ലോക ഇലവനെ വീഴ്ത്താന്‍ ഇന്ത്യയും കൂടും... ഏഷ്യന്‍ ഇലവനില്‍ 5 പേര്‍, ആരൊക്കെയെന്നു ദാദ പറയും
ദില്ലി: ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന ലോക ഇലവനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളും അണിനിരക്കും. ഏഷ്യന്‍ ഇലവനെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ താരങ്ങളുമുണ്ടാവുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ബിസിസിഐ. മലയാളിയും ബിസിസിഐയുടെ വൈസ് പ്രസിഡന്റുമായ ജയേഷ് ജോര്‍ജാണ് ഇക്കാര്യമറിയിച്ചത്.
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവെന്നറിയപ്പെടുന്ന ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ 100ാം പിറന്നാള്‍ ദിനാഘോഷത്തിന്റെ ഭാഗമായാണ് ലോക ഇലവനും ഏഷ്യന്‍ ഇലവനും തമ്മില്‍ പരമ്പര സംഘടിപ്പിക്കുന്നത്. ടി20 ഫോര്‍മാറ്റിലുള്ള പരമ്പരയില്‍ രണ്ടു മല്‍സരങ്ങളുണ്ടാവും. 2020 മാര്‍ച്ച് 18, 21 തിയ്യതികളില്‍ മിര്‍പൂരിലായിരിക്കും മല്‍സരം. ഈ രണ്ടു മല്‍സരങ്ങള്‍ക്കും ഐസിസിയുടെ അംഗീകാരമുണ്ടാവുകയും ചെയ്യും.

ബംഗ്ലാദേശിന്റെ ആവശ്യം
ഇന്ത്യയുടെ പ്രമുഖ താരങ്ങളെ ഏഷ്യന്‍ ഇലവനു വേണ്ടി കളിക്കാന്‍ അയക്കണമെന്ന് അഭ്യര്‍ഥിച്ച് നേരത്തേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) ബിസിസിഐയ്ക്കു അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മുന്‍ നായകന്‍ എംഎസ് ധോണി, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, രോഹിത് ശര്‍മ എന്നീ താരങ്ങളെ വിട്ടു നല്‍കണമെന്നായിരുന്നു ബിസിബി ബിസിസിയോട് അഭ്യര്‍ഥിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്.

അഞ്ചു പേരെ അയക്കും
ബിസിബി ആവശ്യപ്പെട്ടയത്രും കളിക്കാരെയൊന്നും വിട്ടു നല്‍കാനാവില്ലെന്നും അഞ്ചു താരങ്ങളെ മാത്രം അയക്കാമെന്നുമാണ് ഇപ്പോള്‍ ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഏഷ്യന്‍ ഇലവനു വേണ്ടി കളിക്കുന്ന ഈ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നു ബോര്‍ഡ് പുറത്തുവിട്ടിട്ടില്ല. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയായിരിക്കും ഏതൊക്കെ താരങ്ങള്‍ ലോക ഇലവനെതിരേ കളിക്കുമെന്നു തീരുമാനിക്കുകയെന്നും ജയേഷ് ജോര്‍ജ് വിശദമാക്കി.

പ്രമുഖര്‍ കളിച്ചേക്കില്ല
നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങള്‍ ഏഷ്യന്‍ ഇലവനു വേണ്ടി കളിക്കുമോയെന്ന കാര്യം സംശയമാണ്. കാരണം ഇതേ കാലയളവില്‍ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയുമായി ഏകദിന പരമ്പരയില്‍ കളിക്കുന്നുണ്ട്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര അവസാനിക്കുന്നത് മാര്‍ച്ച് 18നാണ്. ഇതേ ദിവസം തന്നെയാണ് ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മിലുള്ള ആദ്യ ടി20 മല്‍സരം നടക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ ധോണി ഏഷ്യന്‍ ഇലവനു വേണ്ടി കളിച്ചേക്കും

എല്ലാവരോടും അഭ്യര്‍ഥിച്ചു
ഇന്ത്യയോടു മാത്രമല്ല ഏഷ്യയിലെ മറ്റു ടീമുകളോടും ഈ മല്‍സരങ്ങള്‍ക്കായി താരങ്ങളെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അഭ്യര്‍ഥിച്ചിരുന്നു.
താരങ്ങളുടെ ലഭ്യതയനുസരിച്ച് കളിക്കാരെ വിട്ടുനല്‍കണമെന്നാണ് വിവിധ ഏഷ്യന്‍ രാജ്യങ്ങളോടു അഭ്യര്‍ഥിച്ചിരിക്കുന്നത്. ഏഷ്യന്‍ ഇലവനെതിരേയുള്ള ലോക ഇലവനെ തിരഞ്ഞെടുക്കുക ബിസിബിയാണെന്നും സിഇഒ നിസാമുദ്ദീന്‍ ചൗധരി വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications