പാകിസ്താനെതിരേ ഇന്ത്യയുടെ പ്രധാന ആയുധം... വെളിപ്പെടുത്തി കോച്ച്, അവരുടെ വീക്ക്‌നെസും അത് തന്നെ!!
ലണ്ടന്‍: ലോകകപ്പില്‍ ഞായറാഴ്ച ചിരവൈരികളായ പാകിസ്താനെതിരേ നടക്കാനിരിക്കുന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ മികച്ച ജയം കൊയ്യാന്‍ തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. മഴയെത്തുടര്‍ന്നു ന്യൂസിലാന്‍ഡിനെതിരേയുള്ള കഴിഞ്ഞ മല്‍സരം ഉപേക്ഷിക്കപ്പെട്ടതോടെ പാകിസ്താനവുമായുള്ള അടുത്ത കളി ഇന്ത്യക്കു കൂടുതല്‍ നിര്‍ണായകമാണ്.
ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും മികച്ച വിജയം കൊയ്യാന്‍ ഇന്ത്യക്കായിരുന്നു. ദക്ഷിണാഫ്രിക്കയെയും നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെയുമാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. പാകിസ്താനെതിരേ മഴ വില്ലനാവില്ലെന്ന പ്രതീക്ഷയിലാണ് ആരാധകരും നായകന്‍ വിരാട് കോലിയും. പാകിസ്താനെതിരേ ഇന്ത്യയുടെ പ്രധാന ആയുധത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഫീല്‍ഡിങ് കോച്ചായ ആര്‍ ശ്രീധര്‍.

ഫീല്‍ഡിങ് മുഖ്യ ആയുധം
പാകിസ്താനെതിരേ ഫീല്‍ഡിങായിരിക്കും ഇന്ത്യയുടെ പ്രധാന ആയുധങ്ങളിലൈാന്നെന്ന് ശ്രീധര്‍ പറഞ്ഞു. ഈ മല്‍സരത്തില്‍ ക്യാച്ചുകളും റണ്ണൗട്ട് അവസരങ്ങളും പാഴാക്കാതിരിക്കാന്‍ ഇന്ത്യ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാകിസ്താന്റെ പ്രധാന വീക്ക്‌നെസുകളിലൊന്നാണ് ഫീല്‍ഡിങ്. ഈ ലോകകപ്പിലും അവര്‍ ഫീല്‍ഡിങില്‍ പിഴവുകള്‍ വരുത്തിയിരുന്നു. ഓസീസിനോടു തോറ്റ തൊട്ടുമുമ്പത്തെ കളിയില്‍ ആരോണ്‍ ഫിഞ്ചിന്റെ നിര്‍ണായക ക്യാച്ച് കൈവിട്ടതാണ് പാക് തോല്‍വിയുടെ പ്രധാന കാരണം.

ഫീല്‍ഡിങ് വളരെ നിര്‍ണായകം
പാകിസ്താനെതിരായ മല്‍സരത്തില്‍ മാത്രമല്ല ലോകകപ്പിലെ മറ്റു മല്‍സരങ്ങളിലും ഇന്ത്യയെ സംബന്ധിച്ചു ഫീല്‍ഡിങ് വളരെ നിര്‍ണായകമാണെന്ന് ശ്രീധര്‍ ചൂണ്ടിക്കാട്ടി.
ഓസീസിനെതിരേയുള്ള മല്‍സരത്തില്‍ വമ്പന്‍ സ്‌കോര്‍ നേടിയിട്ടും ഫീല്‍ഡിങില്‍ പിഴവുകളൊന്നും വരുത്താതെ ഇന്ത്യ നല്ല പ്രകടനം പുറത്തെടുത്തു. ഇനിയുള്ള മല്‍സരങ്ങളിലും ഇതേ നിലവാരത്തിലുള്ള ഫീല്‍ഡിങിലൂടെ എതിര്‍ ടീമിനെ ഇന്ത്യ പിന്നിലാക്കണം. അവരില്‍ നിന്നും അതുപോലെയുള്ള പ്രകടനം ഇന്ത്യ പ്രതീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദമാക്കി.

നേരിട്ടുള്ള ത്രോ
മല്‍സരത്തില്‍ നേരിട്ടുള്ള ത്രോയിലൂടെ എതിര്‍ ബാറ്റ്‌സ്മാനെ റണ്ണൗട്ടാക്കുന്നതില്‍ ഇന്ത്യ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ശ്രീധര്‍ പറയുന്നു. പരിശീലന സെഷനില്‍ ഇക്കാര്യത്തില്‍ ഏറെ സമയം പരിശീലനം നടത്താറുണ്ട്.
ഒരു കളിയില്‍ നേരിട്ടുള്ള മൂന്നോ, നാലോ നേരിട്ടുള്ള ത്രോയില്‍ ഒന്നെങ്കിലും ലക്ഷ്യം കണ്ടാല്‍ അത് വലിയ കാര്യം തന്നെയാണ്. എന്നാല്‍ ഓസീസിനെതിരേ ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 10 ത്രോയില്‍ ഒന്നു മാത്രമാണ് നേരിട്ടുള്ള സ്റ്റംപില്‍ പതിച്ചത്. ചില ദിവസങ്ങളില്‍ മൂന്നു മുതല്‍ അഞ്ചെണ്ണം വരെ സ്റ്റംപില്‍ കൊള്ളാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications