Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മികച്ച ക്യാപ്റ്റനായിട്ടും കോലിക്ക് എന്തുകൊണ്ട് ഐസിസി കിരീടമില്ല? അഞ്ച് കാരണങ്ങള്‍ ഇതാ

1

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരെ പരിഗണിച്ചാല്‍ മികച്ചവരുടെ പട്ടികയില്‍ തീര്‍ച്ചയായും വിരാട് കോലിയുണ്ടാവും. മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനെന്ന നിലയില്‍ കോലിക്ക് പക്ഷെ ഐസിസി കിരീടം നേടാന്‍ ഭാഗ്യം ഉണ്ടായില്ല. 2019ലെ ഏകദിന ലോകകപ്പിലും 2021ലെ ടി20 ലോകകപ്പിലും ഇന്ത്യയെ നയിക്കാന്‍ കോലിക്ക് സാധിച്ചെങ്കിലും കിരീടത്തിലേക്കെത്തിക്കാനായില്ല. തന്ത്രങ്ങളുടെ കാര്യത്തിലും ആക്രമണോത്സകതയുടെ കാര്യത്തിലുമെല്ലാം കോലി ഒരുപടി മുന്നില്‍ത്തന്നെയാണ്. എന്നാല്‍ നിര്‍ഭാഗ്യം വളരെയധികം വേട്ടയാടിയ നായകനാണ് അദ്ദേഹം. മികച്ച വിജയ ശരാശരി ഉണ്ടായിട്ടും കോലിക്ക് എന്തുകൊണ്ട് ഐസിസി കിരീടം നേടാനായില്ലെന്നത് പ്രസക്തമായ ചോദ്യമാണ്. ഇതിന്റെ അഞ്ച് കാരണങ്ങള്‍ പരിശോധിക്കാം.

ചില താരങ്ങളെ മാത്രം ആശ്രയിക്കുന്നു

ചില താരങ്ങളെ മാത്രം ആശ്രയിക്കുന്നു

വിരാട് കോലിയുടെ കീഴിലുള്ള ഇന്ത്യന്‍ ടീമിന്റെ പ്രശ്‌നം ചില താരങ്ങളെ അമിതമായി ആശ്രയിക്കുന്നു എന്നതാണ്. 2019ലെ ഏകദിന ലോകകപ്പിലേക്ക് വരുമ്പോള്‍ ടോപ് ത്രീയെ ആശ്രയിച്ചായിരുന്നു ടീമിന്റെ കുതിപ്പ്. ടോപ് ത്രീ തകര്‍ന്നാല്‍ രക്ഷകരില്ലാത്ത അവസ്ഥ. ഇത് കോലി നയിച്ച ആര്‍സിബിയിലും കാണാനാവും. എബി ഡിവില്ലിയേഴ്‌സിനെ അമിതമായി ടീം ആശ്രയിക്കുന്നതാണ് പ്രധാന പ്രശ്‌നം. ടീമെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ പലപ്പോഴും സാധിക്കാതെ ഒന്നോ രണ്ടോ താരങ്ങളെ അമിതമായി ആശ്രയിക്കുന്നത് കോലിയുടെ കീഴില്‍ കളിച്ച ടീമുകളുടെ പൊതു സ്വഭാവമാണ്.

നിര്‍ണ്ണായക സമയത്ത് സൂപ്പര്‍ താരങ്ങള്‍ നിറം മങ്ങും

നിര്‍ണ്ണായക സമയത്ത് സൂപ്പര്‍ താരങ്ങള്‍ നിറം മങ്ങും

പ്രധാന മത്സരങ്ങളില്‍ സൂപ്പര്‍ താരങ്ങള്‍ നിറം മങ്ങുന്നത് കോലിയുടെ കീഴില്‍ ടീം ഇറങ്ങുമ്പോഴുള്ള പതിവ് കാഴ്ചയാണ്. 2019ലെ ഏകദിന ലോകകപ്പില്‍ സെമിയില്‍ രോഹിത് നിരാശപ്പെടുത്തി. അതുവരെ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ ഗംഭീര പ്രകടനം നടത്തിയ ശേഷമാണ് രോഹിത് സെമിയില്‍ നിരാശപ്പെടുത്തിയത്. കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരുള്‍പ്പെടെ പ്രമുഖര്‍ക്കൊന്നും തിളങ്ങാനായില്ല. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരെയും ഇത് തന്നെയാണ് സംഭവിച്ചത്. 2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനും ന്യൂസീലന്‍ഡിനുമെതിരായ പ്രധാന മത്സരങ്ങളില്‍ ടോപ് ഓഡര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയിരുന്നു.

സംതുലിതമായ ടീമിനെ ഇറക്കില്ല

സംതുലിതമായ ടീമിനെ ഇറക്കില്ല

കോലിയുടെ ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകള്‍ പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങാറുണ്ട്. പ്രധാന മത്സരങ്ങളില്‍ ടീം തിരഞ്ഞെടുക്കുമ്പോള്‍ പലപ്പോഴും സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ കോലിക്ക് സാധിക്കാറില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എടുത്താന്‍ ഇന്ത്യക്ക് പേസ് ഓള്‍റൗണ്ടറെ ആവിശ്യമായിരുന്നു. എന്നാല്‍ രണ്ട് സ്പിന്നര്‍മാരുമായാണ് ടീം മുന്നോട്ട് പോയത്. കൂടാതെ ഇടം കൈയന്‍ പേസര്‍മാരുടെ അഭാവവും ഇന്ത്യക്കുണ്ട്. ഇന്ത്യയുടെ ബാറ്റിങ് നിര ഇടം കൈയന്‍മാര്‍ക്കെതിരേ ദുര്‍ബലരാണെന്നതാണ് മറ്റൊരു സത്യാവസ്ഥ. ഇതിന് പരിഹാരം കാണാനായിട്ടെങ്കിലും മികച്ചൊരു ഇടം കൈയന്‍ ബൗളറെ കോലി ഒപ്പം കൂട്ടേണ്ടതായിരുന്നു.

സമ്മര്‍ദ്ദങ്ങളിലെ തീരുമാനങ്ങള്‍ പാളും

സമ്മര്‍ദ്ദങ്ങളിലെ തീരുമാനങ്ങള്‍ പാളും

മത്സരത്തിന്റെ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ കോലി പിന്നോട്ടാണ്. പല നിര്‍ണ്ണായക സമയത്തും കോലിയെടുത്ത തീരുമാനങ്ങള്‍ പാളിപ്പോയിട്ടുണ്ടെന്നതാണ് വസ്തുത. ഡെത്ത് ഓവറിലേക്ക് ബൗളര്‍മാര്‍ മാറ്റിവെക്കുമ്പോഴും ബൗളിങ് ചേയ്ഞ്ച് വരുത്തുമ്പോഴും കോലിക്ക് മികച്ചൊരു പദ്ധതിയില്ലാത്തതായി തോന്നും. സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടാതെ ബാറ്റ് ചെയ്യാന്‍ കഴിവുണ്ടെങ്കിലും സമ്മര്‍ദ്ദത്തിനനുസരിച്ച് മികച്ച തീരുമാനമെടുക്കാന്‍ നായകനെന്ന നിലയില്‍ മികവ് കുറവാണ്.

പ്രധാന മത്സരങ്ങളില്‍ കോലി ഫോം ഔട്ടാവും

പ്രധാന മത്സരങ്ങളില്‍ കോലി ഫോം ഔട്ടാവും

പല മത്സരങ്ങളിലും ഒറ്റക്ക് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. റണ്‍സ് പിന്തുടരുന്നതില്‍ അസാമാന്യ മികവും കോലിക്കുണ്ട്. എന്നാല്‍ പ്രധാന മത്സരങ്ങളിലേക്ക് വരുമ്പോള്‍ കോലിക്ക് ബാറ്റിങ് തകര്‍ച്ച നേരിടുന്നു. മുന്നില്‍ നിന്ന് ബാറ്റുകൊണ്ട് നയിക്കാന്‍ കോലിക്ക് സാധിക്കാറില്ല. 2017ലെ ചാമ്പ്യന്‍സ് ട്രോഫി, 2019ലെ ഏകദിന ലോകകപ്പ് സെമി, 2021ലെ ടി20 ലോകകപ്പ് എന്നിവയെല്ലാം പരിശോധിച്ചാല്‍ അത് വ്യക്തമാവും.

Story first published: Saturday, March 5, 2022, 16:49 [IST]
Other articles published on Mar 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+