനമായിരുന്നു. കുല്‍ക്കര്‍ണി നേരത്തെ ധര്‍മശാലയില്‍ വെച്ച് നടന്ന ടി20 മത്സരത്തില്‍ മോശം തീരുമാനത്തിലൂടെ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ പരാതിയും നല്‍കിയിരുന്നു. ജെപി ഡുമിനിക്കെതിരെയുള്ള എല്‍ബിഡബ്ല്യുവാണ് നല്‍കാതിരുന്നത്. ഇത് ഔട്ടായിരുന്നു.

ഓസ്‌ട്രേലിയയെ ഞെട്ടിച്ചു
ഓസ്‌ട്രേലിയ പരിമിത ഓവര്‍ മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തിയപ്പോഴാണ് ധോണി ചൂടന്‍ സ്വഭാവം പുറത്തെടുത്തത്. ഇരുടീമുകളും ഓരോ മത്സരം ജയിച്ച് നില്‍ക്കുന്ന സമയത്തായിരുന്നു ഇത്. 41ാം ഓവറിന്റെ അവസാന പന്ത് അമ്പയര്‍ ഷംസുദ്ദീന്‍ വൈഡ് വിളിച്ചു. അശ്വിന്‍ എറിഞ്ഞ ഓവറില്‍ ആദം വോക്‌സായിരുന്നു സ്‌ട്രൈക്കില്‍. എന്നാല്‍ ധോണി ഇതില്‍ നിരാശനായിരുന്നു. വൈഡ് അല്ലെന്ന് ധോണിയുടെ മുഖത്തെ നിരാശയിലൂടെ അമ്പയര്‍ വൈഡല്ലെന്ന് അറിഞ്ഞെന്ന് തോന്നുന്നു. തീരുമാനം അദ്ദേഹം മാറ്റുകയും ചെയ്തു. പക്ഷേ അത് ഭീകരമായ തീരുമാനമായിരുന്നു. വൈഡ് തന്നെയായിരുന്നു ആ പന്ത്. അമ്പയറിംഗില്‍ പരിചയസമ്പത്തില്ലാത്തതും ധോണിയൂടെ ചൂടന്‍ സ്വാഭാവവും കൂടിയായപ്പോള്‍ ഷംസുദ്ദീനെ അത് ബാധിച്ചു എന്നാണ് വ്യക്തമാകുന്നത്.


Click it and Unblock the Notifications











