For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി: അയര്‍ലാന്‍ഡിനെ ആദ്യം അടിച്ചൊതുക്കി, പിന്നീട് എറിഞ്ഞുവീഴ്ത്തി; തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ

india

ഡബ്ലിന്‍: അയര്‍ലാന്‍ഡിനെതിരായ ഒന്നാം ട്വന്റി ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ബാറ്റിങില്‍ അടിച്ചൊതുക്കിയ ഇന്ത്യ ബൗളിങില്‍ ഐറിഷ് പടയെ എറിഞ്ഞൊതുക്കി തകര്‍പ്പന്‍ വിജയം ആഘോഷിക്കുകയായിരുന്നു. യൂകെ പര്യടനത്തിലെ ആദ്യ മല്‍സരത്തില്‍ അയര്‍ലാന്‍ഡിനെതിരേ 76 റണ്‍സിന്റെ മിന്നും വിജയമാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അയര്‍ലാന്‍ഡിനെതിരായ രണ്ട് ട്വന്റി മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടാനും ഇന്ത്യക്കായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപണര്‍മാരായ രോഹിത് ശര്‍മയുടെയും (97) ശിഖര്‍ ധവാന്റെയും (74) തകര്‍പ്പന്‍ വെടിക്കെട്ടില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 208 റണ്‍സ് അടിച്ചെടുത്തു.
മറുപടിയില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 132 റണ്‍സെടുക്കാനെ അയര്‍ലാന്‍ഡിന് കഴിഞ്ഞുള്ളൂ. 35 പന്തില്‍ അഞ്ച് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെ 60 റണ്‍സെടുത്ത ജെയിംസ് ഷാനോണാണ് അയര്‍ലാന്‍ഡിന്റെ ടോപ്‌സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് നാലും യുസ്‌വേന്ദ്ര ചഹാല്‍ മൂന്നും വിക്കറ്റ് വീഴ്ത്തി തിളങ്ങി. ജസ്പ്രിത് ബുംറയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.
നേരത്തെ, ഒന്നാം വിക്കറ്റില്‍ 160 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിതും ധവാനും ചേര്‍ന്നെടുത്തത്. 61 പന്തില്‍ എട്ട് ബൗണ്ടറിയും അഞ്ച് സിക്‌സറും ഉള്‍പ്പെടുന്നതാണ് രോഹിതിന്റെ വീരോഹിത ഇന്നിങ്‌സ്. 45 പന്ത് നേരിട്ട ധവാന്‍ അഞ്ച് വീതം സീക്‌സറും ബൗണ്ടറിയും കണ്ടെത്തി.
സുരേഷ് റെയ്‌ന (10), മഹേന്ദ്രസിങ് ധോണി (11), ക്യാപ്റ്റന്‍ വിരാട് കോലി (0) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യയും (6*) മനീഷ് പാണ്ഡെയും (0*) പുറത്താവാതെ നിന്നു. അയര്‍ലാന്‍ഡിനു വേണ്ടി പീറ്റര്‍ ചേസ് നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങി. കെവിന്‍ ഒബ്രെയ്‌ന് ഒരു വിക്കറ്റ് ലഭിച്ചു.

1
42368
Story first published: Thursday, June 28, 2018, 1:49 [IST]
Other articles published on Jun 28, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+