സച്ചിന്‍ ലോകത്തിന് നല്‍കിയ അഞ്ച് പാഠങ്ങള്‍
ആരാണ് സച്ചിന്‍.
ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ബാറ്റിങ് പ്രതിഭാസമോ, മാന്യന്‍മാരുടെ കളിയില്‍ മാന്യതയുടെ അപോസ്തലനായ മാന്യനോ, ബാറ്റും ബോളും ഒരുപോലെ വഴങ്ങുമെന്ന് തെളിയച്ച പ്രതിഭയോ...
ചോദ്യങ്ങള്‍ എത്ര നീണ്ടാലും ഉത്തരം ഇത്രമാത്രം. 'ക്രിക്കറ്റിന്റെ ദൈവം'. ക്രിക്കറ്റിന്റെ ദൈവം പാഡ് അഴിക്കുന്നു എന്ന രീതിയിലാണ് മിക്ക മാധ്യമങ്ങളം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പ്രതിഭയുടെ വിരമിക്കല്‍ തീരുമാനത്തെ ജനങ്ങളിലേക്കെത്തിച്ചത്.
കാലം മായ്ക്കാത്ത മുറിവുകളില്ല, തൂര്‍ക്കാത്ത വിടവുകളും ഇല്ല. അലന്‍ ബോര്‍ഡറും, വിവ് റിച്ചാര്‍ഡ്‌സും, സുനില്‍ ഗവാസ്‌കറും ഒക്കെ വിരമിക്കുമ്പോഴും ലോകം ഇതുപോലെ തന്നെ പരിതപിക്കുകയും വിതുമ്പുകയും ഒക്കെ ചെയ്തിട്ടുണ്ടാകും. പക്ഷേ അവരില്‍ നിന്നൊക്കെ സച്ചിന്‍ വ്യത്യസ്തനാകുന്നതെങ്ങനെയാണ്.
സച്ചിന്‍ തന്റെ ക്രിക്കറ്റ് ജീവിതം കൊണ്ട് ലോകത്തിന് മുന്നില്‍ ഒരു പാഠപുസ്തകം തന്നെ തീര്‍ത്തിട്ടുണ്ട്. സച്ചിന്‍ ലോകത്തിന് നല്‍കിയ അഞ്ച് പാഠങ്ങള്‍

ജീവിത വിജയത്തിന് അക്കദമിക് പഠനം വേണമെന്നില്ല
പ്ലസ് ടുവിന് പഠിക്കുമ്പോള്‍ സ്‌കൂളിന്റെ പടിയിറങ്ങിയ ആളാണ് സച്ചിന്‍ പിന്നെ പഠനത്തിലേക്ക് തിരിഞ്ഞ് നോക്കാന്‍ പറ്റിയിട്ടില്ല. പക്ഷേ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും നേടിയവരേക്കാള്‍ സച്ചിന്‍ ജീവിത വിജയം നേടി. നിങ്ങള്‍ക്ക് എന്തെങ്കിലും കഴിവുണ്ടോ... അതിന് പുറകേ മാത്രം പോകൂ. ജീവിതം വിജയിക്കും എന്ന സന്ദേശമാണ് സച്ചിന്റെ ജീവിതം ലോകത്തിന് നല്‍കുന്നത്.

അതിമാനുഷികത്വം വേണ്ട
അതിമാനുഷികത്വവും ഗാംഭീര്യമുള്ള ശബ്ദവും ഒന്നുമല്ല ഒരാളെ ആളുകള്‍ വിലവക്കാനുള്ള കാരണങ്ങള്‍. അഞ്ചടി രണ്ടിഞ്ച് ഉയരവും പതിഞ്ഞ, സ്ത്രീ സമാനമായ ശബ്ദമുള്ള സച്ചിന്‍ ജീവിതം കൊണ്ട് നമുക്ക് കാണിച്ചു തന്നതാണ് ഇത്.

പ്രതിഭയും നേതാവും വേറെയാണ്
ഒരാള്‍ നല്ല കഴിവുള്ള ആളായിരിക്കും. പക്ഷേ അയാള്‍ക്ക് ഒരു കൂട്ടത്തെ മികച്ച രീതിയില്‍ നയിക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല. സച്ചിന്‍ ഇതിന് ഒരു ഉദാഹരണമാണ്. മികച്ച കളിക്കാരനായിട്ടും ടീമിനെ നയിക്കുന്നതില്‍ സച്ചിന്‍ പരാജയപ്പെട്ടു. അത് തുറന്ന് സമ്മതിക്കാനും അദ്ദേഹത്തിന് വിഷമം ഉണ്ടായിരുന്നില്ല.

സ്വരം നന്നാകുമ്പോള്‍ തന്നെ പാട്ട് നിര്‍ത്തണം
എത്ര പ്രായമായാലും തങ്ങളുടെ സ്ഥാനങ്ങള്‍ വിട്ടുകൊടുക്കാന്‍ ചിലര്‍ക്ക് മനസ്സുണ്ടാകില്ല. എന്ത്‌കൊണ്ട് വിരമിക്കുന്നില്ല എന്ന ചോദ്യത്തിനേക്കാള്‍ സച്ചിന്‍ ഇഷ്ടപ്പെടുന്നത് എന്ത്‌കൊണ്ട് ഇപ്പോള്‍ വിരമിക്കുന്നു എന്ന ചോദ്യത്തെയാണ്. ഇതും ലോകത്തിന് ഒരു പാഠമാണ്.

ലുക്കിലല്ല കാര്യം
ഒരുപാട് ഗ്ലാമര്‍ ഉണ്ടായതുകൊണ്ട് മാത്രം ഒന്നുമാകില്ല. കഴിവുകൂടി വേണം. ഇനി ഗ്ലാമര്‍ അല്‍പം കുറവാണെങ്കിലും കഴിവ് മാത്രം വച്ച് പിടിച്ച് നില്‍ക്കാം. സിക്‌സ് പാക്കോ, ശബ്ദ സൗകുമാര്യോ ഇല്ലാത്ത സച്ചിന്‍ തന്റെ കഴിവ് കൊണ്ട് മാത്രമാണ് ലോകത്തിന്റെ നെറുകയില്‍ എത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications