For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരാധകരെ ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു; ആ അഞ്ച് സൂപ്പര്‍ ക്രിക്കറ്റ് താരങ്ങള്‍ ഇവരാണ്

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ച നിരവധി താരങ്ങളുണ്ട്. ക്രിക്കറ്റില്‍ ഇനിയും ഏറെ ബാല്യമുണ്ടായിരുന്നെങ്കിലും തിളങ്ങി നിന്നിരുന്ന സമയത്ത് തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച് ആരാധക മനസില്‍ ഇന്നും പ്രിയപ്പെട്ടവരായി നില്‍ക്കുന്ന താരങ്ങളും നിരവധിയാണ്. എന്തിനാണ് ഇവര്‍ ഇപ്പോള്‍ വിരമിച്ചതെന്ന് ആരാധകര്‍ മനസില്‍ ചോദിച്ച വിരമിക്കല്‍ പ്രഖ്യാപനങ്ങള്‍ക്കും ക്രിക്കറ്റ് മൈതാനങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരത്തില്‍ ടീമിലെ പ്രധാന താരങ്ങളിലൊരാളായിരിക്കെ എല്ലാവരെയും ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ച അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കന്‍ ടീമിനുവേണ്ടിയും ടി20 ലീഗുകളിലും മിന്നിത്തിളങ്ങി നിന്നിരുന്ന സമയത്താണ് ഡിവില്ലിയേഴ്‌സ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇപ്പോഴും പ്രതാപത്തിന് കോട്ടം തട്ടാതെ ടി20 ലീഗുകളില്‍ തിളങ്ങുന്ന എബിഡി എന്തിനാണ് ഇത്ര നേരത്തെ അന്താരാഷ്ട്ര മത്സരത്തില്‍ നിന്ന് വിരമിച്ചതെന്ന് ചിന്തിക്കാത്തവര്‍ ചുരുക്കമാണ്. 2018ലാണ് എബിഡി മൂന്ന് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഏകദിനത്തില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടെ 52.18 ശരാശരിയില്‍ 835 റണ്‍സാണ് എബിഡി നേടിയത്. 2019ലെ ലോകകപ്പിനായി ദക്ഷിണാഫ്രിക്ക തയ്യാറെടുക്കവെയാണ് ഞെട്ടിച്ച് എബിഡി വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ എബിഡി ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി തിരിച്ചെത്തിയേക്കുമെന്നാണ് വിവരം.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റിനെ ഇന്നത്തെ നിലയിലേക്കുയര്‍ത്തിയ സൗരവ് ഗാംഗുലിയുടെ വിരമിക്കല്‍ പ്രഖ്യാപനവും അപ്രതീക്ഷിതമായിരുന്നു. 2008ലാണ് ഗാംഗുലി തന്റെ ക്രിക്കറ്റ് കരിയറിന് ഔദ്യോഗിക വിരാമമിട്ടത്. 2017ല്‍ 32 ഏകദിനത്തില്‍ നിന്നായി 44.28 ശരാശരിയില്‍ 1240 റണ്‍സാണ് ഗാംഗുലി നേടിയത്. ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 61.44 ശരാശരിയില്‍ 1106 റണ്‍സും ഗാംഗുലി സ്വന്തം പേരിലാക്കി. 2008ല്‍ 13 ടെസ്റ്റില്‍ നിന്ന് അഞ്ച് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഗാംഗുലി നേടിയെങ്കിലും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

കുമാര്‍ സംഗക്കാര

കുമാര്‍ സംഗക്കാര

ശ്രീലങ്കയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന കുമാര്‍ സംഗക്കാരയുടെ വിരമിക്കലും ആരാധകരെ ഞെട്ടിച്ചു. 2015 ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് സംഗക്കാര വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2011ലെ ഏകദിന ലോകകപ്പില്‍ ലങ്കയെ ഫൈനലിലേക്ക് നയിച്ച നായകനായ സംഗക്കാര 2014ല്‍ ടി20 ലോകകപ്പ് നേടിയ ലങ്കന്‍ ടീമിന്റെയും ഭാഗമായിരുന്നു. 2015ലെ ഏകദിന ലോകകപ്പില്‍ 108.2 ശരാശരിയില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ 541 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇത്തരത്തില്‍ മിന്നും ഫോമില്‍ തുടരവെ കളി മതിയാക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ഗ്ലെന്‍ മഗ്രാത്ത്

ഗ്ലെന്‍ മഗ്രാത്ത്

ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച പേസ് ബൗളറായ ഗ്ലെന്‍ മഗ്രാത്തും മിന്നും ഫോമില്‍ നില്‍ക്കവെയാണ് കളി മതിയാക്കിയത്. 2007ലെ ഏകദിന ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് മഗ്രാത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 26 വിക്കറ്റുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു മഗ്രാത്ത്. ലോകകപ്പിലെ താരവും മഗ്രാത്തായിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പായി നടന്ന ഇംഗ്ലണ്ടിനെതിരായ ആഷസില്‍ 21 വിക്കറ്റാണ് മഗ്രാത്ത് നേടിയത്. ഇത്തരത്തില്‍ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കെയാണ് ഇതിഹാസ പേസര്‍ ക്രിക്കറ്റിനോട് വിടപറഞ്ഞത്.

ബ്രണ്ടന്‍ മക്കല്ലം

ബ്രണ്ടന്‍ മക്കല്ലം

മുന്‍ ന്യൂസീലന്‍ഡ് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബ്രണ്ടന്‍ മക്കല്ലം 2016ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2015ലെ ഏകദിന ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ ഫൈനലിലേക്ക് നയിച്ചതില്‍ നിര്‍ണ്ണായക പങ്കായിരുന്നു മക്കല്ലത്തിന്. ഇംഗ്ലണ്ടിനെതിരേ 25 പന്തില്‍ 77 റണ്‍സ് നേടി കൈയടി നേടിയ മക്കല്ലം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. വിരമിച്ച ശേഷവും ടി20 ഫോര്‍മാറ്റില്‍ സജീവമായിരുന്ന മക്കല്ലം നിലവില്‍ കമന്റേറ്ററായി സജീവമാണ്.

Story first published: Friday, July 31, 2020, 16:19 [IST]
Other articles published on Jul 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+