Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: വീണ്ടുമൊരു കൊവിഡ് കേസ് കൂടി, ഇത്തവണ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍

ദുബായ്: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ യുഎഇയില്‍ വീണ്ടുമൊരു കൊവിഡ് കേസ് കൂടി. ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ അല്ല മറിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സിലാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ടീമിന്റെ അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായിരിക്കുന്നത്. ആദ്യത്തെ രണ്ടു ടെസ്റ്റുകളും നെഗറ്റീവായിരുന്നുവെന്നും എന്നാല്‍ മൂന്നാം ടെസ്റ്റാണ് പോസിറ്റീവായതെന്നും ഫ്രാഞ്ചൈസി അറിയിച്ചു.

1

ടീമിന്റെ അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിനു കൊവിഡ് പിടിപെട്ടിരിക്കുകയാണ്. അദ്ദേഹം ഇവിടെ ക്വാറന്റീനില്‍ കഴിയുകായയിരുന്നു. ദുബായിലെത്തിയ ശേഷം നടത്തിയ ആദ്യ രണ്ടു ടെസ്റ്റുകളിലും അദ്ദേഹത്തിന് കൊവിഡുണ്ടായിരുന്നില്ല. പക്ഷെ മൂന്നാം ടെസ്റ്റില്‍ പോസിറ്റീവായിരിക്കുകയാണെന്ന് ഫ്രാഞ്ചൈസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ക്വാറന്റീനില്‍ ആയതിനാല്‍ തന്നെ അദ്ദേഹം താരങ്ങളുമായോ, ഫ്രാഞ്ചൈസിയിലെ മറ്റാരുമായോ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. ഫലം പോസിറ്റീവായതിനു പിന്നാലെ അദ്ദേഹത്തെ ഐസൊലേഷനിലേക്കു മാറ്റിയിരിക്കുകയാണ്. രണ്ടാഴ്ച്ച അദ്ദേഹം ഐസൊലേഷനില്‍ കഴിയും. അതിനു ശേഷമുള്ള രണ്ടു കൊവിഡ് ടെസ്റ്റുകളും നെഗറ്റീവായാല്‍ മാത്രമേ അദ്ദേഹത്തെ ടീമിനൊപ്പം ചേരാന്‍ അനുവദിക്കുകയുള്ളൂ. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മെഡിക്കല്‍ ടീം അദ്ദേഹത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. എത്രയും വേഗത്തില്‍ രോഗമുക്തനായി തിരിച്ചെത്തട്ടെയെന്നു ആശംസിക്കുന്നതായും ഡല്‍ബിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ 13 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത് ബിസിസിഐയെയും ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിച്ചിരുന്നു. ഇവരില്‍ രണ്ടു പേര്‍ താരങ്ങളും മറ്റുള്ളവര്‍ സപ്പോര്‍ട്ട് സ്റ്റാഫുമാരുമായിരുന്നു. പേസര്‍ ദീപക് ചഹര്‍, ബാറ്റ്‌സ്മാന്‍ റുതുരാജ് ഗെയ്ക്വാദ് എന്നിവരായിരുന്നു കൊവിഡ് പിടിപെട്ട താരങ്ങള്‍. ഇവരെല്ലാം 14 ദിവസത്തേക്കു ക്വാറന്റീനില്‍ കഴിയുകയാണ്.

അതേസമയം, സിഎസ്‌കെ സംഘത്തിലെ മറ്റുള്ളവര്‍ രണ്ടാഴ്ചത്തെ ക്വാറന്റീനു ശേഷം എല്ലാവരുടെയും ഫലം നെഗറ്റീവായതോടെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഈ മാസം 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. രാത്രി 7.30ന് അബുദാബിയില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ വിജയികളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം.

Story first published: Monday, September 7, 2020, 8:08 [IST]
Other articles published on Sep 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+