For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ആരാവും റണ്‍മെഷീന്‍? ഓറഞ്ച് ക്യാപ്പ് സ്വപ്‌നം കണ്ട് അഞ്ചു പേര്‍...

ടോപ്‌സ്‌കോററാവാന്‍ സാധ്യതയുള്ള അഞ്ചു താരങ്ങള്‍

ഈ സീസണിലെ റണ്‍-മെഷീന്‍ ആരാകും? ഓറഞ്ച് ക്യാപ്പ് സ്വപ്‌നം കണ്ട് ഇവര്‍!

മുംബൈ: ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിലാണ്. ഇനിയുള്ള ദിവസങ്ങള്‍ ആരാധകര്‍ക്ക് പ്രവചനത്തിന്റേതാണ്. ഏതൊക്കെ ടീം ഫൈനലിലെത്തുമെന്നും കിരീടഫേവറിറ്റുകള്‍ ആരാണെന്നുമെല്ലാം ആരാധകര്‍ തമ്മില്‍ പോര് മുറുകിക്കഴിഞ്ഞു. ബാറ്റ്‌സ്മാന്‍മാരുടെ കളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐപിഎല്ലില്‍ ഇത്തവണയും ഇതില്‍ മാറ്റം വരില്ലെന്നുറപ്പാണ്.

ഇനിയൊന്നു മാത്രമാണ് ഏവര്‍ക്കും അറിയാനുള്ളത്. ടൂര്‍ണമന്റിലെ ടോപ്‌സ്‌കോറര്‍ക്കു നല്‍കുന്ന ഓറഞ്ച് ക്യാപ്പ് ധരിക്കാന്‍ ഏതിു താരത്തിനാണ് ഭാഗ്യമുണ്ടാവുകയെന്നതാണ് എല്ലാവരുടെയും ആകാംക്ഷ. റണ്‍വേട്ടയില്‍ ഒന്നാംസ്ഥാനക്കാരനാവാന്‍ സാധ്യതയുള്ള അഞ്ചു പ്രധാന താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

വിരാട് കോലി

വിരാട് കോലി

കരിയറിലെ സുവര്‍ണകാലത്തിലൂടെ കടന്നുപോവുന്ന ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി ഐപിഎല്ലിലും തന്റെ ഫോം തുടരാമന്ന ആത്മവിശ്വാസത്തിലാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ഇത്തവണയും നയിക്കുന്ന കോലി ഐപിഎല്ലിലെ ടോപ്‌സ്‌കോററാവാന്‍ സാധ്യതയേറെയാണ്.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോലി. 35 സെഞ്ച്വറികളക്കടക്കം 9000 റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.
2016ലെ ഐപിഎല്ലില്‍ അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് കോലി കാഴ്ചവച്ചത്. നാലു സെഞ്ച്വറികളുള്‍പ്പെടെ താരം 973 റണ്‍സ് വാരിക്കൂട്ടിയിരുന്നു.
അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ 500ല്‍ അധികം റണ്‍സ് നേടാന്‍ കോലിക്കായിരുന്നു. മികച്ച ഫോമും ഫിറ്റ്‌നസും ഉള്ളതിനാല്‍ 2016ലേതു പോലെ മറ്റൊരു കോലി ഷോയ്ക്ക് ഐപിഎല്‍ വേദിയായേക്കും.

 ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ ട്വന്റി20 ടീം ക്യാപ്റ്റന്‍ കൂടിയായ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് നയിക്കുന്നത്. രണ്ടു തവണ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന് അവകാശിയായിട്ടുള്ള വാര്‍ണര്‍ ഇത്തവണയും ഫേവറിറ്റുകളിലൊന്നാണ്. 2009ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലൂടെയാണ് താരം ഐപിഎല്ലില്‍ അരങ്ങേറുന്നത്. എന്നാല്‍ ഹൈദരാബാദ് ടീമിന്റെ ഭാഗമായതോടെയാണ് വാര്‍ണര്‍ തനിനിറം പുറത്തെടുത്തത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രണ്ടു തവണയും ടോപ്്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ആദ്യത്തേത് 2015ല്‍ ആയിരുന്നെങ്കില്‍ രണ്ടാമത്തേത് കഴിഞ്ഞ വര്‍ഷമായിരുന്നു. 2016ല്‍ 848 റണ്‍സുമായി റണ്‍വേട്ടയില്‍ രണ്ടാമതായിരുന്നു വാര്‍ണര്‍. 973 റണ്‍സെടുത്ത കലിയാണ് അന്ന് ഒന്നാമതെത്തിയത്.
കഴിഞ്ഞ മൂന്നൂ സീസണുകളിലെയും പ്രകടനം പരിഗണിച്ചാല്‍ വാര്‍ണറുടെയത്ര റണ്‍സ് നേടിയ മറ്റൊരു താരം ഐപിഎല്ലില്‍ ഇല്ലെന്നു കാണാം.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ മറ്റൊരു ബാറ്റ്‌സ്മാനാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂൂരിന്റ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ്. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഒരേ ശൈലിയില്‍ കളിക്കുന്ന അപൂര്‍വ്വം താരങ്ങളിലൊരാളാണ് എബിഡി. ക്രിക്കറ്റില്‍ അദ്ദഹം പരീക്ഷിക്കാത്ത ഷോട്ടുകളില്ല. ഗ്രൗണ്ടിന്റെ ഏതു ഭാഗത്തേക്കും അനായായം ഷോട്ടുകള്‍ തൊടുക്കാന്‍ മിടുക്കനാണ് എബിഡി.
നിലവില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലാണ്.
2016ലെ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ ഫൈനലിലെത്തിയപ്പോള്‍ റണ്‍വേട്ടയില്‍ മൂന്നാമതെത്താന്‍ എബിഡിക്കായിരുന്നു. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിന്റെ എല്ലാ മല്‍സരങ്ങളിലും സാധിക്കാന്‍ കഴിയാരതിരുന്ന എബിഡി ഇത്തവണ ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യന്‍ ഓപ്പണറും നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരസാന്നിധ്യവുമായ ശിഖര്‍ ധവാന്‍ പുതിയ സീസണിലും തന്റെ മുന്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ്. അതിവേഗം റണ്‍സ് നേടാനുള്ള പ്രത്യേക മിടുക്കാണ് ധവാനെ കൂടുതല്‍ അപകടകാരിയാക്കുന്നത്. ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ധവാന്‍ കഴിഞ്ഞ രണ്ടു സീസണുകളിലും റണ്‍വേട്ടയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലുണ്ടായിരുന്നു. ദേശീയ ടീമിനു വേണ്ടി താളം കണ്ടെത്താനാവാതെ വിഷമിച്ച സമയത്താണ് ഈ രണ്ടു തണയും ധവാന്‍ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ളത്.
എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കുറേക്കൂടി ധവാന് അനുകൂലമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്നതിനിടെയാണ് താരം ഐപിഎല്ലിലും ഇറങ്ങുന്നത്. അടുത്തിടെ നടന്ന നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറായിരുന്ന ധവാന്‍ തൊട്ടുമുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെുത്ത രണ്ടാമത്തെ താരവുമായിരുന്നു.
ധവാന്‍ ഒരു ടീം പ്ലെയറാണ്. തന്റെ ടീം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുമ്പോഴാണ് അദ്ദേഹം തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുള്ളത്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യന്‍ ക്രിക്കറ്റിലെ ഹിറ്റ്മാന്നെ് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ്. ക്രീസില്‍ കുറച്ചു നേരം നില്‍ക്കാന്‍ രോഹിത്തിനെ അനുവദിച്ച ടീമുകളൊക്കെ ഇതിന് ശരിക്കും അനുഭവിച്ചിട്ടുണ്ട്. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ഏക താകം കൂടിയാണ് രോഹിത്. 2017ല്‍ ട്വന്റി20യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡിനൊപ്പവും അദ്ദേഹമെത്തിയിരുന്നു.
മൂന്നു തവണ മുംബൈയെ ഐപിഎല്ലില്‍ കിരീടവിജയങ്ങളിലേക്കു നയിച്ചിട്ടുള്ള രോഹിത് മികച്ച ഫിനിഷര്‍ കൂടിയാണ്. നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ശേഷമാണ് രോഹിത് ഐപിഎല്ലില്‍ മുംബൈക്കൊപ്പം ഇറങ്ങുന്നത്. ഫൈനലിലുള്‍പ്പെടെ നിദാഹാസ് ട്രോഫിയിലെ അവസാന രണ്ടു കളികളിലും അദ്ദേഹം അര്‍ധസെഞ്ച്വറി നേടിയിരുന്നു.

Story first published: Thursday, March 22, 2018, 15:55 [IST]
Other articles published on Mar 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+