For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സോ ഫാസ്റ്റ്... മിന്നല്‍ വേഗം കൊണ്ട് ഐപിഎല്ലിനെ ഇളക്കി മറിച്ചവര്‍, മെയ്ഡ് ഇന്‍ ഇന്ത്യ

ഈ സീസണില്‍ ഏറ്റവും വേഗതയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ താരങ്ങള്‍

മുംബൈ: ഇന്ത്യക്ക് സ്പിന്‍ മാത്രമേ വഴങ്ങുവെന്ന ഒരു കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ചീത്തപ്പേരുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റേതു രാജ്യത്തോടും കിടപിടിക്കുന്ന പേസര്‍മാര്‍ തന്നെ ടീം ഇന്ത്യക്കുണ്ട്. വേഗം കൊണ്ട് വിസ്മയിപ്പിച്ച താരങ്ങള്‍ ഇതിനകം പലരും ഇന്ത്യക്കായി കളിച്ചു കഴിഞ്ഞു. ഇനിയും കൂടുതല്‍ പേര്‍ ടീമിലെത്താന്‍ തയ്യാറെടുക്കുകയും ചെയ്യുന്നു.

ഭാവി വാഗ്ദാനങ്ങളെ കണ്ടെത്താന്‍ ഇന്ത്യയെ സഹായിക്കുന്ന ഐപിഎല്ലിന്റെ ഈ സീസണിലും ചില ബൗളര്‍മാരുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വേഗം കൊണ്ടാണ് ഈ ബൗളര്‍മാര്‍ കൈയടി വാങ്ങിയത്. ഈ സീസണില്‍ ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

മുഹമ്മദ് സിറാജ് (ബാംഗ്ലൂര്‍, 149.94 കിമി)

മുഹമ്മദ് സിറാജ് (ബാംഗ്ലൂര്‍, 149.94 കിമി)

ഈ സീസണില്‍ ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുഹമ്മദ് സിറാജാണ്. 150 കിലോമീറ്ററെന്ന സ്വപ്‌നവേഗത്തിന് തൊട്ടരികിലെത്താന്‍ സിറാജിനു സാധിച്ചു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കളിയില്‍ ഓപ്പണര്‍ ക്രിസ് ലിന്നിനെതിരേയായിരുന്നു സിറാജിന്റെ ഈ സൂപ്പര്‍ ബോള്‍. ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്ത് കൂടിയാണിത്. ബില്ലി സ്റ്റാന്‍ലേക്കിന്റെ (151.38 കിമി) പേരിലാണ് റെക്കോര്‍ഡ്.
അന്താരാഷ്ട്ര ക്രിക്കറ്റിലും ഈ സീസണിലെ ഐപിഎല്ലിലും പ്രകടനം വിലയിരുത്തുമ്പോള്‍ അത്ര മികച്ചതായിരുന്നില്ല സിറാജിന്റേത്. ഒട്ടേറെ റണ്‍സാണ് ബൗളിങില്‍ താരം വിട്ടുകൊടുക്കുന്നത്. എന്നാല്‍ ഐപിഎല്ലിന്റെ ഈ സീസണില്‍ 145 കിമിയില്‍ അധികം വേഗത്തില്‍ തുടര്‍ച്ചയായി ബൗള്‍ ചെയ്യാന്‍ സിറാജിനായിട്ടുണ്ട്. ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ 150 കിമി വേഗമെന്ന എന്ന കടമ്പ മറികടക്കാന്‍ സാധ്യതയുള്ള താരമാണ് സിറാജ്.
ഇന്ത്യയിലെ വേഗം കുറഞ്ഞ പിച്ചില്‍ വേഗം കൊണ്ടും ബൗണ്‍സ് കൊണ്ടും ആവേശ് ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിക്കഴിഞ്ഞു. 148.74 കിമി വേഗത്തില്‍ പന്തെറിഞ്ഞ താരം ഈ സീസണിലെ ഏറ്റവും വേഗമറിയ ഇന്ത്യന്‍ ബൗളറുടെ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയില്‍ ആരോണ്‍ ഫിഞ്ചിനെതിരേയായിരുന്നു ആവേശത്തിന്റെ ഫാസ്റ്റ് ബോള്‍. ഇതില്‍ ഫിഞ്ച് പുറത്താവുകയും ചെയ്തു.

ശിവം മാവി (കൊല്‍ക്കത്ത, 149.35 കിമി)

ശിവം മാവി (കൊല്‍ക്കത്ത, 149.35 കിമി)

ഈ വര്‍ഷത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായിരുന്ന ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന പേസര്‍ ശിവം മാവിക്ക് ഐപിഎല്ലില്‍ ഇത് അരങ്ങേറ്റ സീസണായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം താരം നിരാശപ്പെടുത്തിയില്ല. മാവിക്കൊപ്പം അണ്ടര്‍ 19 ടീമിലെ പേസ് പങ്കാളി കമലേഷ് നാഗര്‍കോട്ടിയും ഐപിഎല്ലില്‍ കെകെആര്‍ ടീമിലെത്തിയിരുന്നെങ്കിലും കാല്‍പ്പാദത്തിലെ പരിക്കുമൂലം സീസണില്‍ ഒരു മല്‍സരം പോലും കളിക്കാനാവാതെ പിന്‍മാറിയിരുന്നു.
നാഗര്‍കോട്ടിയുടെ അഭാവത്തില്‍ മാവി കെകെആറിന്റെ തുറുപ്പുചീട്ടായി മാറി. ആദ്യത്തെ ചില മല്‍സരങ്ങളവെറ്ററന്‍ താരം വിനയ് കുമാര്‍ ദുരന്തമായി മാറിയതോടെയാണ് മാവിക്ക് കൊല്‍ക്കത്തയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചത്. വേഗം കൊണ്ടും കണിശത കൊണ്ടും മാവി ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. 149.15 കിമി വേഗതയില്‍ പന്തെറിഞ്ഞാണ് മാവി അതിവേഗക്കാരുടെ ലിസ്റ്റില്‍ രണ്ടാമതെത്തിയത്.


കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയിലാണ് യാദവ് സീസണിലെ ഏറ്റവും വേഗം കൂടിയ നാലാമത്തെ പന്തെറിഞ്ഞത്. 148.98 കിമി ആയിരുന്നു പന്തിന്റെ വേഗം. ഈ മല്‍സരത്തില്‍ നാലോവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് യാദവ് മൂന്നു വിക്കറ്റും പോക്കറ്റിലാക്കി.

ആവേശ് ഖാന്‍ (ഡല്‍ഹി, 149.12 കിമി)

ആവേശ് ഖാന്‍ (ഡല്‍ഹി, 149.12 കിമി)

സീസണില്‍ രണ്ടു തവണ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പേസറായ 150 കിലോമീറ്ററിനടുത്ത് വേഗത്തില്‍ പന്തെറിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ശുഐബ് അക്തറായി മാറാന്‍ തനിക്കാവുമെന്ന തരത്തിലുള്ള പ്രകടനമാണ് 21 കാരന്‍ ഐപിഎല്ലില്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
ഏപ്രില്‍ 27നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ നടന്ന കളിയിലായിരുന്നു ആവേശിന്റെ സൂപ്പര്‍ ബൗളിങ്. മല്‍സരത്തില്‍ 149.12 കിമി വേഗമുള്ള ഒരു പന്തെറിയാന്‍ താരത്തിനായിരുന്നു.
കൊല്‍ക്കത്തയെ ഡല്‍ഹി 55 റണ്‍സിന്റെ മികച്ച മാര്‍ജിനില്‍ പരാജയപ്പെടുത്തിയ മല്‍സരത്തില്‍ ആവേശ് നാലോവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു.

 ഉമേഷ് യാദവ് (ബാംഗ്ലൂര്‍, 148.98 കിമി)

ഉമേഷ് യാദവ് (ബാംഗ്ലൂര്‍, 148.98 കിമി)

വേഗത്തില്‍ നാലാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ ബൗളര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പേസറായ ഉമേഷ് യാദവാണ്. 2010ല്‍ ഇന്ത്യന്‍ ടീമിലെത്തിയ യാദവ് ദീര്‍ഘകാലം സ്ഥിരസാന്നിധ്യമായിരുന്നു. പിന്നീട് ചില താരങ്ങളുടെ വരവോടെ സ്ഥാനം നഷ്ടമായ യാദവിന്റെ തിരിച്ചുവരവിന് ഈ സീസണിലെ ഐപിഎല്ലിലെ പ്രകടനം വഴിയൊരുക്കിയേക്കും. ഏഴു മല്‍സരങ്ങളില്‍ നിന്നും താരം ഒമ്പതു വിക്കറ്റുകള്‍ ഇതിനകം നേടിക്കഴിഞ്ഞു.
കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയിലാണ് യാദവ് സീസണിലെ ഏറ്റവും വേഗം കൂടിയ നാലാമത്തെ പന്തെറിഞ്ഞത്. 148.98 കിമി ആയിരുന്നു പന്തിന്റെ വേഗം. ഈ മല്‍സരത്തില്‍ നാലോവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് യാദവ് മൂന്നു വിക്കറ്റും പോക്കറ്റിലാക്കി.

ആവേശ് ഖാന്‍ (ഡല്‍ഹി, വേഗം 148.74 കിമി)

ആവേശ് ഖാന്‍ (ഡല്‍ഹി, വേഗം 148.74 കിമി)

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പേസറായ ആവേശ് ഖാന്‍ വിക്കറ്റുകള്‍ അധികമൊന്നും നേടിയിട്ടില്ലെങ്കിലും വേഗം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ഡല്‍ഹി ടീമിനു ഈസീസണിലും തിരിച്ചടികള്‍ നേരിടുകയാണെങ്കിലും ചില താരങ്ങളുടെ പ്രകടനം അവര്‍ക്ക് ആശ്വാസമേകുന്നുണ്ട്.
ഇന്ത്യയിലെ വേഗം കുറഞ്ഞ പിച്ചില്‍ വേഗം കൊണ്ടും ബൗണ്‍സ് കൊണ്ടും ആവേശ് ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിക്കഴിഞ്ഞു. 148.74 കിമി വേഗത്തില്‍ പന്തെറിഞ്ഞ താരം ഈ സീസണിലെ ഏറ്റവും വേഗമറിയ ഇന്ത്യന്‍ ബൗളറുടെ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയില്‍ ആരോണ്‍ ഫിഞ്ചിനെതിരേയായിരുന്നു ആവേശത്തിന്റെ ഫാസ്റ്റ് ബോള്‍. ഇതില്‍ ഫിഞ്ച് പുറത്താവുകയും ചെയ്തു.

Story first published: Friday, May 4, 2018, 11:14 [IST]
Other articles published on May 4, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+