ഇന്ത്യന്‍ ക്രിക്കറ്റിലെ തീപ്പൊരികള്‍... തൊട്ടാല്‍ പൊള്ളും!! കൂട്ടത്തില്‍ സഞ്ജുവും
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതിഭകളുടെ കാര്യത്തില്‍ ഒരിക്കലും ക്ഷാമമുണ്ടായിട്ടില്ല. ഓരോ കാലത്തും നിരവധി ലോകോത്തര താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിലൂടെ ഉദിച്ചുയര്‍ന്നിട്ടുള്ളത്. ഐപിഎല്ലിന്റെ വരവോടെ യുവ താരങ്ങളുടെ വലിയൊരു കുത്തൊഴുക്ക് തന്നെയാണ് കണ്ടത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ ശേഷിയുള്ള നിരവധി യുവ താരങ്ങള്‍ ഇപ്പോഴും ദേശീയ ടീമിലെ വിളി കാത്ത് നില്‍ക്കുന്നുണ്ട്. യുവതാരങ്ങളിലെ ഏറ്റവും നിര്‍ഭയരായ അറ്റാക്കിങ് ശൈലി ഇഷ്ടപ്പെടുന്ന ചില കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

പൃഥ്വി ഷാ
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തിരുത്തി സ്‌കൂള്‍ ക്രിക്കറ്റിലൂടെ വരവറിയിച്ച താരമാണ് മുംബൈയില്‍ നിന്നു തന്നെയുള്ള 18 കാരനായ പൃഥ്വി ഷാ. മുംബൈ ടീമിനായി മിന്നുന്ന പ്രകടനം നടത്തി ഇന്ത്യയുടെ ജൂനിയര്‍ ടീമിലെത്തിയ പൃഥ്വിയാണ് കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ടീമിനെ നയിച്ചത്. പൃഥ്വിക്കു കീഴില്‍ ഇന്ത്യ ലോക ചാംപ്യന്‍മാരാവുകയും ചെയ്തു.
ബാറ്റിങ് ശൈലി കൊണ്ടും കളിക്കളത്തിലെ മനസ്സാന്നിധ്യം കൊണ്ടുമെല്ലാം സച്ചിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് പൃഥ്വി. കഴിഞ്ഞ ഐപിഎല്ലിലും താരം തന്റെ സാന്നിധ്യമറിയിച്ചു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഓപ്പണറായി ഇറങ്ങിയ താരം ചില വെടിക്കെട്ട് ഇന്നിങ്‌സുകളും കളിച്ചിരുന്നു. അധികം വൈകാതെ തന്നെ സീനിയര്‍ ടീമിലെ സ്ഥിരം ഓപ്പണറായി പൃഥ്വിയെ കാണാനാവുമെന്നതില്‍ സംശയമില്ല.

റിഷഭ് പന്ത്
ഇന്ത്യയുടെ ആദം ഗില്‍ക്രിസ്റ്റെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റിങിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത റിഷഭ് പന്ത്. ബൗളര്‍മാരോട് യാതൊരു കരുണയും കാണിക്കാതെ തല്ലിച്ചതയ്ക്കുന്ന പന്തിന്റെ പ്രഹരശേഷി കഴിഞ്ഞ ഐപിഎല്ലില്‍ ലോകം കാണുകയും ചെയ്തിരുന്നു.
2016ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് പന്ത് വാര്‍ത്തകളില്‍ നിറയുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി താരം തന്റെ പേരില്‍ കുറിച്ചിരുന്നു. നേപ്പാളിനെതിരേ 24 പന്തില്‍ 75 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. തൊട്ടടുത്ത കളിയില്‍ പന്ത് സെഞ്ച്വറിയും കണ്ടെത്തി.
കഴിഞ്ഞ ഐപിഎല്ലില്‍ ഒരു സെഞ്ച്വറിയുള്‍പ്പെടെ 14 മല്‍സരങ്ങളില്‍ നിന്നും 684 റണ്‍സാണ് താരം വാരിക്കൂട്ടിയത്.

സഞ്ജു സാംസണ്‍
റിഷഭ് പന്തിനേക്കാള്‍ മുമ്പ് തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി വിക്കറ്റ് കീപ്പറെമന്നു ഏവരും ചൂണ്ടിക്കാട്ടിയ താരമാണ് മലയാളി കൂടിയായ സഞ്ജു സാംസണ്‍. എന്നാല്‍ എംഎസ് ധോണിയെന്ന ഇതിഹാസ താരമുള്ളതു കൊണ്ടു മാത്രം വേണ്ടത്ര അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചില്ല. എങ്കിലും ഐപിഎല്ലിലൂടെയും ജൂനിയര്‍ ടീമിലൂടെയും ആഭ്യന്തര ക്രിക്കറ്റിലൂടെയുമെല്ലാം സഞ്ജു തീപ്പൊരി ഇന്നിങ്‌സുകളുമായി ക്രിക്കറ്റ് പ്രേമികളെ രസിപ്പിച്ചു കൊണ്ടിരുന്നു.
2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനമാണ് സഞ്ജുവിനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. 2014ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്തത് അദ്ദേഹം തന്നെയായിരുന്നു.
കഴിഞ്ഞ ഐപിഎല്ലില്‍ തന്റെ പഴയ തട്ടകമായ രാജസ്ഥാനില്‍ തിരിച്ചെത്തിയ സഞ്ജു ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications