For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തുകൊണ്ട് രോഹിത് ശര്‍മ ഇന്ത്യയുടെ ടി20 നായകനാവണം? അഞ്ച് കാരണങ്ങളിതാ

മുംബൈ: ഇത്തവണത്തെ ഐപിഎല്ലിലും മുംബൈ ഇന്ത്യന്‍സിനെ രോഹിത് ശര്‍മ കിരീടത്തിലേക്ക് നയിച്ചതോടെ ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശര്‍മക്ക് കൈമാറണം എന്ന ആവിശ്യം ശക്തിപ്പെട്ടിരിക്കുകയാണ്. നിലവിലെ നായകനായ വിരാട് കോലിക്ക് ഇതുവരെ ഇന്ത്യക്ക് ഐസിസി കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചിട്ടില്ല. ഐപിഎല്ലില്‍ ആര്‍സിബി നായകനായ കോലിക്ക് ഒരു കിരീടം പോലും അവര്‍ക്കും നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് രോഹിതിന് ടി20 നായകസ്ഥാനം കൈമാറണമെന്ന ആവിശ്യം ഉയരുന്നത്. വിരാട് കോലി കളിക്കുന്നിടത്തോളം ഇത് നടക്കാന്‍ സാധ്യത കുറവാണ്. രോഹിതിനെ ഇന്ത്യയുടെ ടി20 നായകനാക്കണമെന്ന് പറയാനുള്ള അഞ്ച് പ്രധാന കാരണങ്ങളിതാ..

ഐപിഎല്ലിലെ നേട്ടം

ഐപിഎല്ലിലെ നേട്ടം

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും നേര്‍ക്കുനേര്‍ എത്തുന്ന ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ അഞ്ച് കിരീടം സ്വന്തമാക്കാന്‍ രോഹിതിന് സാധിച്ചിട്ടുണ്ടെന്നത് നിസാര കാര്യമല്ല. രോഹിത് എത്തിയതിന് ശേഷമാണ് മുംബൈ ഇന്ത്യന്‍സ് കിരീടം നേടാന്‍ തുടങ്ങിയത്. അവസാന രണ്ട് വര്‍ഷവും കിരീടം നേടിക്കൊടുക്കാന്‍ രോഹിതിനായിട്ടുണ്ട്. 116 ഐപിഎല്‍ മത്സരങ്ങളില്‍ മുംബൈയെ നയിച്ച രോഹിത് 68 മത്സരങ്ങളിലാണ് ടീമിന് വിജയം സമ്മാനിച്ചത്. ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനാണ് രോഹിത്. എം എസ് ധോണിക്ക് പോലും മൂന്ന് കിരീടങ്ങളാണ് ഐപിഎല്ലിലുള്ളത്. കോലിക്ക് ഒരു കിരീടം പോലുമില്ല.

ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡ്

ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡ്

പരിമിത ഓവര്‍ ക്രിക്കറ്റില്‍ കോലിയെപ്പോലെ തന്നെ മികച്ച റെക്കോഡ് രോഹിത് ശര്‍മക്കുമുണ്ട്. കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചപ്പോഴെല്ലാം ടീമിന് മികച്ച നേട്ടം സമ്മാനിക്കാന്‍ രോഹിതിനായി. 10 ഏകദിനത്തില്‍ ഇന്ത്യയെ നയിച്ച രോഹിത് എട്ട് ജയം ടീമിന് നേടിക്കൊടുത്തപ്പോള്‍ രണ്ട് മത്സരം തോറ്റു. 19 ടി20യില്‍ 15 മത്സരത്തിലും ടീമിനെ വിജയിപ്പിക്കാന്‍ രോഹിതിന് സാധിച്ചു. ടി20 ഫോര്‍മാറ്റില്‍ പെട്ടെന്ന് തീരുമാനം എടുക്കേണ്ട സാഹചര്യങ്ങളില്‍ കോലിയേക്കാള്‍ മിടുക്ക് രോഹിതിന് തന്നെയാണ്.

രണ്ട് കിരീടങ്ങള്‍ രോഹിത് ഇന്ത്യക്ക് സമ്മാനിച്ചു

രണ്ട് കിരീടങ്ങള്‍ രോഹിത് ഇന്ത്യക്ക് സമ്മാനിച്ചു

കോലിയുടെ കീഴില്‍ ഇന്ത്യ കളിച്ച ഒട്ടുമിക്ക പ്രധാന ടൂര്‍ണമെന്റുകളിലും കപ്പുയര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ചുരുങ്ങിയ മത്സരം മാത്രമാണ് നയിച്ചതെങ്കിലും രണ്ട് ടി20 കിരീടം അലമാരയിലെത്തിക്കാന്‍ രോഹിതിനായി. 2018ല്‍ ദുബായില്‍ നടന്ന ഏഷ്യാ കപ്പിലും നിദാഹാസ് ട്രോഫിയിലും ഇന്ത്യ കിരീടം നേടിയത് രോഹിതിന്റെ ക്യാപ്റ്റന്‍സിയിലാണ്. വലിയ സമ്മര്‍ദ്ദങ്ങളില്‍ നായകനെന്ന നിലയില്‍ കൂടുതല്‍ മികവ് കാട്ടുന്നതും രോഹിത് ശര്‍മയാണ്.

പെട്ടെന്ന് തീരുമാനം എടുക്കാനുള്ള മികവ്

പെട്ടെന്ന് തീരുമാനം എടുക്കാനുള്ള മികവ്

ടി20 ഫോര്‍മാറ്റില്‍ പെട്ടെന്ന് തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ കോലിയേക്കാളും ധോണിയെക്കാളും ടി20യില്‍ മികവ് രോഹിതിനാണ്. ഇക്കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ രോഹിത് ശര്‍മ വരുത്തിയ ബൗളിങ് ചെയ്ഞ്ചുകളാണ് മത്സരത്തില്‍ വഴിത്തിരിവായത്. ശിഖര്‍ ധവാനെ പുറത്താക്കാന്‍ ജയന്ത് യാദവിനെ ഉപയോഗിച്ചതടക്കം രോഹിതിന്റെ മികവിനെ എടുത്തു കാട്ടുന്നതാണ്. മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുക്കുന്നതിലും രോഹിതിന് അസാമാന്യ മികവുണ്ട്.

യുവതാരങ്ങളെ പിന്തുണയ്ക്കുന്നതിലുള്ള മികവ്

യുവതാരങ്ങളെ പിന്തുണയ്ക്കുന്നതിലുള്ള മികവ്

ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബൂംറ എന്നീ രണ്ട് താരങ്ങളെ ഇന്ത്യയുടെ നട്ടെല്ലായി വളര്‍ത്തിയെടുക്കുന്നതില്‍ രോഹിതിന്റെ പങ്ക് ചെറുതല്ല. ഇന്ന് ലോകത്തിലെത്തന്നെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് ബൂംറ. ഹര്‍ദിക്കാകട്ടെ മികച്ച ഓള്‍റൗണ്ടറും. യുവതാരങ്ങള്‍ക്ക് കളിക്കളത്തില്‍ പിന്തുണ നല്‍കുന്നതിലും രോഹിത് കേമനാണ്. മായങ്ക് മാര്‍ക്കണ്ഡെ,രാഹുല്‍ ചഹാര്‍ തുടങ്ങിയ താരങ്ങളുടെ വളര്‍ച്ചക്ക് പിന്നിലും രോഹിതിന് വലിയ പങ്കുണ്ട്.

Story first published: Monday, November 16, 2020, 14:40 [IST]
Other articles published on Nov 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+