For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ദിനേഷ് കാര്‍ത്തികിന് ശേഷം അരങ്ങേറ്റം, എന്നാല്‍ ഇതിനോടകം വിരമിച്ചു, അഞ്ച് പേരിതാ

36കാരനായ കാര്‍ത്തിക്കിന് എംഎസ് ധോണിയെന്ന ഇതിഹാസത്തിന് കീഴില്‍ ഒതുങ്ങിപ്പോവേണ്ടി വന്നെങ്കിലും തന്റേതായ നിലയില്‍ കാര്‍ത്തിക് ആരാധക മനസില്‍ ഇടം പിടിച്ചിട്ടുണ്ട്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ദിനേഷ് കാര്‍ത്തിക്. ഭേദപ്പെട്ട കീപ്പിങ്ങുകൊണ്ടും ബാറ്റിങ്ങിലെ ഫിനിഷിങ് മികവുകൊണ്ടും മിടുക്കുകാട്ടുന്ന കാര്‍ത്തിക് ആരാധകരുടെ ഹൃദയത്തില്‍ ഡികെയെന്ന പേരിലാണ് ഇടം പിടിക്കുന്നത്. 36കാരനായ കാര്‍ത്തിക്കിന് എംഎസ് ധോണിയെന്ന ഇതിഹാസത്തിന് കീഴില്‍ ഒതുങ്ങിപ്പോവേണ്ടി വന്നെങ്കിലും തന്റേതായ നിലയില്‍ കാര്‍ത്തിക് ആരാധക മനസില്‍ ഇടം പിടിച്ചിട്ടുണ്ട്. ധോണിക്ക് മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ് കാര്‍ത്തിക് എന്നതാണ് എടുത്തു പറയേണ്ടത്.

2004ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലൂടെയായിരുന്നു കാര്‍ത്തികിന്റെ അരങ്ങേറ്റം. ഇതേ വര്‍ഷം തന്നെ ടെസ്റ്റ് അരങ്ങേറ്റവും കുറിച്ച കാര്‍ത്തിക് 2006ലാണ് ടി20 അരങ്ങേറ്റം നടത്തിയത്. ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ അദ്ദേഹം സജീവമാണ്. 26 ടെസ്റ്റില്‍ നിന്ന് 1025 റണ്‍സും 94 ഏകദിനത്തില്‍ നിന്ന് 1752 റണ്‍സും 32 ടി20യില്‍ നിന്ന് 399 റണ്‍സും നേടിയിട്ടുള്ള കാര്‍ത്തിക് 217 ഐപിഎല്ലില്‍ നിന്ന് 4143 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. കാര്‍ത്തിക് ഐപിഎല്ലില്‍ ഇപ്പോഴും സജീവമാണെങ്കിലും കാര്‍ത്തികിന് ശേഷം അരങ്ങേറ്റം നടത്തിയ പലരും ഇതിനോടകം വിരമിച്ചിട്ടുണ്ട്. അത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ആര്‍ പി സിങ്

ആര്‍ പി സിങ്

ഇന്ത്യന്‍ ആരാധകര്‍ക്ക് പെട്ടെന്ന് മറക്കാനാവാത്ത പേരാണ് ആര്‍പി സിങ്. ഇടം കൈയന്‍ പേസിന്റെ മനോഹാരിതകൊണ്ട് ആരാധക മനസില്‍ ചേക്കേറിയ ആര്‍പി സിങ് ഇന്ത്യ 2007ലെ ടി20 ലോകകപ്പ് കിരീടം നേടിയപ്പോള്‍ ഗംഭീര പ്രകടനത്തോടെ കൈയടി നേടിയിരുന്നു. 2005ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചു. 14 ടെസ്റ്റില്‍ നിന്നും 40 വിക്കറ്റും 58 ഏകദിനത്തില്‍ നിന്ന് 69 വിക്കറ്റും 10 ടി20യില്‍ നിന്ന് 15 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യക്കൊപ്പം വലിയ കരിയര്‍ പ്രതീക്ഷിച്ച താരത്തിന് തുടര്‍ പരിക്കുകളെത്തുടര്‍ന്നാണ് ഇതിനോടകം വിരമിക്കേണ്ടി വന്നത്. 82 ഐപിഎല്ലില്‍ നിന്ന് 90 വിക്കറ്റും ആര്‍പി സിങ് നേടിയിട്ടുണ്ട്.

പ്രവീണ്‍ കുമാര്‍

പ്രവീണ്‍ കുമാര്‍

സ്വിങ് പേസുകൊണ്ട് വിസ്മയിപ്പിച്ച താരമാണ് പ്രവീണ്‍ കുമാര്‍. വലം കൈയനായാ താരം ഭേദപ്പെട്ട ബാറ്റിങ് പ്രകടനവും കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവനായിരുന്നു. ഇന്ത്യയിലും വിദേശത്തും ഒരുപോലെ തിളങ്ങിയിരുന്ന പ്രവീണ്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 2007ലെ പാകിസ്താനെതിരായ ഏകദിനത്തിലൂടെയാണ് പ്രവീണിന്റെ അരങ്ങേറ്റം. ഇന്ത്യക്കായി ആറ് ടെസ്റ്റില്‍ നിന്ന് 27 വിക്കറ്റും 68 ഏകദിനത്തില്‍ നിന്ന് 77 വിക്കറ്റും 10 ടി20യില്‍ നിന്ന് എട്ട് വിക്കറ്റും പ്രവീണ്‍ വീഴ്ത്തിയിട്ടുണ്ട്. കളത്തിന് പുറത്തെ മോശം സ്വഭാവവും ഫിറ്റ്‌നസിലെ ശ്രദ്ധക്കുറവും പ്രവീണിന്റെ കരിയറിനെ ബാധിച്ചു. 119 ഐപിഎല്ലില്‍ 90 വിക്കറ്റും നേടിയിട്ടുള്ള പ്രവീണ്‍ കുമാര്‍ 2012ലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. 2017ന് ശേഷം ഐപിഎല്ലിലും കളിച്ചിട്ടില്ല.

അമ്പാട്ടി റായിഡു

അമ്പാട്ടി റായിഡു

ഇന്ത്യയുടെ വലം കൈയന്‍ ബാറ്റ്‌സ്മാനായ അമ്പാട്ടി റായിഡു 2013ലാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2010 മുതല്‍ ഐപിഎല്ലില്‍ സജീവമായിരുന്ന റായിഡുവിന് ഇന്ത്യന്‍ ടീമില്‍ വലിയ അവസരങ്ങള്‍ ലഭിച്ചില്ല. 55 ഏകദിനത്തില്‍ നിന്ന് 1694 റണ്‍സും ആറ് ടി20യില്‍ നിന്ന് 42 റണ്‍സുമാണ് നേടിയത്. 2019ലെ ഏകദിന ലോകകപ്പില്‍ നിന്ന് തഴഞ്ഞതിന്റെ നിരാശയിലാണ് റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോഴും അദ്ദേഹം ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഭാഗമാണ്.

പ്രഗ്യാന്‍ ഓജ

പ്രഗ്യാന്‍ ഓജ

ഇടം കൈയന്‍ സ്പിന്നറായ പ്രഗ്യാന്‍ ഓജ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ്. 2008ല്‍ അരങ്ങേറ്റം കുറിച്ച ഓജ 2013ന് ശേഷം ഇന്ത്യക്കായി കളിച്ചില്ല. പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമാണ് ഓജക്ക് തിരിച്ചടിയായത്. 24 ടെസ്റ്റില്‍ നിന്ന് 113 വിക്കറ്റും 18 ഏകദിനത്തില്‍ നിന്ന് 21 വിക്കറ്റും 6 ടി20യില്‍ നിന്ന് 10 വിക്കറ്റും 92 ഐപിഎല്ലില്‍ നിന്ന് 89 വിക്കറ്റുമാണ് ഓജ നേടിയത്.

മുനാഫ് പട്ടേല്‍

മുനാഫ് പട്ടേല്‍

ഇന്ത്യയുടെ വലം കൈയന്‍ പേസറായ മുനാഫ് പട്ടേല്‍ 2011ലെ ലോകകപ്പ് കിരീടം നേടിയ ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമായിരുന്നു. 2006ല്‍ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിച്ച മുനാഫ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചെങ്കിലും 2011ന് ശേഷം അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല. 13 ടെസ്റ്റില്‍ നിന്ന് 35 വിക്കറ്റും 70 ഏകദിനത്തില്‍ നിന്ന് 86 വിക്കറ്റും മൂന്ന് ടി20യില്‍ നിന്ന് നാല് വിക്കറ്റുമാണ് അദ്ദേഹം വീഴ്ത്തിയത്. 61 ഐപിഎല്ലില്‍ നിന്ന് 74 വിക്കറ്റും മുനാഫിന്റെ പേരിലുണ്ട്.

Story first published: Tuesday, April 12, 2022, 17:14 [IST]
Other articles published on Apr 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+