വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: സിഎസ്‌കെ x ആര്‍സിബി... കന്നിയങ്കം കിടുക്കും, ആരാധകര്‍ കട്ട വെയ്റ്റിങ്, ഇതാ കാരണങ്ങള്‍

രാത്രി എട്ടു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്

By Manu

ചെന്നൈ: ഐപിഎല്ലിന്റെ 12ാം സീസണിന് ആരവമുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചെന്നൈിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പര്‍കിങ്‌സ്- റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടത്തിനായി ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. നിലവിലെ ജേതാക്കള്‍ കൂടിയായ സിഎസ്‌കെയെ വിരാട് കോലിയുടെ ആര്‍സിബി ഞെട്ടിക്കുമോയെന്നതാണ് ആവേശം വര്‍ധിപ്പിക്കുന്നത്.

ഗംഭീറിന് കോലിയുടെ ചുട്ട മറുപടി... പോയി പണി നോക്കാന്‍!! കാര്യമാക്കിയാല്‍ വീട്ടിലിരുന്നേനെ... ഗംഭീറിന് കോലിയുടെ ചുട്ട മറുപടി... പോയി പണി നോക്കാന്‍!! കാര്യമാക്കിയാല്‍ വീട്ടിലിരുന്നേനെ...

ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെയെ വീഴ്ത്താന്‍ നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലിയുടെ ആര്‍സിബിക്ക് ഏറ്റവും മികച്ച കളി തന്നെ കെട്ടഴിക്കേണ്ടിവരും. ഉദ്ഘാടന മല്‍സരമെന്ന നിലയില്ല മറ്റു ചില കാരണങ്ങള്‍ കൊണ്ടും സിഎസ്‌കെ- ആര്‍സിബി പോരാട്ടം ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

അഗ്രസീവ് ധോണി x ക്യാപ്റ്റന്‍ കൂള്‍ ധോണി

അഗ്രസീവ് ധോണി x ക്യാപ്റ്റന്‍ കൂള്‍ ധോണി

കളിക്കളത്തില്‍ ഏറെ അഗ്രസീവായി പെരുമാറുന്ന കോലിയും ഏതു പ്രതിസന്ധി ഘട്ടത്തിലും കുലുങ്ങാത്ത ക്യാപ്റ്റന്‍ കൂള്‍ ധോണിയും നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് കളിയുടെ പ്രധാന ആകര്‍ഷണം. ഇന്ത്യന്‍ ടീമിനൊപ്പം നിരവധി അവിസ്മരണീയ ജയങ്ങള്‍ കൊയ്ത ക്യാപ്റ്റനായ കോലിക്കു പക്ഷെ ആര്‍സിബിക്കൊപ്പം എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നുമില്ല. 2016ല്‍ ടീമിനെ ഫൈനലിലെത്തിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തൂവല്‍.
മറുഭാഗത്ത് ഇന്ത്യക്കൊപ്പം മാത്രമല്ല സിഎസ്‌കെയ്‌ക്കൊപ്പം നേട്ടങ്ങള്‍ കൊയ്ത നായകനാണ് ധോണി. സിഎസ്‌കെയെ മൂന്ന് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കൂടുതല്‍ തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡ് മുംബൈക്കൊപ്പം പങ്കിടുകയാണ് സിഎസ്‌കെ.
ഇന്ത്യന്‍ ടീമിനെ നയിക്കുമ്പോള്‍ പലപ്പോഴും കോലി ഉപദേശം തേടാറുള്ളത് ധോണിയില്‍ നിന്നാണ്. അതേ ധോണിയാണ് ഇത്തവണ എതിര്‍ പക്ഷത്തുള്ളത് എന്നത് കോലിയുടെ ക്യാപ്റ്റന്‍സി മിടുക്ക് കൂടി അളക്കാന്‍ സഹായിക്കും.

എബിഡിയുടെ തിരിച്ചുവരവ്

എബിഡിയുടെ തിരിച്ചുവരവ്

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് കഴിഞ്ഞ വര്‍ഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതോടെ ഐപിഎല്ലിലും താരം കളിച്ചേക്കില്ലെന്ന് ആരാധകര്‍ ഭയപ്പെട്ടു. എന്നാല്‍ ആര്‍സിബി ഫാന്‍സിന് ആഹ്ലാദിക്കാന്‍ വക നല്‍കി താന്‍ ഐപിഎല്ലില്‍ തുടരുമെന്ന് മിസ്റ്റര്‍ 360 അറിയിക്കുകയായിരുന്നു. വിരമിച്ച ശേഷമുള്ള എബിഡിയുടെ ഐപിഎല്ലിലെ തിരിച്ചുവരവ് കൂടിയാണ് ഉദ്ഘാടന മല്‍സരം. തങ്ങളുടെ പ്രിയ ഹീറോയ്ക്കു ഗംഭീര വരവേല്‍പ്പ് തന്നെ നല്‍കാനായിരിക്കും ഇനി ആര്‍സിബി ആരാധകരുടെ ലക്ഷ്യം.
ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ എബി, എബിയെന്ന ആരാധകരുടെ ആര്‍പ്പുവിളികളുയരുമെന്ന കാര്യത്തില്‍ സംശയമില്ല.

ധോണി വീണ്ടും തറവാട്ടില്‍

ധോണി വീണ്ടും തറവാട്ടില്‍

സിഎസ്‌കെയുടെ ഹോംഗ്രൗണ്ടാണ് ഉദ്ഘാടന മല്‍സരത്തിന്റെ വേദിയായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയം. ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ടീം കൂടിയാണ് സിഎസ്‌കെ. അതുകൊണ്ടു തന്നെ ചാംപ്യന്‍മാരെന്ന തലയെടുപ്പോടെ തറവാട്ടില്‍ തിരിച്ചെത്തുന്ന സിഎസ്‌കെയ്ക്കു ഗംഭീര സ്വീകരണം തന്നെയായിരിക്കും ആരാധകര്‍ നല്‍കുക. സ്റ്റേഡിയം സിഎസ്‌കെയുടെ മഞ്ഞക്കുപ്പായക്കാരെക്കൊണ്ട് നിറയുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
തങ്ങളുടെ പ്രിയങ്കരനായ ക്യാപ്റ്റന്‍ ധോണിക്കൊപ്പം സിഎസ്‌കെ ടീം ചെപ്പോക്കില്‍ ഇറങ്ങുമ്പോള്‍ ആരാധകര്‍ ഇളകിമറിയുമെന്നുറപ്പാണ്. ഒരിടവേളയ്ക്കു ശേഷമാണ് ധോണിയും സിഎസ്‌കെയും ഹോംഗ്രൗണ്ടില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ സീസണില്‍ കാവേരി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ ഉണ്ടായതിനാല്‍ സിഎസ്‌കെയുടെ ഹോം മാച്ചുകളില്‍ ഭൂരിഭാഗവും പൂനെയിലേക്കു മാറ്റിയിരുന്നു.

Story first published: Saturday, March 23, 2019, 16:00 [IST]
Other articles published on Mar 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X