Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കായി ഒരു ടെസ്റ്റ് കളിച്ചു, പിന്നീട് വിളിയെത്തിയില്ല, തഴയപ്പെട്ട അഞ്ച് പ്രമുഖ താരങ്ങളിതാ

1

ടെസ്റ്റ് കളിക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. ഇന്ത്യന്‍ ടീമില്‍ ടെസ്റ്റ് കളിക്കാന്‍ സാധിക്കുകയെന്നത് അതിലും വലിയ ഭാഗ്യമാണ്. ഇന്ത്യയുടെ ടെസ്റ്റ് പ്ലേയിങ് 11ല്‍ ഇടം നേടാന്‍ ഏറ്റവും പ്രതിഭാശാലികള്‍ക്ക് മാത്രമെ സാധിക്കുകയുള്ളു. ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭാധാരാളിത്തം ഉള്ളതിനാല്‍ അവസരത്തിനായി കാത്തിരിക്കുന്ന ആളുകള്‍ നിരവധിയാണ്. അവസരം ലഭിച്ചാലും ടീമില്‍ സ്ഥിര സാന്നിധ്യമാവുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇന്ത്യക്കായി ഒരു ടെസ്റ്റ് കളിക്കുകയും പിന്നീട് ഒരിക്കല്‍ പോലും അവസരം ലഭിക്കാത്തതുമായ ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള പ്രശസ്തരായ അഞ്ച് താരങ്ങളിതാ.

ടി നടരാജന്‍

ടി നടരാജന്‍

ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ ടി നടരാജന്‍ ഒരു ടെസ്റ്റ് മാത്രം ഇന്ത്യക്കായി കളിച്ച താരമാണ്. 2020-21ലെ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ടെസ്റ്റ് കളിക്കാനുള്ള ഭാഗ്യം നടരാജനെ തേടിയെത്തുകയായിരുന്നു. നടരാജന്‍ ശരിക്കും ടെസ്റ്റ് ടീമില്‍ പോലുമില്ലായിരുന്നു. നെറ്റ് ബൗളറായിരുന്നു. എന്നാല്‍ ഗാബ ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കൂട്ടത്തോടെ പരിക്കേറ്റതോടെയാണ് നടരാജന് ടെസ്റ്റ് കളിക്കാന്‍ അവസരം ലഭിച്ചത്. മൂന്ന് വിക്കറ്റുമായി മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം തന്നെ അദ്ദേഹം കാഴ്ചവെച്ചു. പരിക്കേറ്റ് പിന്നീട് ടീമിന് പുറത്തായ നടരാജന്‍ ഇന്ത്യക്കായി ഇനി ടെസ്റ്റ് കളിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് നടരാജന്‍ മടങ്ങിയെത്തുമെന്നത് ഉറപ്പാണ്.

നമാന്‍ ഓജ

നമാന്‍ ഓജ

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് നമാന്‍ ഓജ. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ നമാന്‍ ഓജക്ക് ഇന്ത്യന്‍ ടീമില്‍ അധികം അവസരം ലഭിച്ചിട്ടില്ല. അദ്ദേഹം ഒരു ടെസ്റ്റ് മാത്രമാണ് ഇന്ത്യക്കായി കളിച്ചത്. 2015ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഇത്. 56 റണ്‍സാണ് മത്സരത്തില്‍ അദ്ദേഹം നേടിയത്. എന്നാല്‍ പിന്നീട് ഒരുവസരം ലഭിച്ചില്ല. ഇന്ത്യക്കായി പരിമിത ഓവറിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായെല്ലാം കളിച്ചിട്ടുണ്ട്. നിലവില്‍ വിരമിക്കല്‍ ജീവിതം നയിക്കുകയാണ് ഓജ.

കരണ്‍ ശര്‍മ

കരണ്‍ ശര്‍മ

സ്പിന്നര്‍ കരണ്‍ ശര്‍മ ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമാണെങ്കിലും അധികം അവസരം നേടിയെടുക്കാനായിട്ടില്ല. വിരാട് കോലി നായകനായി കളിച്ച ആദ്യ ടെസ്റ്റ് മത്സരത്തിലാണ് കരണ്‍ ശര്‍മ അരങ്ങേറിയത്. ഓസ്‌ട്രേലിയക്കെതിരേ അഡലെയ്ഡിലായിരുന്നു ഈ മത്സരം. 238 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് കരണ്‍ മത്സരത്തില്‍ നേടിയത്. എന്നാല്‍ ഇതിന് ശേഷം കരണ്‍ ശര്‍മക്ക് ഒരു ടെസ്റ്റില്‍ പോലും ഇന്ത്യ അവസരം നല്‍കിയില്ല. ഇന്ത്യക്കായി പരിമിത ഓവറിലും കരണ്‍ ശര്‍മ സജീവമായിരുന്നു. അവസാന സീസണ്‍വരെ ഐപിഎല്ലിലും സജീവമായിരുന്ന താരത്തിനെ വാങ്ങാന്‍ ഇത്തവണ മെഗാ ലേലത്തില്‍ ആളുണ്ടായില്ല. വിരമിക്കലിലിനോടടുത്ത് താരത്തിന് ഇനിയൊരു മടങ്ങിവരവിന് അവസരമില്ല.

വിനയ് കുമാര്‍

വിനയ് കുമാര്‍

ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചുള്ള പേസറാണ് വിനയ് കുമാര്‍. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം തിളങ്ങി നിന്നിരുന്ന മുഖമാണ് വിനയ് കുമാര്‍. എന്നാല്‍ ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ പ്രയാസപ്പെട്ടു. ഇന്ത്യക്കായി ഒരു ടെസ്റ്റ് മാത്രമാണ് വിനയ് കുമാര്‍ കളിച്ചത്. പിന്നീട് ഒരിക്കല്‍ പോലും അവസരം ലഭിച്ചില്ല. ഓസ്‌ട്രേലിയക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ ഏക ടെസ്റ്റ് മത്സരം. ഒരു വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇന്ത്യക്കായി പരിമിത ഓവറിലും കളിച്ചെങ്കിലും പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കാനായില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ആര്‍സിബി ടീമുകള്‍ക്കായെല്ലാം വിനയ് കളിച്ചിട്ടുണ്ട്.

ജയദേവ് ഉനദ്ഘട്ട്

ജയദേവ് ഉനദ്ഘട്ട്

ഇടം കൈയന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടും ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരം മാത്രം കളിച്ച താരമാണ്. 2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അദ്ദേഹത്തിന് അവസരം ലഭിച്ചത്. പിന്നീട് ഒരു തവണ പോലും അവസരം ലഭിച്ചില്ല. പല തവണ കളിക്കാനുള്ള ആഗ്രഹം ഉനദ്ഘട്ട് തുറന്ന് പറഞ്ഞെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഐപിഎല്ലില്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായ താരം ആഭ്യന്തര ക്രിക്കറ്റിലും സജീവമാണ്.

Story first published: Wednesday, May 4, 2022, 18:52 [IST]
Other articles published on May 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+