IPL 2021: ഹാട്രിക് ക്യാപ്റ്റന്‍, സിക്‌സര്‍, ജയം... രോഹിത്തിനെ കാത്ത് റെക്കോര്‍ഡുകളുടെ 'ആറാട്ട്'
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍സി റെക്കോര്‍ഡുള്ള മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പുതിയ സീസണിലും മിന്നുന്ന പ്രകടനത്തിന് കച്ചമുറുക്കുകയാണ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ശ്രേയസ് അയ്യരുടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്താണ് മുംബൈ തങ്ങളുടെ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടത്.
വരാനിരിക്കുന്ന 14ാം സീസണിലും കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയില്‍ തന്നെ ഹിറ്റ്മാനും സംഘവുമുണ്ട്. ക്യാപ്‌നെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ചില വമ്പന്‍ റെക്കോര്‍ഡുകള്‍ പുതിയ സീസണില്‍ രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഹാട്രിക് കിരീടം
ഐപിഎല്ലിന്റെ 13 വര്‍ഷത്തെ ചരിത്രത്തില്‍ ഹാട്രിക് കിരീടം ഏറ്റുവാങ്ങിയ ആദ്യ ക്യാപ്റ്റനെന്ന അവിസ്മരണീയ റെക്കോര്‍ഡിന് അരികിലാണ് രോഹിത്. തുടര്‍ച്ചയായ മൂന്നാമത്തെ ട്രോഫിയാണ് മുംബൈ ഇത്തവണ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഡിസിയെയും തൊട്ടുമമ്പത്തെ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും തകര്‍ത്തായിരുന്നു മുംബൈയുടെ കിരീടധാരണം. ഇതോടെ തുടര്‍ച്ചയായി രണ്ടു തവണ ട്രോഫി നേടിയ സിഎസ്‌കെ നായകന്‍ എംഎസ് ധോണിയുടെ (2010, 11) റെക്കോര്‍ഡിനൊപ്പവും രോഹിത് എത്തിയിരുന്നു. ഇനി ധോണിക്കു പോലും സാധിക്കാത്ത ഹാട്രിക് കിരീടമാണ് രോഹിത്തിന്റെ സ്വപ്‌നം. മുംബൈയുടെ ഇതുവരെയുള്ള അഞ്ചു കിരീടങ്ങളും അദ്ദേഹത്തിന്റ കീഴില്‍ തന്നെയായിരുന്നു.

കൂടുതല്‍ സിക്‌സര്‍
ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സറുകളടിച്ച മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. നിലവിലെ സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ് മൂന്നാമത്. 204 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം നേടിയത് 216 സിക്‌സറുകളാണ്. രോഹിത്താവട്ടെ 200 മല്‍സരങ്ങളില്‍ നിന്നും 213 സിക്‌സറുകളടിച്ചു കഴിഞ്ഞു.
ഏപ്രില്‍ ഒമ്പതിന് നടക്കാനിരിക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ആര്‍സിബിക്കെതിരേ നാലു സിക്‌സറുകള്‍ നേടിയാല്‍ ധോണിയെ പിന്തള്ളി അദ്ദേഹം മൂന്നാമതെത്തും. ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുള്ള ആര്‍സിബിയുടെ എബി ഡിവില്ലേയഴ്‌സിന്റെ (235 സിക്‌സര്‍) റെക്കോര്‍ഡിലും രോഹിത്തിനു നോട്ടമുണ്ടാവും.

കൂടുതല്‍ വിജയം
ഐപിഎല്ലില്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടിയ രണ്ടാമത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡിനും അരികിലാണ് രോഹിത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ നായകന്‍ ഗൗതം ഗംഭീറാണ് എലൈറ്റ് ലിസ്റ്റില്‍ നിലവിലെ രണ്ടാമന്‍. 129 മല്‍സരങ്ങളില്‍ നിന്നും 71 വിജയങ്ങളാണ് ഗംഭീറിനു നേടാനായത്. രണ്ടു ഐപിഎല്‍ ട്രോഫികളും ഇതില്‍പ്പെടുന്നു. രോഹിത്താവട്ടെ 116 മല്‍സരങ്ങളില്‍ 68 വിജയങ്ങളാണ് നേടിയത്. നാലു വിജയങ്ങള്‍ കൂടി നേടാനായാല്‍ ഗംഭീറിനെ ഹിറ്റ്മാന്‍ പിന്നിലാക്കും. നിലവില്‍ ഐപിഎല്ലില്‍ ഏറ്റവുമുയര്‍ന്ന വിജയശരാശരിയുള്ള ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്.

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍
ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളടിച്ച ലോകത്തിലെ ഏക താരവും ഏറ്റവുമുയര്‍ന്ന സ്‌കോറിന് അവകാശിയുമായ രോഹിത് ഐപിഎല്ലിലെ ഏറ്റവുമുയര്‍ന്ന സ്‌കോറും തന്റെ പേരിലാക്കിയാല്‍ അദ്ഭുതപ്പെടാനില്ല. എന്നാല്‍ ഹിറ്റ്മാനു ഇതിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും. നിലവില്‍ ഐപിഎല്ലിലെ ഉയര്‍ന്ന സ്‌കോര്‍ ക്രിസ് ഗെയ്‌ലിനു അവകാശപ്പെട്ടതാണ്. 2013ലായിരുന്നു പൂനെ വാരിയേഴ്‌സിനെതിരേ ആര്‍സിബിക്കായി 175 റണ്‍സ് വാരിക്കൂട്ടി ഗെയ്ല്‍ ചരിത്രം കുറിച്ചത്. വെറും 66 ബോളില്‍ 17 സിക്‌സറുകളും 13 ബൗണ്ടറികളുമുള്‍പ്പെടെയായിരുന്നു ഇത്.

കൂടുതല്‍ റണ്‍സ്/ സെഞ്ച്വറി
ഐപിഎല്ലിന്റെ ഒരു സീസണില്‍ കൂടുതല്‍ റണ്‍സ്/ കൂടുതല്‍ സെഞ്ച്വറി തുടങ്ങിയ റെക്കോര്‍ഡുകളും രോഹിത് നോട്ടമിടുന്നുണ്ടാവും. നിലവില്‍ ആര്‍സിബി നായകന്‍ വിരാട് കോലിയുടെ പേരിലാണ് ഈ രണ്ടു റെക്കോര്‍ഡുകളും. 2016ലെ ഐപിഎല്ലിലായിരുന്നു നാലു സെഞ്ച്വറികളടക്കം 973 റണ്‍സ് കോലി അടിച്ചെടുത്ത് റെക്കോര്‍ഡിട്ടത്. പ്രഹരശേഷി വിലയിരുത്തുമ്പോള്‍ ഈ റെക്കോര്‍ഡ് മറികടക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരം കൂടിയാണണ് രോഹിത്.

6000 റണ്‍സ്
ഐപിഎല്ലില്‍ 6000 റണ്‍സെന്ന റെക്കോര്‍ഡും പുതിയ സീസണില്‍ രോഹിത് തന്റെ പേരിലാക്കിയേക്കും. ഇതിനായി 730 റണ്‍സ് അടുത്ത സീസണില്‍ ഹിറ്റ്മാന് നേടേണ്ടതുണ്ട്. ഇതുവരെ 200 മല്‍സരങ്ങളില്‍ നിന്നായി 42 പ്ലസ് ശരാശരിയില്‍ 5230 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. 2013ലെ ഐപിഎല്ലിലായിരുന്നു അദദ്ദേഹം കൂടുതല്‍ റണ്‍സ് നേടിയത് (19 മല്‍സരങ്ങളില്‍ നിന്നും 538 റണ്‍സ്).
ഒരു സീസണില്‍ കൂടുതല്‍ റണ്‍സെന്ന സ്വന്തം റെക്കോര്‍ഡ് തന്നെ തിരുത്തിയാല്‍ മാത്രമേ രോഹിത്തിന് ഐപിഎല്ലില്‍ 6000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാന്‍ കഴിയുകയുള്ളൂ. നിലവില്‍ ആര്‍സിബി നായകന്‍ വിരാട് കോലിയാണ് 6000 റണ്‍സിന് ഏറ്റവും അരികിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications