'ഇതില്‍ ആരാണ് ശരിക്കും ഞാന്‍', ഒമ്പത് അപരന്മാരോടൊപ്പം കോലി, ചിത്രം വൈറല്‍

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്ക് പിന്നാലെ വിശ്രമത്തില്‍ പോയിരിക്കുകയാണ് വിരാട് കോലി. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും അദ്ദേഹം കളിക്കുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാവും ഇന്ത്യന്‍ ടീമിലേക്ക് അദ്ദേഹം മടങ്ങിയെത്തുക. നാട്ടിലേക്ക് മടങ്ങിയ കോലി ഇപ്പോള്‍ ട്വിറ്ററിലും ഇന്‍സ്റ്റ്ഗ്രാമിലും പങ്കുവെച്ചിരിക്കുന്ന ചിത്രം വൈറലായിരിക്കുകയാണ്. തന്റെ ഒമ്പത് അപന്മാര്‍ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് കോലി പങ്കുവെച്ചത്. ഇതില്‍ ആരാണ് ഒറിജിനല്‍ എന്ന് കണ്ടുപിടിക്കൂ എന്ന ചോദ്യവും ആരാധകര്‍ക്ക് മുന്നിലേക്ക് കോലി നല്‍കിയിട്ടുണ്ട്.
പലപ്പോഴും ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ കോലിയുടെ അപരന്മാര്‍ ഗ്യാലറിയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അവരെയെല്ലാം ഒരുമിച്ച് കൂട്ടിയാണ് കോലി ഇത്തരമൊരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരേ വേഷത്തില്‍ എല്ലാവരും എത്തിയതോടെ ഒറ്റനോട്ടത്തില്‍ ശരിക്കുള്ള കോലിയേതാണെന്ന് കണ്ടെത്താന്‍ അല്‍പ്പം പ്രയാസം തന്നെയാണ്. കോലിയുടെ അതേ ഹെയര്‍സ്‌റ്റൈലിലാണ് എല്ലാവരും എത്തിയതും. എന്തായാലും കോലിയുടെ അപരന്മാരുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

പല പ്രമുഖരും കോലിയുടെ ചിത്രത്തിന് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം ഈ ചിത്രം ചര്‍ച്ചാ വിഷയമായെന്ന് പറയാം. പലരും കോലിയാണെന്ന് പറഞ്ഞ് തിരഞ്ഞെടുത്ത് അപരനെയാണ്. എല്ലാവരെയും കാണാന്‍ ഏറെക്കുറെ ഒരുപോലെ ഉള്ളതിനാല്‍ ആരാധകര്‍ക്ക് മുന്നില്‍ വലിയ ചലഞ്ചായി ഇത് മാറിയിരിക്കുകയാണെന്ന് പറയാം.
വിരാട് കോലിയോടുള്ള കടുത്ത ആരാധന കൊണ്ട് കോലിയുടെ രൂപ സാദൃശ്യത്തിലേക്കെത്തിയവരാണ് കൂടുതലും. കോലിയുടെ അതേ ഹെയര്‍സ്‌റ്റൈലും ശരീര ഭാഷയും പിന്തുടരാന്‍ ഇവരെല്ലാം ശ്രമിക്കാറുണ്ട്. ഒരു തവണ കോലിയുടെ രൂപ സാദൃശ്യമുള്ളയാളെ ഗ്യാലറിയില്‍ കണ്ട് കോലി തന്നെ ഞെട്ടിപ്പോയി. യഥാര്‍ത്ഥ കോലിയല്ലെന്ന് ആരും പറയില്ല. അത്രത്തോളം സാദൃശ്യം ഈ അപരനുമായിട്ടുണ്ട്.

ഇന്ത്യയുടെ നായകസ്ഥാനം കോലി ഒഴിഞ്ഞെങ്കിലും ഇപ്പോഴും അദ്ദേഹം രാജാവാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണമുള്ള കോലിക്ക് ഇന്ത്യയില്‍ മാത്രമല്ല പുറത്തും വലിയ ആരാധക പിന്തുണയുണ്ട്. ആധുനിക താരങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരം വിരാട് കോലിയാണെന്ന് പറയാം. സൂപ്പര്‍ താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരി കോലിക്ക് മാത്രമാണ്.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വിരാട് കോലിയുടെ 100ാമത്തെ ടെസ്റ്റ് മത്സരമാണ്. ഏറെ നാളുകളായി സെഞ്ച്വറി നേടാനാവാതെ പ്രയാസപ്പെടുന്ന കോലിയുടെ സെഞ്ച്വറി പ്രകടനം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. 2019ല്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലാണ് കോലിയുടെ അവസാന സെഞ്ച്വറി പിറന്നത്. ഇത്തവണ ശ്രീലങ്കന്‍ പരമ്പരയിലെ ഒരു മത്സരം പിങ്ക് ബോള്‍ ടെസ്റ്റാണ്. അതുകൊണ്ട് തന്നെ കോലിയുടെ സെഞ്ച്വറി തന്നെയാണ് എല്ലാവരും സ്വപ്‌നം കാണുന്നത്. സമീപകാലത്ത് കോലിയുടെ ബാറ്റിങ് പ്രതീക്ഷക്കൊത്തുയരാത്തതില്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications