For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കംഗാരുക്കള്‍ക്ക് തട്ടകത്തിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ നാണംകെട്ട് ഓസീസ്

പെര്‍ത്ത്: ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ കഷ്ടക്കാലത്തിന് അയവില്ല. പാകിസ്താനെതിരേ യുഎഇയില്‍ തകര്‍ന്നടിഞ്ഞ ഓസീസിന് സ്വന്തം നാട്ടിലും രക്ഷയില്ലാതായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഓസീസ് തകര്‍ന്നടിയുകയായിരുന്നു. ഒന്നാം ഏകദിനത്തില്‍ 124 പന്തും ആറ് വിക്കറ്റും ബാക്കിനില്‍ക്കേയാണ് സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക ഓസീസിനെ തരിപ്പണമാക്കിയത്.

തകര്‍ന്നടിഞ്ഞ് ഓസീസ് ബാറ്റിങ്‌നിര, നാണക്കേട്

തകര്‍ന്നടിഞ്ഞ് ഓസീസ് ബാറ്റിങ്‌നിര, നാണക്കേട്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് സ്വന്തം തട്ടകത്തില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പേസ് ആക്രമണത്തിനു മുന്നില്‍ കളിമറന്ന കംഗാരുക്കള്‍ 38.1 ഓവറില്‍ 152 റണ്‍സിന് കൂടാരം കയറുകയായിരുന്നു. 21 വര്‍ഷത്തെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഹോംഗ്രൗണ്ടില്‍ ഓസീസിന്റ ഏറ്റവും മോശം ടീം ടോട്ടല്‍ കൂടിയാണിത്. 1997ലാണ് അവസാനമായി ചെറിയ ടോട്ടലില്‍ സ്വന്തം തട്ടകത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ ഓസീസ് പുറത്തായത്. അന്ന് 125 റണ്‍സിന് ഓസീസ് ഓള്‍ഔട്ടാവുകയായിരുന്നു.

അരലക്ഷം കാണികള്‍ക്കു മുന്നില്‍ സന്ദര്‍ശകരുടെ പേസാക്രമണം

അരലക്ഷം കാണികള്‍ക്കു മുന്നില്‍ സന്ദര്‍ശകരുടെ പേസാക്രമണം

53,781 കാണികളാണ് ഓസീസ്-ദക്ഷിണാഫ്രിക്ക പോരാട്ടം കാണാനായി പെര്‍ത്തിലെത്തിയത്. എന്നാല്‍, സ്വന്തം ടീമിന്റെ ദയനീയ തകര്‍ച്ച കാണാനായിരുന്നു ഇവരുടെ വിധി. ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തിനു മുന്നില്‍ ഓസീസ് ബാറ്റിങ്‌നിര പൊരുതാന്‍ പോലും മറന്നുപോയി. പേസര്‍മാരായ ആന്‍ഡിലെ പെഹ്ലുക്‌വായോ മൂന്നും ഡെയ്ല്‍ സ്‌റ്റെയ്ന്‍, ലുന്‍ഗി എന്‍ഗിഡി, സ്പിന്നര്‍ ഇംറാന്‍ താഹിര്‍ എന്നിവര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയില്‍ തിളങ്ങി.

നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍ (34), അലെക്‌സ് കാരി (33) എന്നിവരാണ് ഓസീസ് നിരയിലെ പ്രധാന സ്‌കോറര്‍മാര്‍. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 5 ഉം ഗ്ലെന്‍ മാക്‌സ്‌വെല്‍ 11 ഉം റണ്‍സെടുത്ത് പുറത്തായി.

 അനായാസം ദക്ഷിണാഫ്രിക്ക, കേമനായി സ്റ്റെയ്ന്‍

അനായാസം ദക്ഷിണാഫ്രിക്ക, കേമനായി സ്റ്റെയ്ന്‍


മറുപടിയില്‍ 29.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ക്വിന്റണ്‍ ഡികോക്ക് (47), റീസ ഹെന്‍ഡ്രിക്‌സ് (44), എയ്‌ഡെന്‍ മാര്‍ക്രാം (36), ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസ് (10*) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ വിജയം അനായാസമാക്കിയത്. ഓസീസിനു വേണ്ടി മാര്‍കസ് സ്‌റ്റോയ്‌നിസ് മൂന്നു വിക്കറ്റും നെയ്ല്‍ ഒരു വിക്കറ്റും വീഴ്ത്തി. വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. ഏഴ് ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഡെയ്ല്‍ സ്റ്റെയ്‌നാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ രണ്ടാം ഏകദിനം

Story first published: Sunday, November 4, 2018, 16:30 [IST]
Other articles published on Nov 4, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+