കോലി കരുതിയിരുന്നോ... റെക്കോര്‍ഡ് സുരക്ഷിതമല്ല!! തകര്‍ക്കാന്‍ മിടുക്കുള്ളവരുണ്ട്, ഇവരെ സൂക്ഷിക്കുക
മുംബൈ: റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുന്നത് ശീലമാക്കിയ താരമാണ് ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി. ചുരുങ്ങിയ കാലം കൊണ്ടു കോലിയുടെ ബാറ്റിങ് കരുത്തില്‍ പല റെക്കോര്‍ഡുകളും പഴങ്കഥയായിരുന്നു. ഇതേ ഫോമില്‍ തുടര്‍ന്നാല്‍ ഇനിയും ആറു വര്‍ഷത്തോളം കരിയര്‍ ശേഷിക്കുന്ന അദ്ദേഹം നിരവധി റെക്കോര്‍ഡുകള്‍ കൂടി തിരുത്തിക്കുറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഏകദിനത്തില്‍ ഇതിനകം സെഞ്ച്വറികള്‍ അടിച്ചുകൂട്ടിയ കോലി 10,000 റണ്‍സ് ക്ലബ്ബിനും തൊട്ടരികിലാണ്. വെറും 208 ഏകദിനങ്ങളില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ നേട്ടം. എന്നാല്‍ കോലി സ്ഥാപിച്ച റെക്കോര്‍ഡുകളും അത്ര സുരക്ഷിതമല്ലെന്നാണ് യാഥാര്‍ഥ്യം. അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ തിരുത്താന്‍ ശേഷിയുള്ള ചില മിടുക്കന്മാരുണ്ട്. ഇത്തരത്തിലുള്ള അഞ്ചു കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

ഹാഷിം അംല
ദക്ഷിണാഫ്രിക്കയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനായ ഹാഷിം അംല അധികം ആഘോഷിക്കപ്പെടാത്ത താരങ്ങളിലൊരാളാണ്. കളിക്കളത്തില്‍ കോലിയെപ്പോലെ അത്ര അഗ്രസീവല്ലാത്ത അംല ബാറ്റ് കൊണ്ടാണ് തന്റെ മികവ് വീണ്ടും വീണ്ടും തെൡയിച്ചുകൊണ്ടിരിക്കുന്നത്.
കോലിയേക്കാള്‍ മികച്ച റെക്കോര്‍ഡുകള്‍ നിലവില്‍ അംലയുടെ പേരിലുണ്ട്. ഏകദിനത്തില്‍ കോലിയേക്കാള്‍ വേഗത്തില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയത് അംലയാണ്. 161 ഏകദിനങ്ങളില്‍ നിന്നാണ് അംല 26 സെഞ്ച്വറികള്‍ വാരിക്കൂട്ടിയത്.
ഫോം നിലനിര്‍ത്താനായാല്‍ കോലിയുടെ ചില റെക്കോര്‍ഡുകള്‍ തിരുത്താന്‍ അംലയ്ക്കാവും.

ശിഖര്‍ ധവാന്‍
ഏകദിനത്തില്‍ തന്റെ ടീമംഗം കൂടിയായ ശിഖര്‍ ധവാനെയും കോലി സൂക്ഷിക്കേണ്ടിയിരിക്കുന്നു. കോലിയുടെ ചില റെക്കോര്‍ഡുകള്‍ക്കു ഭീഷണിയാണ് ധവാന്‍. കോലിയേക്കാള്‍ കുറച്ച് മല്‍സരങ്ങളില്‍ നിന്നാണ് അദ്ദേഹം 2000, 3000 റണ്‍സ് തികച്ചത്. 4000 റണ്‍സ് തികച്ചപ്പോള്‍ കോലിക്ക് തൊട്ടരികിലെത്താനും ധവാന് കഴിഞ്ഞു.
കോലിയെപ്പലെ ഏതു പിച്ചിലും ഒരുപോലെ തിളങ്ങാന്‍ മിടുക്കുള്ള അപൂര്‍വ്വം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ധവാന്‍.

ക്വിന്റണ്‍ ഡികോക്ക്
ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് താരവുമായ ക്വിന്റണ്‍ ഡികോക്ക് തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ളത് ഇന്ത്യക്കെതിരേയാണ്. വെറും 12 മല്‍സരങ്ങളില്‍ നിന്നും അഞ്ചു സെഞ്ച്വറികളാണ് ഇന്ത്യക്കെതിരേ ഡികോക്ക് വാരിക്കൂട്ടിയത്.
കോലിയേക്കാള്‍ മൂന്നു വയസ്സ് കുറവുള്ള ഡികോക്ക് ഇപ്പോള്‍ കരിയറിലെ സുവര്‍ണകാലത്തിലൂടെയാണ് കടന്നുപോവുന്നത്. ഇതേ ഫോമില്‍ അഗ്രസീവായി കളിക്കാന്‍ കഴിഞ്ഞാല്‍ കോലിയുടെ ചില റെക്കോര്‍ഡുകള്‍ക്ക് ഇളക്കം തട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

ബാബര്‍ അസം
നിലവില്‍ ലോക ക്രിക്കറ്റില്‍ ഓരോ രാജ്യവും തങ്ങള്‍ക്കൊരു കോലിയുണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇത്തരത്തില്‍ കോലിയുടെ സ്ഥാനത്തു പാകിസ്താന്‍ കാണുന്ന ബാറ്റ്‌സ്മാനാണ് ബാബര്‍ അസം. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം തൊട്ടടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ തുടര്‍ച്ചയായി മൂന്നു സെഞ്ച്വറികള്‍ നേടിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
വെറും 33 ഏകദിനങ്ങളില്‍ മാത്രം കളിച്ചിട്ടുള്ള ബാബര്‍ ഏഴു സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ച താരങ്ങളിലൊരാളെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.
അടുത്തിടെ നടന്ന ഒരു 10 ഓവര്‍ ചാരിറ്റി മല്‍സരത്തില്‍ വെറും 26 പന്തില്‍ സെഞ്ച്വറി നേടി ലോകത്തെ വിസ്മയിപ്പിച്ച താരമാണ് ബാബര്‍. താരത്തിന്റെ ഈ പ്രകടനം തീര്‍ച്ചായും കോലിയുടെ റെക്കോര്‍ഡുകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നതാണ്.

ജോ റൂട്ട്
ഇംഗ്ലണ്ടിന്റെ ബാറ്റിങ് സെന്‍സേഷന്‍ ജോ റൂട്ടാണ് കോലിയുട മറ്റൊരു എതിരാളി. ഏകദിനത്തില്‍ കോലിയേക്കാള്‍ വേഗത്തില്‍ 3000, 4000 റണ്‍സ് തികച്ച ബാറ്റ്‌സ്മാന്‍ കൂടിയാണ് റൂട്ട്.
ഓരോ 10 ഏകദിനത്തിലും ഒരു സെഞ്ച്വറിയെങ്കിലും നേടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
സെഞ്ച്വറികളുടെ കാര്യത്തില്‍ കോലിക്ക് അരികില്‍ പോലും റൂട്ട് ഇല്ലെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ അദ്ദേഹത്തിന്റെ ചില റെക്കോര്‍ഡുകളെയെങ്കിലും വെല്ലുവിളിക്കാന്‍ ഇംഗ്ലണ്ട് താരത്തിനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications