IND vs ENG: 300നെ 'പാട്ടിലാക്കി' ടീം ഇന്ത്യ, ഡബിള്‍ ഹാട്രിക്ക്- ചരിത്രത്തില്‍ ഇതാദ്യം
ഏകദിന ക്രിക്കറ്റില്‍ 300ന് മുകളില്‍ നേടുന്നത് ശീലമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും 300ന് മുകളില്‍ അടിച്ചെടുക്കാന്‍ വിരാട് കോലിക്കും സംഘത്തിനും സാധിച്ചു. ഏകദിനത്തില്‍ തുടര്‍ച്ചയായി ആറാമത്തെ കളിയിലാണ് ഇന്ത്യ 300ന് മുകളില്‍ വാരിക്കൂട്ടിയത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യ 300നെ 'പാട്ടിലാക്കിയത്'. അതിനു ശേഷം ഒരു കളിയില്‍പ്പോലും ഇന്ത്യ കൂട്ട് വിട്ടിട്ടില്ല. ഓസീസ് പര്യടത്തിലെ മൂന്ന് ഏകദിനങ്ങളില്‍ എട്ടിന് 308, ഒമ്പതിന് 338, അഞ്ചിന് 302 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ സ്‌കോറുകള്‍. അതിനു ശേഷം ഇന്ത്യ കളിച്ച ആദ്യ ഏകദിന പരമ്പര കൂടിയാണ് ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേയുള്ളത്. ആദ്യ കളിയില്‍ അഞ്ചു വിക്കറ്റിന് 317 റണ്‍സോടെയാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാമത്തെ കളിയില്‍ ആറു വിക്കറ്റിന് 336 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു. പക്ഷെ ഈ മല്‍സരത്തില്‍ ഇന്ത്യക്കു വിജയം പിടിച്ചെടുക്കാനായില്ല. ഒടുവില്‍ പരമ്പരയിലെ അവസാന കളിയില്‍ 329 റണ്‍സ് നേടിയ ഇന്ത്യ 300ല്‍ ഡബിള്‍ ഹാട്രിക്കും പൂര്‍ത്തിയാക്കി.
നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ മൂന്നു പേരുടെ ഫിഫ്റ്റികളാണ് ഇന്ത്യയെ ടോട്ടലിലെത്തിച്ചത്. മധ്യഓവറുകളില്‍ തുടര്‍ച്ചായി നാലു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ രക്ഷിച്ചത് റിഷഭ് പന്ത്-ഹാര്‍ദിക് പാണ്ഡ്യ ജോടിയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 99 റണ്‍സ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തു. 78 റണ്‍സോടെ പന്ത് ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ ഹാര്‍ദിക് 64 റണ്‍സ് നേടി. 62 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടക്കമായിരുന്നു പന്ത് 78 റണ്‍സെടുത്തത്. ഹാര്‍ദിക് 44 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടിച്ചു. ഓപ്പണര്‍ ശിഖര്‍ ധവാനാണ് (67) മറ്റൊരു പ്രധാന സ്‌കോറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications