ക്യാപ്റ്റന്‍ 'രോ', ബിസിസിഐ അവസാനം നല്ല തീരുമാനമെടുത്തു- ഹിറ്റ്മാന്‍ നായകനായതില്‍ ഫാന്‍സ് ഹാപ്പി
ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി കളിച്ച ആദ്യ സന്നാഹ മല്‍സരത്തില്‍ വെടിക്കെട്ട് താരം രോഹിത് ശര്‍മയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കിയതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. ഇന്ത്യന്‍ ഇലവനെ നയിക്കുന്നത് ഹിറ്റ്മാനാണെന്നു അറിഞ്ഞതോടെ ട്വിറ്ററിലൂടെ നിരവധി ഫാന്‍സാണ് ഈ തീരുമാനത്തെ അഭിനന്ദിക്കുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തത്.
ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവരില്ലാതെയായിരുന്നു ഇന്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ഇതോടെയാണ് നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനായ രോഹിത്തിനു ടീമിനെ നയിക്കാന്‍ നറുക്കുവീണത്. ടോസ് ലഭിച്ച അദ്ദേഹം ബാറ്റിങും തിരഞ്ഞെടുത്തിരുന്നു. ട്വിറ്ററിലെ ചില പ്രതികരണങ്ങള്‍ നമുക്കൊന്നു നോക്കാം.

ടോസ് എങ്ങനെ നേടി?
ഈ മല്‍സരത്തില്‍ ഇന്ത്യ എങ്ങനെയാണ് ടോസ് നേടിയതെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. സൂക്ഷിച്ച് വായിച്ചപ്പോഴാണ് അതു രോഹിത് ശര്‍മയ്ക്കാണ് ലഭിച്ചതെന്നു മനസ്സിലായത് എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ടോസ് ഭാഗ്യം കുറവായ വിരാട് കോലിയുടെ പേര് പരാമര്‍ശിക്കാതെയാണ് വാക്കുകള്‍ക്കിടയിലൂടെ യൂസര്‍ പരിഹാസരൂപേണ ഇങ്ങനെ കുറിച്ചത്.

ബിസിസിഐ നല്ല തീരുമാനമെടുത്തു
ക്യാപ്റ്റന്‍ഷിപ്പിലെ രാജാവ് ഹിറ്റ്മാന്‍ രോഹിത് ശര്‍മ. ഓള്‍ ദി ബെസ്റ്റ് തലൈവ, അവസാനം ബിസിസിഐ നല്ലൊരു തീരുമാനം എടുത്തിരിക്കുന്നു എന്നായിരുന്നു മറ്റൊരു യൂസറൂടെ പ്രതികരണം.
കോലിക്കു പകരം ക്യാപ്റ്റന്‍സിയില്‍ മികച്ച റെക്കോര്‍ഡുള്ള രോഹിത്തിനെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെങ്കിലും നായകനാക്കണമെന്ന് അടുത്ത കാലത്തായി പലരും ആവശ്യപ്പെട്ടിരുന്നു.

ക്യാപ്റ്റന്‍ രോ
ക്യാപ്റ്റന്‍ രോയെന്നായിരുന്നു ഒരു യൂസര്‍ രോഹിത് ശര്‍മയെ ഇന്ത്യന്‍ നായകനാക്കിയതിനെക്കുറിച്ച് കുറിച്ചത്.
ഇതു നയിക്കാനുള്ള സമയാണെന്നായിരുന്നു രോഹിത്തിന്റെ ഫോട്ടോയ്‌ക്കൊപ്പം മറ്റൊരു യൂസറുടെ പ്രതികരണം.
നല്ല ടീം, അവസാനം രോഹിത്തിനെ ടെസ്റ്റിലും ക്യാപ്റ്റനായി കണ്ടിരിക്കുകയാണ്. ജഡ്ഡു, അക്ഷര്‍ ജോടി ഒരുമിച്ച് കളിക്കുന്നു. ഡോണ്‍ ശര്‍ദ്ദുല്‍ ഠാക്കൂറും ടീമില്‍ എന്നാണ് മറ്റൊരു യൂസര്‍ കുറിച്ചത്.
വൗ, രോഹിത് ശര്‍മ ക്യാപ്റ്റനെന്നു കൈയടിക്കുന്ന ഇമോജിയോടു കൂടി മറ്റൊരു യൂസര്‍ അഭിനന്ദിച്ചു.

ബാറ്റിങില്‍ തിളങ്ങാനായില്ല
വെള്ളക്കുപ്പായത്തില്‍ ആദ്യമായി ഇന്ത്യയെ നയിച്ച രോഹിത് പക്ഷെ ഒന്നാമിന്നിങ്‌സില്‍ കാര്യമായ സംഭാവന നല്‍കാനാവാതെ പുറത്തായി. വെറും ഒമ്പത് റണ്‍സ് മാത്രമാണ് അദ്ദേഹമെടുത്തത്. ഇതിനു വേണ്ടി 33 ബോളുകളും വേണ്ടി വന്നു. തന്റെ പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായി വളരെ വേഗം കുറഞ്ഞ ഇന്നിങ്‌സായിരുന്നു രോഹിത് കളിച്ചത്.
രോഹിത്- മായങ്ക് അഗര്‍വാള്‍ ജോടിയായിരുന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. മായങ്ക് 35 ബോളില്‍ ആറു ബൗണ്ടറികളോടെ 28 റണ്‍സെടുത്തു പുറത്തായപ്പോള്‍ രോഹിത് മറുവശത്ത് റണ്ണെടുക്കാന്‍ പാടുപെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications