Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലിയെ കാത്ത് വമ്പന്‍ റെക്കോര്‍ഡുകള്‍- ബ്രാഡ്മാന്‍, ധോണി പിന്നിലായേക്കും!

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു ചെന്നൈയില്‍ തുടക്കമായിക്കഴിഞ്ഞു. ആദ്യ ദിനം ഇന്ത്യയെ നിഷ്പ്രഭരാക്കി ഇംഗ്ലണ്ട് ടീം ആധിപത്യം നേടിയിരുന്നു. വമ്പന്‍ ടോട്ടലിലേക്കു കുതിക്കുകയാണ് സന്ദര്‍ശകര്‍. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിന് 263 റണ്‍സെടുത്തിട്ടുണ്ട്.

അതേസമയം, ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ചില വമ്പന്‍ റെക്കോര്‍ഡുകള്‍ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ കാത്തിരിക്കുന്നുണ്ട്. ചില മുന്‍ ഇതിഹാസങ്ങള്‍ക്കു ഇതോടെ വഴി മാറിക്കൊടുക്കേണ്ടി വന്നേക്കും. ഈ റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നമുക്ക് പരിശോധിക്കാം.

ധോണിക്കു വഴി മാറാം

ധോണിക്കു വഴി മാറാം

ഇന്ത്യയെ 56 ടെസ്റ്റുകളില്‍ 33 എണ്ണത്തില്‍ വിജയത്തിലേക്കു നയിക്കാന്‍ കോലിക്കു കഴിഞ്ഞിട്ടുണ്ട്. നിലവില്‍ ഏറ്റവുമധികം വിജയങ്ങളുള്ള ഇന്ത്യന്‍ ക്യാപ്റ്റനും അദ്ദേഹമാണ്. 2019ല്‍ വെസ്റ്റ് ഇന്‍ഡീലിനെതിരായ പരമ്പര തൂത്തുവാരിയതോടെ മുന്‍ ഇതിഹാസം എംഎസ് ധോണിയുടെ 27 വിജയങ്ങളെന്ന റെക്കോര്‍ഡ് കോലി തിരുത്തുകയായിരുന്നു.
അതേസമയം, ധോണിയുടെ 27 ടെസ്റ്റ് വിജയങ്ങളില്‍ 21ഉം നാട്ടില്‍ തന്നെയായിരുന്നു. കോലിയാവട്ടെ 20 ടെസ്റ്റുകളാണ് നാട്ടില്‍ വിജയിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയെ രണ്ടു ടെസ്റ്റുകളില്‍ വിജയിപ്പിക്കാനായാല്‍ ധോണിയെ മറികടന്ന് ഇന്ത്യയെ നാട്ടില്‍ ഏറ്റവുമധികം ടെസ്റ്റുകള്‍ ജയിപ്പിച്ച ക്യാപ്റ്റനായി കോലി മാറും.

ലോയ്ഡിനെ പിന്നിലാക്കാം

ലോയ്ഡിനെ പിന്നിലാക്കാം

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത നാലാമത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് പരമ്പരയില്‍ കോലിയെ കാത്തിരിക്കുകയാണ്. വെറും 14 റണ്‍സ് മാത്രമെടുത്താല്‍ അദ്ദേഹം എലൈറ്റ് ലിസ്റ്റില്‍ നാലാമതെത്തും. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ക്ലൈവ് ലോയ്ഡിനായിരിക്കും ഇതോടെ താഴേക്ക് ഇറങ്ങേണ്ടി വരിക. നിലവില്‍ ലോയ്ഡ് 5234ഉം കോലി 5220ഉം റണ്‍സ് ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയുടെ ഗ്രേയം സ്മിത്ത് (8659 റണ്‍സ്), ഓസ്‌ട്രേലിയയുടെ അലന്‍ ബോര്‍ഡര്‍ (6623), റിക്കി പോണ്ടിങ് (6542) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

കൂടുതല്‍ സെഞ്ച്വറികളടിച്ച ക്യാപ്റ്റന്‍

കൂടുതല്‍ സെഞ്ച്വറികളടിച്ച ക്യാപ്റ്റന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി കൂടുതല്‍ സെഞ്ച്വറികളടിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് കോലിക്കു കൈയെത്തുംദൂരത്താണ്. നിലവില്‍ 41 സെഞ്ച്വറികളുമായി ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങിനോടൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് അദ്ദേഹം. 376 ഇന്നിങ്‌സുകളിലായാണ് പോണ്ടിങ് 41 സെഞ്ച്വറികളടിച്ചതെങ്കില്‍ കോലിക്കു 191 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.
കോലിയുടെ 41 സെഞ്ച്വറികളില്‍ 21 എണ്ണം ഏകദിനത്തിലും 20 എണ്ണം ടെസ്റ്റിലുമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഒന്നു കൂടി സ്‌കോര്‍ ചെയ്താല്‍ ഓള്‍ടൈം റെക്കോര്‍ഡിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ അവകാശിയാവും.

ബ്രാഡ്മാന്റെ റെക്കോര്‍ഡും

ബ്രാഡ്മാന്റെ റെക്കോര്‍ഡും

സാക്ഷാല്‍ ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡും ടെസ്റ്റ് പരമ്പരയില്‍ കോലി സ്വപ്‌നം കാണുന്നുണ്ട്. ടെസ്റ്റില്‍ 27 സെഞ്ച്വറികളിലാണ് കോലി ഇതുവരെ നേടിയിട്ടുള്ളത്. നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ റെക്കോര്‍ഡിനൊപ്പമാണ് അദ്ദേഹം. ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് കോലി.
ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരയില്‍ മൂന്നു സെഞ്ച്വറികള്‍ തികയ്ക്കാനായാല്‍ ബ്രാഡ്മാന്റെ 29 സെഞ്ച്വറികളെന്ന റെക്കോര്‍ഡ് അദ്ദേഹം പഴങ്കഥയാക്കും.

Story first published: Friday, February 5, 2021, 17:47 [IST]
Other articles published on Feb 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+