Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകം അവസാനിച്ചത് പോലെ തോന്നി!! അത് സംഭവിച്ചത് 2014ല്‍... കോലിയുടെ വെളിപ്പെടുത്തല്‍

ഇന്‍ഡോര്‍: കരിയറിന്റെ ഒരു ഘട്ടത്തില്‍ താന്‍ കടന്നുപോയിട്ടുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ മാനസികാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ബംഗ്ലാദേശിനെതിരേ വ്യാഴാഴ്ച ഇന്‍ഡോറില്‍ ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനമാണ് കരിയറിലെ ഏറ്റവും മോശം സമയമെന്നു കോലി വെളിപ്പെടുത്തി.

kohli

ലോകം അവസാനിച്ചതു പോലെയുള്ള മാനസികാസ്ഥയിലൂടെ കരിയറില്‍ താന്‍ കടന്നു പോവേണ്ടി വന്നിരുന്നതായി കോലി പറയുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. ഒരാളോട് എന്താണ് പറയേണ്ടതെന്നും എങ്ങനെ ആശയവിനിമയം നടത്തണമെന്നും അന്ന് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ കോലിക്കായിരുന്നില്ല. ഇതോടെയാണ് താരം കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടത്.

ഒരാള്‍ എന്താണ് ചെയ്യേണ്ടതെന്നു മാത്രമേ മറ്റുള്ളവര്‍ ആലോചിക്കാറുള്ളൂ. അയാളുടെ മനസ്സിലൂടെ എന്താണ് കടന്നുപോവുന്നതെന്നു ആരും ചിന്തിക്കാറില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വന്നാല്‍ ഏതൊരു താരത്തിനും ഇത്തരം മോശം അവസ്ഥയിലൂടെ കടന്നു പോവേണ്ടിവരും. ആരും ഇതു തുറന്നുപറയാറില്ലെന്നതാണ് യാഥാര്‍ഥ്യം. ടീമംഗങ്ങളുമായി ഇക്കാര്യം സംസാരിക്കാന്‍ പോലും ഈ താരം തയ്യാറാവണമെന്നില്ല. അക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍ ചെയ്ത കാര്യം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് കോലി വ്യക്തമാക്കി. മാനസികാരോഗ്യ പ്രശനങ്ങളെ തുടര്‍ന്ന് മാക്‌സ്വെലും മറ്റൊരു ഓസീസ് താരമായ നിക്ക് മാഡിസണും അടുത്തിടെ ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുത്തിരുന്നു.

Story first published: Wednesday, November 13, 2019, 16:17 [IST]
Other articles published on Nov 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+