Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസിനെ രക്ഷിക്കുമോ കീമോ പോള്‍? ടീമില്‍ തിരിച്ചെത്തി... പകരക്കാരന്‍ ഔട്ട്

കിങ്‌സ്റ്റണ്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഓള്‍റൗണ്ടര്‍ കീമോ പോള്‍ തിരിച്ചെത്തി. പരിക്കുകാരണം ആദ്യ ടെസ്റ്റില്‍ താരത്തിനു കളിക്കാനായിരുന്നില്ല. പോള്‍ തിരിച്ചെത്തിയതോടെ ആദ്യ ടെസ്റ്റില്‍ പകരക്കാരായി ഉള്‍പ്പെടുത്തിയ മിഗ്വെല്‍ കമ്മിന്‍സിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. കണംകാലിനേറ്റ പരിക്കിനെ തുടര്‍ന്നായിരുന്നു പോള്‍ ആദ്യ ടെസ്റ്റില്‍ നിന്നും വിട്ടുനിന്നത്.

keemo paul

പോള്‍ തിരിച്ചെത്തിയതൊഴിച്ചാല്‍ രണ്ടാം ടെസ്റ്റിനുള്ള വിന്‍ഡീസ് ടീമില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നു ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് അറിയിച്ചു. ഈ മാസം 30 മുതല്‍ ജമൈക്കയിലാണ് രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ആരംഭിക്കുന്നത്.

ഒന്നാം ടെസ്റ്റില്‍ കളിച്ച കമ്മിന്‍സ് തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. രണ്ടിന്നിങ്‌സുകളിലായി 69 റണ്‍സ് വിട്ടുകൊടുത്തെങ്കിലും താരത്തിനു വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ഇന്ത്യയോട് വിന്‍ഡീസ് 318 റണ്‍സിന്റെ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയ ആദ്യ ടെസ്റ്റില്‍ ഒരു അനാവശ്യമായ റെക്കോര്‍ഡും കമ്മിന്‍സ് സ്വന്തം പേരില്‍ കുറിച്ചിരുന്നു. കൂടുതല്‍ സമയം ക്രീസില്‍ നിന്നും ഒരു റണ്‍സ് പോലു നേടാന്‍ കഴിയാത്ത രണ്ടാമത്തെ ബാറ്റ്‌സമാനെന്ന നാണക്കേടാണ് കമ്മിന്‍സിന്റെ പേരിലായത്. ഒന്നാമിന്നിങ്‌സില്‍ 95 മിനിറ്റ് ക്രീസില്‍ നിലയുറപ്പിച്ച് 45 പന്തുകള്‍ നേരിട്ടിട്ടും താരത്തിനു അക്കൗണ്ട് തുറക്കാനായിരുന്നില്ല.

Story first published: Wednesday, August 28, 2019, 16:37 [IST]
Other articles published on Aug 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+