Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് വളരെ സ്‌പെഷ്യല്‍, ഇതിനു കാരണം അഞ്ചു കാര്യങ്ങള്‍- പുകഴ്ത്തി മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം നായകനുമായ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തി ഇംഗ്ലിന്റെ മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് ഗോവര്‍. ദൈവാനുഗ്രഹം കൊണ്ടാണ് രോഹിത്തിന് ഇത്രയും വലിയ തോതില്‍ റണ്‍സ് അടിച്ചെടുക്കാന് കഴിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ രോഹിത് അഞ്ചു സെഞ്ച്വറികളുമായി ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു. ടൂര്‍ണമെന്റില്‍ 1490 റണ്‍സാണ് താരം നേടിയത്.

അഞ്ചു പ്രധാന ഘടങ്ങളാണ് രോഹിത്തിനെ ഇത്രയും അനായാസമായി റണ്‍സ് വാരിക്കൂട്ടാന്‍ സഹായിക്കുന്നതെന്നും മറ്റു താരങ്ങളില്‍ നിന്നും അദ്ദേഹത്തെ സ്‌പെഷ്യലാക്കുന്നതും ഇതു തന്നെയാണെന്നു ഗോവര്‍ ചൂണ്ടിക്കാട്ടി.

അഞ്ചു കാര്യങ്ങള്‍

ഇപ്പോള്‍ രോഹിത്തിന്റെ കഴിവ് വീണ്ടും വീണ്ടും നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. കാരണം റണ്‍സിന്റെ കൂമ്പാരം തന്നെയാണ് അദ്ദേഹം തീര്‍ത്തുകൊണ്ടിരിക്കുന്നത്. ഇത്രയും മികച്ച പ്രകടനം നടത്താന്‍ രോഹിത്തിനെ സഹായിക്കുന്നത് അഞ്ചു കാര്യങ്ങളാണ്.
ദൃഢനിശ്ചയം, കഴിവ്, ടെക്‌നിക്ക്, ശാന്തത, ഏകാഗ്രത എന്നിവയാണ് രോഹിത്തിനെ സ്‌പെഷ്യലാക്കുന്ന അഞ്ചു കാര്യങ്ങളെന്നും ഗോവര്‍ പ്രശംസിച്ചു. ഇത്രയും ഗുണങ്ങളുണ്ടെങ്കില്‍ ക്രീസില്‍ ഏറെ നില്‍ക്കാനും റണ്‍സ് അടിച്ചെടുക്കാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രോഹിത്തിന് തിരിച്ചടിയാവുന്നു

ഇത്രയും അനായാസമായി ബാറ്റ് ചെയ്യുകയും റണ്‍സ് നേടുകയും ചെയ്യുന്നതു രോഹിത്തിന് തന്നെ ഇപ്പോള്‍ തിരിച്ചടിയായി മാറുന്നതായി ഗോവര്‍ ചൂണ്ടിക്കാട്ടി. പുറത്താവുമ്പോഴാണ് ഇതു രോഹിത്തിനു ദോഷം ചെയ്യുക.
ബാറ്റ് ചെയ്യുമ്പോള്‍ തോന്നുന്ന അനായാസത തന്നെയാണ് രോഹിത് ഔട്ടാവുമ്പോഴും കാണുന്നവര്‍ക്കു തോന്നുക. അതു ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും. ശ്രദ്ധിക്കാതെ വളരെ റിലാക്‌സായി കളിച്ചതു കൊണ്ടാണ് രോഹിത്തിന് വിക്കറ്റ് നഷ്ടമായതെന്നു അവര്‍ വ്യാഖ്യാനിച്ചെടുക്കുമെന്നും ഗോവര്‍ വിശദമാക്കി.
ഇത് പലപ്പോഴും രോഹിത്തിനെതിരായ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഔട്ടാവുന്നതും സിംപിള്‍

അനായാസം ഒരു ബൗണ്ടറിയടിക്കുന്ന അതേ തരത്തിലാണ് രോഹിത് തന്റെ വിക്കറ്റും നഷ്ടപ്പെടുത്തുന്നത്. ഇത് വിമര്‍ശകര്‍ ആയുധമാക്കുകയും ചെയ്യും. നോക്കൂ, രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ സെഞ്ച്വറി നേടി. എല്ലാ ദിവസവും അതിനു വേണ്ടിയാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത് ചിലപ്പോള്‍ വര്‍ക്ക് ചെയ്യാതിരിക്കുന്നത് താന്‍ അതിനു ശ്രമിക്കാത്തത് കാരണമാണെന്നു പറയാന്‍ കഴിയില്ലെന്നും രോഹിത്തിന് വിമര്‍ശകരോട് പറയേണ്ടതായി വരുമെന്നും ഗോവര്‍ വ്യക്തമാക്കി.
മധ്യനിരയില്‍ നിന്നും 2013ല്‍ ഓപ്പണിങിലേക്കു മാറിയ ശേഷം രോഹിത്തിന്റെ കരിയര്‍ ഗ്രാഫ് കുത്തനെ മുകളിലേക്കാണ്. നിരവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ അദ്ദേഹം തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള ലോകത്തിലെ ഏക ബാറ്റ്‌സ്മാനാണ് രോഹിത്.

Story first published: Saturday, July 11, 2020, 16:09 [IST]
Other articles published on Jul 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+