Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടു, ദാരിദ്ര്യം വേട്ടയാടി, ഈ നാല് ക്രിക്കറ്റ് താരങ്ങളെ നിങ്ങളറിയണം

1

ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസിലേക്കെത്തുന്ന കാര്യങ്ങളിലൊന്ന് അവരുടെ ആഡംഭര ജീവിതത്തെക്കുറിച്ചാവും. പണ്ട് മുതല്‍ക്കേ ക്രിക്കറ്റെന്നത് വലിയ ആഡംഭരങ്ങളുടെ വേദിയാണ്. ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളും അതിസമ്പന്നരാണ്. ഐപിഎല്ലിന്റെ വരവോട് പ്രാദേശിക തലത്തില്‍ തിളങ്ങുന്നവര്‍ പോലും കോടികള്‍ സമ്പാദിക്കുന്ന അവസ്ഥയാണുള്ളത്. പണവും പ്രശസ്തിയും ആഡംഭരവുമെല്ലാം ക്രിക്കറ്റ് താരങ്ങള്‍ക്ക് സ്വന്തം.

എന്നാല്‍ ക്രിക്കറ്റ് താരങ്ങളിലെല്ലാവര്‍ക്കും ഇത്തരം അത്യാഡഭംര ജീവിതം നയിക്കാന്‍ സാധിച്ചിട്ടില്ല. ദേശീയ ടീമിലേക്കടക്കം എത്തിയിട്ടും കരിയറിന് ശേഷം സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലാതെ കൂലി തൊഴിലുകള്‍ ചെയ്യേണ്ടി വന്ന താരങ്ങള്‍വരെയുണ്ട്. ഇത്തരത്തില്‍ കരിയറിന് ശേഷം സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് ദാരിദ്ര്യം വേട്ടയാടിയ നാല് ക്രിക്കറ്റ് താരങ്ങളെ അറിയാം.

അര്‍ഷാദ് ഖാന്‍

അര്‍ഷാദ് ഖാന്‍

1998 - 2006 വരെ പാകിസ്താനെ പ്രതിനിധീകരിച്ച താരമാണ് അര്‍ഷാദ് ഖാന്‍. ദേശീയ ടീമിനായി 9 ടെസ്റ്റും 58 ഏകദിനവും കളിച്ച അര്‍ഷാദ് കരിയറില്‍ 88 അന്താരാഷ്ട്ര വിക്കറ്റും നേടിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെയടക്കം വിക്കറ്റ് നേടാന്‍ അര്‍ഷാദിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റ് താരമെന്ന കരിയറിന് ശേഷം അര്‍ഷാദിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നോക്കം പോയതിനെത്തുടര്‍ന്ന് നിലവില്‍ ടാക്‌സി ഡ്രൈവറാണ് അദ്ദേഹം. അദ്ദേഹത്തെ തിരിച്ചറിഞ്ഞ് ഏതോ ഒരു യാത്രക്കാരന്‍ സാമൂഹ്യ മാധ്യമത്തില്‍ ചിത്രം പങ്കുവെച്ചതോടെയാണ് അദ്ദേഹത്തിന്റെ അവസ്ഥ പുറം ലോകം അറിഞ്ഞത്. അദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കി 2020ല്‍ വനിതാ ടീമിന്റെ സ്പിന്‍ ബൗളിങ് പരിശീലകനായി അര്‍ഷാദിനെ നിയമിച്ചിരുന്നു.

മാത്യു സിന്‍ക്ലയര്‍

മാത്യു സിന്‍ക്ലയര്‍

ന്യൂസീലന്‍ഡ് ദേശീയ ടീമില്‍ കളിച്ചിട്ടുള്ള താരമാണ് മാത്യു സിന്‍ക്ലയര്‍. ആദ്യ 12 ടെസ്റ്റില്‍ നിന്ന് രണ്ട് ഇരട്ട സെഞ്ച്വറി അദ്ദേഹം നേടിയിട്ടുണ്ട്. 33 ടെസ്റ്റ് കളിച്ച താരം 2010ലാണ് അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. 2013ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച താരത്തിന് പിന്നീടങ്ങോട്ട് വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ചിലവുകള്‍ നിയന്ത്രിക്കാനാവാതെ വലിയ കടക്കെണിയിലേക്ക് പോവുകയും ചെയ്തു. ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറാണ് അദ്ദേഹം.

ജനാര്‍ദ്ദന്‍ നാവ്‌ലെ

ജനാര്‍ദ്ദന്‍ നാവ്‌ലെ

ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് വിക്കറ്റ് കീപ്പറായ ജനാര്‍ദ്ദന്‍ നാവ്‌ലെയും കരിയറിന് ശേഷം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട താരമാണ്. ജീവിക്കാനായി വാച്ച് മാനായും മറ്റ് കൂലിവേലകളും ചെയ്ത അദ്ദേഹം അവസാന സമയത്ത് യാചകനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇന്ത്യക്കായി രണ്ട് ടെസ്റ്റ് മാത്രമാണ് അദ്ദേഹം കളിച്ചത്.

ക്രിസ് കെയ്ന്‍സ്

ക്രിസ് കെയ്ന്‍സ്

മുന്‍ ന്യൂസീലന്‍ഡ് താരമായ ക്രിസ് കെയ്ന്‍സിന്റെ സമ്പാദ്യമെല്ലാം തകര്‍ത്തത് അസുഖങ്ങളാണ്. 62 ടെസ്റ്റും 215 ഏകദിനവും ന്യൂസീലന്‍ഡിനായി കളിച്ച അദ്ദേഹം 1989 മുതല്‍ 2006വരെ ക്രിക്കറ്റില്‍ സജീവമായിരുന്നു. ഒത്തുകളി വിവാദത്തിലും ഉള്‍പ്പെട്ട താരം അസുഖ ബാധിതായതോടെ ചികിത്സക്കായി വലിയ പണം മുടക്കേണ്ടി വന്നു. ഇത് അദ്ദേഹത്തെ സാമ്പത്തികമായി തകര്‍ത്തു. ജീവിക്കാനായി പിന്നീട് തൂപ്പുജോലി വരെ അദ്ദേഹം നോക്കിയിരുന്നു.

Story first published: Monday, June 6, 2022, 16:38 [IST]
Other articles published on Jun 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+