Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ ഇന്ത്യന്‍ വനിതകളെ തകര്‍ത്ത് ഇംഗ്ലണ്ട്... ആതിഥേയരുടെ തോല്‍വി 41 റണ്‍സിന്

ഇന്ത്യന്‍ വനിതകളെ തകര്‍ത്ത് ഇംഗ്ലണ്ട് | Oneindia Malayalam

ഗുവാഹത്തി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ആതിഥേയരായ ഇന്ത്യക്ക് തോല്‍വി. ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ട് മികവിനു മുന്നില്‍ 41 റണ്‍സിനാണ് ആതിഥേയരുടെ തകര്‍ച്ച. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. നേരത്തെ, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 1-2ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.

india

ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ തന്നെ മികച്ച തുടക്കം നല്‍കിയപ്പോള്‍ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 160 റണ്‍സ് അടിച്ചെടുത്തു. 57 പന്തില്‍ ഒമ്പത് ബൗണ്ടറിയോടെ 62 റണ്‍സെടുത്ത വിക്കറ്റ്കീപ്പര്‍ ടാമ്മി ബിയുമോണ്ടാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ ഹേതര്‍ നൈറ്റ് (40), ഡാനിയേല വയാറ്റ് (35) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

മറുപടിയില്‍ മുന്നേറ്റനിര നിരാശപ്പെടുത്തിയപ്പോള്‍ വാലറ്റനിര ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 119 റണ്‍സെടുക്കാനെ ആതിഥേയര്‍ക്ക് കഴിഞ്ഞുള്ളൂ. പുറത്താവാതെ 21 പന്തില്‍ നാല് ബൗണ്ടറിയോടെ 23 റണ്‍സെടുത്ത ഷിക പാണ്ഡെയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. പരമ്പരയിലെ രണ്ടാം ടി20 വ്യാഴാഴ്ച അരങ്ങേറും.

Story first published: Monday, March 4, 2019, 16:01 [IST]
Other articles published on Mar 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+