Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത്തുള്‍പ്പെടെ അഞ്ചു താരങ്ങള്‍ കുരുക്കില്‍, ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടി

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടി. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം ടീമിലെ അഞ്ചു കളിക്കാര്‍ ബയോ ബബ്ള്‍ ലംഘിച്ചതിനെ തുടര്‍ന്നു കുരുക്കിലായിരിക്കുകയാണ്. രോഹിത്തിനെക്കൂടാതെ റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, നവദീപ് സെയ്‌നി എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ബയോ ബബ്ള്‍ നിബന്ധനകള്‍ മറികടന്ന് ഇരുവരും മെല്‍ബണിലെ ഒരു റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോവുകയും ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി അഞ്ചു താരങ്ങളോടും ഐസൊലേഷനില്‍ പോവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ അഞ്ചു കളിക്കാരെ ഇന്ത്യന്‍, ഓസ്‌ട്രേലിയന്‍ സംഘത്തില്‍ നനിന്നും വേര്‍പെടുത്തിയിട്ടുണ്ട്. കര്‍ശനമായ പ്രോട്ടോക്കോളുകള്‍ പാലിച്ച് അവര്‍ക്കു പരിശീലനം നടത്താം. ഇന്ത്യ, ഓസീസ് ടീമുകളിലെ മറ്റു കളിക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണിതെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

2

മെല്‍ബണിലെ റെസ്റ്റോറന്റില്‍ വച്ച് ഇന്ത്യന്‍ താരങ്ങളുടെ ബില്‍ തുകയടച്ചത് ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ ഒരു ആരാധകനായിരുന്നു. 7000ത്തോളം രൂപ താന്‍ താരങ്ങളറിയാതെ അടച്ചതായി നവല്‍ദീപ് സിങെന്ന ആരാധകന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇയാളെ ഇന്ത്യന്‍ താരം റിഷഭ് പന്ത് ആലിംഗനം ചെയ്യുകയും ടീമിലെ മറ്റു കളിക്കാര്‍ ഒരുമിച്ച് ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളാണ് ബിസിസിഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇരുടീമുകള്‍ക്കും നല്‍കിയിരിക്കുന്നത്.

അതേസമയം, ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്തു നിന്നു പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിട്ടില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചത്. രോഹിത്തടക്കമുള്ള കളിക്കാര്‍ ആവശ്യമായ പ്രോട്ടോക്കോള്‍ പാലിച്ചിട്ടുണ്ടെന്നും ഇവരുടെ താപനില പരിശോധിച്ചിരുന്നതായും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ സംഭവം ഒരു വിഷയമാക്കി മാറ്റേണ്ട ഒരു കാര്യവുമില്ല. ആവേശത്തില്‍ റിഷഭ് പന്ത് തന്നെ കെട്ടിപ്പിടിച്ചതാണെന്നു റെസ്റ്റോറന്റിലുണ്ടായിരുന്ന ആരാധകന്‍ ഏറ്റു പറഞ്ഞിരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ ദേശീയ മാധ്യമത്തോടു വ്യക്തമാക്കി.

3

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ബയോ സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് താരങ്ങള്‍ക്കു റെസ്‌റ്റോറന്റില്‍ പോയി ഭക്ഷണം കഴിക്കാം. പക്ഷെ റെസ്റ്റോറന്റിന് അകത്തു വച്ചല്ല, മറിച്ച് ഔട്ട്‌ഡോറില്‍ മാത്രമമേ ഭക്ഷണം കഴിക്കാന്‍ അനുമതിയുള്ളൂ. പുറമെ നിന്നുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കുന്നതിനു വേണ്ടിയാണിത്. എന്നാല്‍ ആരാധകന്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോ പ്രകാരം അഞ്ചു താരങ്ങളും റെസ്റ്റോറന്റിന് അകത്തു തന്നെയാണുള്ളത്. മാത്രമല്ല ഇവരൊന്നും മാസ്‌കും ധരിച്ചിട്ടില്ല.

സംഭവത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെസ്‌റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങള്‍ അവര്‍ പരിശോധിച്ചേക്കും. നേരത്തേ ബിഗ് ബാഷ് ടി20 ലീഗിലിനായി കളിക്കവെ ബ്രിസ്ബണ്‍ ഹീറ്റ്‌സിന്റെ താരങ്ങളായ ക്രിസ് ലിന്‍, ഡാന്‍ ലോറെന്‍സ് എന്നിവര്‍ പ്രോട്ടോക്കോളുകള്‍ ലംഘിച്ച് ഒരു ആരാധകനോടൊപ്പം സെല്‍ഫിയെടുത്തിരുന്നു., ഇതേ തുടര്‍ന്നു രണ്ടു താരങ്ങളോടും വലിയ തുക പിഴയായി അടയ്ക്കാന്‍ ഇവരുടെ ഫ്രാഞ്ചൈസി ആവശ്യപ്പെട്ടിരുന്നു.

Story first published: Saturday, January 2, 2021, 17:52 [IST]
Other articles published on Jan 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+