Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിസ്സാക്കരുത് ഈ ത്രില്ലറുകള്‍... ലോകകപ്പിലെ സൂപ്പര്‍ 5!! ഇന്ത്യക്ക് രണ്ട് അഗ്നിപരീക്ഷകള്‍

ലോകകപ്പിലെ 5 സൂപ്പര്‍ പോരാട്ടങ്ങൾ

ലണ്ടന്‍: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 12ാം സീസണ്‍ മെയ് 30ന് ആരംഭിക്കുകയാണ്. ആതിഥേയരായ ഇംഗ്ലണ്ടും ശക്തരായ ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഐസിസി റാങ്കിങിലെ ആദ്യ 10 സ്ഥാനക്കാര്‍ മാത്രം മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റെന്ന നിലയില്‍ ലോകകപ്പില്‍ തീപാറുന്ന പോരാട്ടങ്ങളാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ഐസിസിയുടെ അസോസിയേറ്റ് ടീമുകള്‍ ഇല്ലാത്തതിനാല്‍ തന്നെ ഏകപക്ഷീയമായ ഒരു മല്‍സരവും ലോകകപ്പില്‍ ഉണ്ടാവാനിടയില്ല.

ലോകകപ്പില്‍ തീര്‍ച്ചയായും ക്രിക്കറ്റ് പ്രേമികള്‍ മിസ്സാവാതെ നോക്കേണ്ട ചില പോരാട്ടങ്ങളുണ്ട്. നോക്കൗട്ട് റൗണ്ട് മല്‍സരം പോലെ തന്നെ ആവേശം വിതറുന്ന ഈ പോരാട്ടങ്ങള്‍ ഏതൊക്കെയാവുമെന്നു നോക്കാം.

ഇന്ത്യ v/s ഓസ്‌ട്രേലിയ

ഇന്ത്യ v/s ഓസ്‌ട്രേലിയ

ജൂണ്‍ ഒമ്പതിനു നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ക്ലാസിക്ക് കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്ന് ഇന്ത്യയെ കൊമ്പുകുത്തിച്ച കംഗാരുപ്പടയ്ക്കു അതേ നാണയത്തില്‍ ലോകകപ്പില്‍ മറുപടി നല്‍കാനായിരിക്കും വിരാട് കോലിയുടെയും സംഘത്തിന്റെയും ശ്രമം. അവസാനമായി ഏകദിന പരമ്പരയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ 3-2ന് തകര്‍ത്ത് ഓസീസ് ജേതാക്കളായിരുന്നു. ആദ്യ രണ്ടു കളികളും ജയിച്ച ശേഷമാണ് ഇന്ത്യ പരമ്പര കൈവിട്ടത്.
സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയതോടെ ലോകകപ്പില്‍ ഓസീസിനെ കീഴടക്കുക ഇന്ത്യക്കു കൂടുതല്‍ ദുഷ്‌കരമായിരിക്കും.

ഇംഗ്ലണ്ട് v/s വെസ്റ്റ് ഇന്‍ഡീസ്

ഇംഗ്ലണ്ട് v/s വെസ്റ്റ് ഇന്‍ഡീസ്

ജൂണ്‍ 14ന് നടക്കാനിരിക്കുന്ന ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പോരാട്ടമാണ് ഇവയില്‍ രണ്ടാമത്തേത്. ഇരുടീമുകളും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരാല്‍ സമ്പന്നമാണ്. ഈ ഫെബ്രുവരിയില്‍ ഇരുടീമും ഏകദിന പരമ്പരയില്‍ കൊമ്പുകോര്‍ത്തപ്പോള്‍ തീപ്പൊരി പാറിയിരുന്നു. അന്നു പരമ്പര 2-2ന് അവസാനിക്കുകയായിരുന്നു.
പരമ്പരയിലെ നാലാമത്തെ കളിയില്‍ ഇംഗ്ലണ്ട് 418 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. വീരോചിതമായി തന്നെ ചേസ് ചെയ്ത വിന്‍ഡീസ് ഒരു ഘട്ടത്തില്‍ ജയിക്കുമെന്ന് കരുതിയെങ്കിലും 29 റണ്‍സകലെ കീഴടങ്ങുകയായിരുന്നു. സമാനമായ പോരാട്ടവീര്യം തന്നെ ലോകകപ്പില്‍ ഇരുടീമും മുഖാമുഖം വരുമ്പോള്‍ പ്രതീക്ഷിക്കാവുന്നതാണ്.

ദക്ഷിണാഫ്രിക്ക v/s ഓസ്‌ട്രേലിയ

ദക്ഷിണാഫ്രിക്ക v/s ഓസ്‌ട്രേലിയ

ജൂലൈ 16ന് നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക പോരാട്ടമാണ് ലോകകപ്പിലെ മറ്റൊരു ത്രില്ലര്‍. പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ആദ്യമായി ഓസീസിനു വേണ്ടി കളിക്കുന്ന മല്‍സരം കൂടിയായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കേപ്ടൗണില്‍ നടന്ന ടെസ്റ്റിലാണ് ഇരുവരും പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുടുങ്ങിയത്.
ശക്തമായ ബൗളിങ് ലൈനപ്പുള്ള ഓസീസും ദക്ഷിണാഫ്രിക്കയും അങ്കം കുറിക്കുമ്പോള്‍ വിജയികളെ പ്രവചിക്കുക ദുഷ്‌കരമാണ്.

പാകിസ്താന്‍ v/s അഫ്ഗാനിസ്താന്‍

പാകിസ്താന്‍ v/s അഫ്ഗാനിസ്താന്‍

ജൂണ്‍ 29നാണ് ഏഷ്യന്‍ ടീമുകളായ പാകിസ്താനും അഫ്ഗാനിസ്താനും ലോകകപ്പില്‍ നേര്‍ക്കുനേര്‍ വരുന്നത്. സന്നാഹ മല്‍സരത്തില്‍ പാകിസ്താനെ അട്ടിമറിച്ച അഫ്ഗാന്‍ എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. സന്നാഹത്തിലേറ്റ അപ്രതീക്ഷിത തോല്‍വിക്കു ലോകകപ്പില്‍ കണക്കുതീര്‍ക്കാനായിരിക്കും പാക്പടയുടെ ശ്രമം.
ലോകകപ്പിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളിങ് നിരയുള്ള ടീം കൂടിയാണ് അഫ്ഗാന്‍. സ്പിന്നര്‍മാരായ റാഷിദ് ഖാനും മുജീബുര്‍ റഹ്മാനുമായിരിക്കും അഫ്ഗാന്റെ വിധി നിര്‍ണയിക്കുക.

ഇന്ത്യ v/s ഇംഗ്ലണ്ട്

ഇന്ത്യ v/s ഇംഗ്ലണ്ട്

ജൂണ്‍ 30ന് നടക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പോരിനെ ഫൈനലിനു മുമ്പത്തെ ഫൈനലെന്നാണ് വിശേഷിപ്പിക്കുന്നത്. ലോകകപ്പിലെ കിരീടഫേവറിറ്റുകള്‍ കൂടിയായ ഇരുടീമുകളും മുഖാമുഖം വരുമ്പോള്‍ ആവേശത്തിന് ഒട്ടും കുറവുണ്ടാവില്ല. നിലവില്‍ ഏകദിന റാങ്കിങില്‍ ഇംഗ്ലണ്ട് ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്.
ജോസ് ബട്‌ലര്‍, ജാസണ്‍ റോയ്, ഇയോന്‍ മോര്‍ഗന്‍, ജോണി ബെയര്‍സ്‌റ്റോ തുടങ്ങി ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിങ് ലൈനപ്പുള്ള ടീം കൂടിയാണ് ഇംഗ്ലണ്ട്. മറുഭാഗത്ത് ഇന്ത്യ ബാറ്റിങിനൊപ്പം ബൗളിങിലും ശക്തരാണ്. ജസ്പ്രീത് ബുംറ നയിക്കുന്ന ഇന്ത്യന്‍ ബൗളിങ് നിര ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടുമോയെന്നാണ് അറിയാനുള്ളത്.

Story first published: Saturday, May 25, 2019, 12:30 [IST]
Other articles published on May 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+