Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ പരിശീലകരായി, എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ട് പണിപോയി, അഞ്ച് ഇന്ത്യക്കാരിതാ

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ക്രിക്കറ്റില്‍ എക്കാലത്തും വലിയ സ്വാധീനം സൃഷ്ടിച്ചവരാണ്. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ ഇതിഹാസമെന്ന വിശേഷണം നേടിയ നിരവധി ഇന്ത്യക്കാരെ കാണാനാവും. 1983ല്‍ കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യ എംഎസ് ധോണിക്ക് കീഴില്‍ 2007 ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും സ്വന്തമാക്കി. 11 തവണ ഐസിസി ഫൈനല്‍ കളിച്ച ടീമാണ് ഇന്ത്യ. ആധുനിക ക്രിക്കറ്റിലെ വന്‍ ശക്തികളെന്ന് തന്നെ ഇന്ത്യയെ വിശേഷിപ്പിക്കാം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിക്കുകയെന്നത് വലിയ അംഗീകാരമാണ്. പല മുന്‍ ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളും ഇന്ത്യയുടെ പരിശീലക വേഷം അണിഞ്ഞിട്ടുണ്ട്. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഗാരി കേഴ്സ്റ്റനായിരുന്നു പരിശീലകന്‍. നിലവില്‍ മുന്‍ ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. ഇന്ത്യയുടെ ഇതിഹാസങ്ങളെന്ന് വിളിക്കാവുന്ന ചില താരങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാവുകയും എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ട് സ്ഥാനം ഒഴിയുകയും ചെയ്ത അഞ്ച് പേരുണ്ട്. ആരൊക്കെയാണെന്നറിയാം.

അനില്‍ കുംബ്ലെ (2016-17)

അനില്‍ കുംബ്ലെ (2016-17)

ഇന്ത്യയുടെ ഇതിഹാസ താരങ്ങളിലൊരാളാണ് അനില്‍ കുംബ്ലെ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നറെന്ന് കുംബ്ലെയെ വിശേഷിപ്പിക്കാം. ടെസ്റ്റില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റെന്ന റെക്കോഡ് ഇപ്പോഴും കുംബ്ലെയുടെ പേരില്‍ത്തന്നെയാണ്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന കുംബ്ലെ ഒരു വര്‍ഷം മാത്രമാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തിരുന്നത്. 2016ല്‍ വന്ന് 2017ഓടെ അദ്ദേഹം പടിയിറങ്ങി. കുംബ്ലെയുടെ പരിശീലകനെന്ന നിലയിലെ പ്രകടനം മോശമായിട്ടല്ല വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതയെകൊണ്ടാണ് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നത്. വലിയ വിവാദമായ സംഭവമാണിത്. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ പരിശീലകനാണ് അദ്ദേഹം.

കപില്‍ ദേവ് (1999-2000)

കപില്‍ ദേവ് (1999-2000)

1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം നേടുമ്പോള്‍ ടീമിന്റെ നായകസ്ഥാനത്തുണ്ടായിരുന്ന താരമാണ് കപില്‍ ദേവ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മാച്ച് വിന്നറായ അപൂര്‍വ്വ പ്രതിഭ. വിശേഷണങ്ങള്‍ ഏറെ ചാര്‍ത്തി നല്‍കാവുന്ന കപില്‍ ദേവ് ഒരു വര്‍ഷക്കാലം മാത്രമാണ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത്. 1999ല്‍ വന്ന് 2000ല്‍ അദ്ദേഹം പടിയിറങ്ങി. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമികളോട് വൈറ്റ് വാഷ് തോല്‍വി ഏറ്റുവാങ്ങിയതും ഒത്തുകളി വിവാദത്തിലെ ചില സംഭവങ്ങള്‍ ഉയര്‍ന്നുവന്നതുമെല്ലാം കപില്‍ പരിശീലകസ്ഥാനം ഒഴിയാന്‍ കാരണമായി.

ബിഷന്‍ സിങ് ബേദി (1990-91)

ബിഷന്‍ സിങ് ബേദി (1990-91)

ഇന്ത്യയുടെ ഇടം കൈയന്‍ സൂപ്പര്‍ സ്പിന്നറായ ബിഷന്‍ സിങ് ബേദിയും ഒരു വര്‍ഷക്കാലമാണ് ഇന്ത്യയുടെ പരിശീലകനായി പ്രവര്‍ത്തിച്ചത്. കൃത്യമായ നിലപാടുള്ള താരമായിരുന്നു ബേദി. താരങ്ങളെ യാതൊരു മയവുമില്ലാതെ വിമര്‍ശിക്കുന്ന ബേദി കാലത്തിനൊപ്പം മാറാത്ത പരിശീലകനായിരുന്നു. അദ്ദേഹത്തിന് കീഴില്‍ താരങ്ങളും സംതൃപ്തരായിരുന്നില്ല. ഇതോടെയാണ് ബേദി ഇന്ത്യയുടെ പരിശീലകസ്ഥാനം ഒറ്റ വര്‍ഷം കൊണ്ട് ഒഴിഞ്ഞത്.

മദന്‍ ലാല്‍ (1996-97)

മദന്‍ ലാല്‍ (1996-97)

മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാലും ഒരു വര്‍ഷമാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. അദ്ദേഹത്തിന് കീഴില്‍ നാട്ടില്‍ ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരേ പരമ്പര നേടാനും മദന്‍ ലാലിന് സാധിച്ചു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ വലിയ നാണക്കേട് നേരിടേണ്ടി വന്നു. ഇതിന് പിന്നാലെ അദ്ദേഹം ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുകയായിരുന്നു. വലിയൊരു കരിയര്‍ പരിശീലകനെന്ന നിലയില്‍ സൃഷ്ടിച്ചെടുക്കാന്‍ മദന്‍ ലാലിന് സാധിച്ചിട്ടില്ലെന്ന് പറയാം.

സലിം ദുറാനി (1980-81)

സലിം ദുറാനി (1980-81)

ഇന്ത്യയുടെ അഞ്ചാമത്തെ മുഖ്യ പരിശീലകനായിരുന്നു സലിം ദുറാനി. അന്ന് മാനേജര്‍ എന്നായിരുന്നു പരിശീലകനെ വിളിച്ചിരുന്നത്. ഓള്‍റൗണ്ടറായിരുന്ന താരം സിക്‌സുകള്‍ നേടാനുള്ള കഴിവിന്റെ പേരിലാണ് പ്രശംസ പിടിച്ചുപറ്റിയത്. വലിയ കാഴ്ചപ്പാടുകളുള്ള പരിശീലകനായിരുന്നെങ്കിലും ഒറ്റ വര്‍ഷം കൊണ്ട് വഴിമാറിക്കൊടുക്കേണ്ടി വന്നു. അശോക് മങ്കാദാണ് അദ്ദേഹത്തിന് പകരക്കാരനായെത്തിയ പരിശീലകന്‍.

Story first published: Thursday, April 28, 2022, 15:53 [IST]
Other articles published on Apr 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+