Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WORLD CUP: ഗ്രൂപ്പുകളില്‍ തീപാറും, സ്‌പെയിനും ജര്‍മനിയും നേര്‍ക്കുനേര്‍, സമ്പൂര്‍ണ്ണ വിവരമിതാ

1

ദോഹ: ലോകം കാത്തിരുന്ന ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. 32 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ നാല് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പും ഒന്നിനൊന്ന് ശക്തമായതിനാല്‍ പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്. രാത്രി 12.30, വൈകീട്ട് 3.30, 6.30, 9.30 എന്നിങ്ങനെയാണ് മത്സരത്തിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. നവംബര്‍ 21നാണ് ലോകകപ്പിന്റെ കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. ആദ്യ ദിനം സെനഗല്‍ - ഹോളണ്ട്, ഇംഗ്ലണ്ട് - ഇറാന്‍ മത്സരങ്ങളുമുണ്ട്.

ഗ്രൂപ്പുകളെ അടുത്തറിയാം

ഗ്രൂപ്പുകളെ അടുത്തറിയാം

ഗ്രൂപ്പ് എ-ഖത്തര്‍, ഇക്വഡോര്‍, സെനഗല്‍, നെതര്‍ലന്‍ഡ്‌സ്

ഗ്രൂപ്പ് ബി- ഇംഗ്ലണ്ട്, ഇറാന്‍, യുഎസ്എ, യൂറോ പ്ലേ ഓഫ് ടീം (യുക്രൈന്‍, വെയ്ല്‍സ്, സ്‌കോട്ട്‌ലന്‍ഡ് ടീമുകളിലൊന്ന്)

ഗ്രൂപ്പ് സി- അര്‍ജന്റീന, സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട്

ഗ്രൂപ്പ് ഡി- ഫ്രാന്‍സ്, ഐസി പ്ലേ ഓഫ് 1 ( യുഎഇ, ഓസ്‌ട്രേലിയ, പെറു എന്നീ ടീമുകളിലൊന്ന്) ഡെന്‍മാര്‍ക്ക്, ടുണീഷ്യ

ഗ്രൂപ്പ് ഇ-സ്‌പെയിന്‍, ജര്‍മനി, ജപ്പാന്‍, ഐസി പ്ലേ ഓഫ് 2 (കോസ്റ്റാറിക്ക, ന്യൂസീലന്‍ഡ് ടീമുകളിലൊന്ന്)

ഗ്രൂപ്പ് എഫ്- ബ്രസീല്‍, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍

ഗ്രൂപ്പ് എച്ച്- പോര്‍ച്ചുഗല്‍, ഘാന, ഉറുഗ്വേ, കൊറിയ റിപ്പബ്ലിക്

ഗ്രൂപ്പ് ഇ മരണ ഗ്രൂപ്പ്

ഗ്രൂപ്പ് ഇ മരണ ഗ്രൂപ്പ്

ഗ്രൂപ്പ് ഇയെയാണ് മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കാനാവുക. കരുത്തരായ സ്‌പെയിനും ജര്‍മനിയും നേര്‍ക്കുനേര്‍ എത്തുന്നുവെന്നതാണ് ഇൗ ഗ്രൂപ്പിനെ ശക്തമാക്കുന്നത്. രണ്ട് ടീമുകളും ലോക ഫുട്‌ബോളിലെ വമ്പന്മാരാണ്. വമ്പന്മാരായ രണ്ട് ടീമുകളിലും നിരവധി സൂപ്പര്‍ താരങ്ങളും അണിനിരക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വമ്പന്‍ പോരാട്ടം പ്രതീക്ഷിക്കാം. അട്ടിമറി വീരന്മാരായ ജപ്പാനും ഗ്രൂപ്പിലുണ്ടെന്നത് ഈ രണ്ട് വമ്പന്മാര്‍ക്കും വലിയ ഭീഷണിയാണ്. നവംബര്‍ 27നാണ് ആരാധകര്‍ കാത്തിരിക്കുന്ന സ്‌പെയിന്‍ - ജര്‍മനി മത്സരം.

ഖത്തറില്‍ മിന്നിക്കാന്‍ മെസ്സിയും റോണോയും

ഖത്തറില്‍ മിന്നിക്കാന്‍ മെസ്സിയും റോണോയും

ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരുടെ അവസാന ഫുട്‌ബോള്‍ ലോകകപ്പെന്ന നിലയിലാണ് ഖത്തര്‍ ലോകകപ്പിന് പ്രാധാന്യം ലഭിക്കുന്നത്. രണ്ട് പേര്‍ക്കും ഇനിയൊരു ലോകകപ്പിനുള്ള ബാല്യമുണ്ടായേക്കില്ല. അതുകൊണ്ട് തന്നെ രണ്ട് താരങ്ങളുടെയും ആറാട്ട് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെടുന്ന മെസ്സിയുടെ അര്‍ജന്റീനക്ക് കാര്യങ്ങള്‍ എളുപ്പമല്ല. മെക്‌സിക്കോ, പോളണ്ട് എന്നിവര്‍ അട്ടിമറി വീരന്മാരാണ്. അതുകൊണ്ട് തന്നെ വമ്പന്‍ പോരാട്ടം ഇവര്‍ക്ക് നേരിടേണ്ടി വരും. സൗദി അറേബ്യ അത്ഭുതം സൃഷ്ടിക്കാനുള്ള സാധ്യത കുറവാണ്. നവംബര്‍ 23ന് സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.

നവംബര്‍ 24നാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. ഘാനയാണ് പോര്‍ച്ചുഗലിന്റെ ആദ്യ എതിരാളികള്‍. ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്‍, ഘാന, ഉറുഗ്വേ, കൊറിയോ റിപ്പബ്ല് എന്നിവരാണ് ഉള്‍പ്പെടുന്നത്. ഇതില്‍ ഘാനയും ഉറുഗ്വേയും പോര്‍ച്ചുഗലിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവര്‍ തന്നെയാണ്.

ബ്രസീലിനും എളുപ്പമല്ല

ബ്രസീലിനും എളുപ്പമല്ല

വലിയ ആരാധകരുള്ള ബ്രസീലിന് ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. കിരീട മോഹവുമായി ഇറങ്ങുന്ന കാനറികള്‍ക്ക് സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നിവരാണ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. ഇവരെല്ലാം ബ്രസീലിന്റെ വഴി മുടക്കാന്‍ കെല്‍പ്പുള്ളവരാണ്. നവംബര്‍ 25ന് സെര്‍ബിയക്കെതിരേയാണ് ബ്രസീലിന്റെ ആദ്യ മത്സരം. നെയ്മറും കുട്ടീഞ്ഞോയും ജെസ്യൂസുമെല്ലാം ഉള്‍പ്പെടുന്ന ബ്രസീല്‍ ഖത്തറില്‍ കിരീടം ഉയര്‍ത്താന്‍ സാധ്യത കല്‍പ്പിക്കുന്നവരിലെ മുന്‍ നിരക്കാരാണ്.

ചാമ്പ്യന്‍ നിരയായി ഫ്രാന്‍സ്

ചാമ്പ്യന്‍ നിരയായി ഫ്രാന്‍സ്

കരുത്തരുടെ നിരയായ ഫ്രാന്‍സ് നിലവിലെ ചാമ്പ്യന്മാരായാണ് ഖത്തറിലേക്കെത്തുന്നത്. ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെടുന്ന ഫ്രാന്‍സിന് കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാണെന്ന് പറയാം. ഡെന്‍മാര്‍ക്ക്, ടുണീഷ്യ എന്നിവരാണ് എതിരാളികളായി എത്തുന്നത്. പോഗ്ബയും ഗ്രീസ്മാനും എംബാപ്പെയുമെല്ലാം ഉള്‍പ്പെടുന്ന ഫ്രാന്‍സ് നിര ഇത്തവണയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവര്‍ തന്നെയാണ്. ഗ്രൂപ്പില്‍ വലിയ വെല്ലുവിളി ഫ്രാന്‍സ് നേരിടാന്‍ സാധ്യത വളരെ കുറവാണ്.

Story first published: Saturday, April 2, 2022, 9:07 [IST]
Other articles published on Apr 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+